ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം൧൦൮൬ പുസ്തകം ൩ എടവമാസം ലക്കം ൭ മംഗളം മീനാമപന്നിനരസിംഹമിവണ്ണമെല്ലാം നാനാതരം വടിവുപൂണ്ടുപിറന്ന ദൈവം ദീനം ധരാമനുദിനം പരിപാലയന്ത മാനായർനിന്നു തൊഴുതീശ്വരമാത്രയാമ. മലയാളനിഘണ്ഡു "ചേംബേഴ്സ് റ്റ്വന്റിയത്ത് സെഞ്ച്വറി ഇംഗ്ലീഷ് ഡിക്ഷണറി എന്ന ഇംഗ്ലീഷ് നിഘണ്ഡു മലയാളത്തിലേക്ക തർജ്ജമ ചെയ്യുവാൻ താഴെ പറയുന്നവരോട് അപേക്ഷിക്കണം." എന്നുള്ളതു വൈക്കത്തു വച്ചുണ്ടായ കഴിഞ്ഞ ഭാഷാ പോഷിണി സഭയിലെ ഒരു നിശ്ചയമാകുന്നു. മലയാള ഭാഷാഭിവൃദ്ധിക്ക് ഈ നിശ്ചയംകൊണ്ട് ഇപ്പോൾ വളരെ പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. വേറൊരു വിധട്ടിലുള്ള ഒരു നിഘണ്ഡുവിന്റെ സമ്പാദനമാണ് മന്നുടെ ഭാഷയുടെ ഇപ്പോഴത്തെ സ്ഥിതിക്ക് അതിലേറെ ആവശ്യമായിരിക്കുന്നത്. ഒന്നു തൽക്കാലം അനാവശ്യമാകുന്നുവെന്നും മറ്റേത് അത്യാവശ്യമാകുുന്നുവെന്നും ഉള്ള രണ്ടു സംഗതികളെപ്പറ്റി കാരണത്തോടുകൂടി നിരൂപിക്കുവാനാണ് ഇവിടെ ഭാവിക്കുന്നത്.

ചേംബേഴ്സ് റ്റ്വന്റിയത്ത് സെഞ്ച്വറി ഇംഗ്ലീഷ് ഡിക്ഷണറി എന്ന ഗ്രന്ഥം വളരെ വിലപിടിച്ച ഒരു നിഘണ്ഡുവാണെന്നതിനു യാതൊരു വാദവുമില്ല. പക്ഷെ അതിനെ വേണ്ടപോലെ ഉപയോഗിക്കുന്നതിനുള്ള യോഗ്യത മലയാളികൾക്കു കുറേ കാലത്തേക്കുണ്ടാകുമോ എന്നാണ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/195&oldid=165599" എന്ന താളിൽനിന്ന് ശേഖരിച്ചത്