ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങിനെ താരതമ്യപ്പെടുത്തും ? അവർ കാട്ടുകോഴിയെപ്പോലെയുള്ള ഒരു കേയിസറെ(ചക്രവർത്തിയെ)പറ്റി വർണ്ണിക്കുന്നതു കേൾക്കുമ്പോൾ ഏതു ഫ്രഞ്ചുകാരനും ദേഷ്യംവന്നു തലതരിക്കുന്നതാണ്. ആഡറന്റെ ഭാര്യ - അതെ. തല തരിക്കും .സംശയമില്ല. ആഡറൻ - അത്രമാത്രമോ? ഭരണവിഷയത്തിൽ കെയിസറിന്റം ഉള്ളിലുള്ള കാപട്യമാലോചിച്ചാൽ പ്രാൻസിൽ അടുത്തദിവസം നടത്താൻ പോകുന്ന അടിയന്തരത്തിന്മേലുള്ള അതൃപ്തിയെക്കാളധികം അത-പ്തി ഒരു ഫ്രഞ്ചുകാരനുണ്ട്. ആഡറന്റെ ഈ നേരംപോക്കു കേട്ടപ്പോൾ ഇംഗ്ലീഷുകാരനൊഴിച്ചു മറ്റെല്ലാവരും വല്ലാതെ ചിരിച്ചു. ജെയിംസ് - (അല്പം ഗൗഗവത്തോടെ)- നിങ്ങൾ ജർമ്മൻകാരെയും ച്ക്രവർത്തിയെയും ഇത്ര കണ്ട് അധിക്ഷേപിക്കുന്നതെന്താണ്? ആഡറൻ - ജർമ്മൻകാർ പെരും കള്ളന്മാർ. 1890 നു ശേഷമുള്ള ഏതൊരു ഫ്രഞ്ചുകാരനാണ് ജർമ്മൻകാരെ അധിക്ഷേപിക്കാതിരിക്കുക; അവരുടെ ചക്രവർത്തി ഒരു നോസ്സനും കള്ളനുമാണ്. നാട്ടുകാർ ചെയ്യുന്ന തെറ്റെല്ലാം അയാൾക്കാക്കിതീർക്കുന്നു. പക്ഷെ തെറ്റെല്ലാം അയാളുടെ പക്കൽ തന്നെയാണ്. ആകപ്പാടെ ഒരു വങ്കൻ തന്നെ. ജെയിംസ് പ്രഭു - പക്ഷെ യഥാർത്ഥത്തിൽ അദ്ദേഹം നിങ്ങൾ പറയുംപോലെ ഒരു ദോഷവാനല്ല. വളരെ രാജ്യങ്ങൾ അദ്ദേഹത്തിനു ഭരിക്കാനുണ്ടെന്നും പ്രജകൾ മിക്കതും രാജഭക്തന്മാരാണെങ്കിലും മതസ്പർദ്ധയിലും അരാജകകക്ഷിയിലും പെട്ടവരും അധികമുള്ളതുകൊണ്ട് അദ്ദേഹം തന്നെ ബുദ്ധിമുട്ടുണ്ടെന്നുമുള്ള കഥ നിങ്ങൾ തീരെ മറന്നിരിക്കുന്നു: അദ്ദേഹം പ്രജാവൽസലനാണ്. പ്രജകളെ നേരെ നടത്താൻ പല ശ്രമങ്ങളുെ ചെയ്തു വരുന്നുണ്ട്. പക്ഷെ അവരിൽ ചിലർക്കുള്ള തൽക്കാലമാറ്റങ്ങൾ നിമിത്തം അദ്ദേഹത്തിന്റെ ആഗ്രഹം മുഴുവനും നിറവേറ്റാൻ സാധിക്കുന്നില്ല എന്നേ ഉള്ളൂ. ആഡറൻ - അയാൾ ചെയ്യുന്ന പ്രസംഗങ്ങളിലും മറ്റും ഇങ്ങനെയൊക്കെത്തന്നെയാണ് വിവരിക്കുന്നത്. ഇതു ശരിയാണെങ്കിൽ തന്നെ അയാളുടെ ഊൗറ്റം താൻ ദൈവശ്കതിയുള്ള ഒരാളാണെന്നുള്ള നാട്യം, ഇതുകൾക്കൊന്നിനും സമാധാനമില്ല. എന്നും ഓർമ്മിക്കത്തക്കതായ ഞങ്ങളുടെ കലാപക്കാലത്തു എല്ലാം വെളിച്ചത്തായിട്ടുണ്ട്. ജെയിംസ് - ഞാൻ അദ്ദേഹത്തെ നേരിട്ടറിയുന്നതുകൊണ്ടു ഒരു കാര്യം നിങ്ങൾക്കു വിശ്വാസമാക്കാൻ ഏതായാലും എനിക്കു കഴിയും. അദ്ദേഹം നന്ദിയുള്ള ഒരാളാണ്. എന്തെങ്കിലും ഒരാൾ ഒരുപകാരം ചെയ്താൽ അദ്ദേഹം മറക്കില്ല. ജർമ്മൻ ച്ക്രവർത്തിയെ പ്പറ്റി പിന്നെയും ചില ആക്ഷേപങ്ങളെ എടുത്തപ്പോൾ താൻ ഈ വിഷയത്തെപ്പറ്റി എനിയൊന്നും പറവാൻ വിചാരിക്കുന്നില്ലെന്നു ഇംഗ്ലീഷുകാരൻ ഉറച്ചുപറകയാൽ ആ വിഛയത്തെ നിർത്തേണ്ടി വന്നു.

സംഭാഷണം പിന്നെ സൈന്യവിഷയത്തിലേക്ക് തിരിഞു. ജെയിംസിനു മറ്റു കാര്യങ്ങളെപോലെ അതിലും ധാരാളം അറിവുണ്ട്. പരന്ത്രീസ്സു സൈന്യങ്ങളുടെ ഇടയിൽ അടുത്തകാലം നടന്നതായി ചില സ്വകാരയ നടപടികളെക്കുറിച്ചു അദ്ദേഹം വ്ശദമായി പ്രസംഗിക്കുകയും ദോഷങ്ങളെ കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/193&oldid=165597" എന്ന താളിൽനിന്ന് ശേഖരിച്ചത്