ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രായപ്പെടുമെന്നു തോന്നുന്നില്ല.

മലയാളംനിഘണ്ടു ഇങ്ങിനെ എല്ലാ കാര്യത്തിലും സർവ്വത്ര യോജിക്കുന്നതായ ഈ നിയമത്തെ അനുസരിച്ചു നോക്കുമ്പോൾ പെരുമ്പുഴ മുതൽ കന്യാകുമാരി വരെയുള്ള മലയാളരാജ്യത്തിൽ പല പ്രദേശങ്ങളിലായി പലവിധം തൊഴി ലുകളെ ചെയ്തു് കൊണ്ടും പലവിധം ആചാരങ്ങളെ അനുസരിച്ചും വാസം ചെയ്യ്തു വരുന്ന മലയാളികളായ നാനാജാതിക്കാരും ഇപ്പോൾ ഉപയോഗിച്ചു വരുന്നു.സകല ശബ്ദ്ങ്ങളെയും പിന്നെ പ്രയോഗശൈഥില്യം നിമിത്തം ജീർണതയെ പ്രാപിച്ചു വരുന്നതായ ശബ്ദ്ങ്ങളെയും, അവയക്കു പുറമെ, ഇപ്പോൾ നഷ്ട്പ്രായങ്ങളും എക്കിലും വിദ്വാൻമാരും അവിദ്വാൻമാരും എല്ലാ മലയാളികളുടെയും ഒത്തൊരുമിച്ചുള്ള പ്രയത്നം കൊണ്ട് ലഭിക്കത്തക്കവയുമായ ശബ്ദങ്ങളെയും,ശേഖരിച്ചു ക്രമപ്പെടുത്തി റിക്കാർട്ടാക്കി വെയ്കേണ്ട കാര്യത്തിലാണ് നാം ഒന്നാമതായി ശ്രമം ചെയ്യേണ്ടത് എന്നു സ്പഷട്ടമാകുന്നുണ്ട്.ഈ അഭിപ്രായം എത്രത്തോളം ഗൗരവമുള്ളതാണെന്നും ചില ഉദാഹരണങ്ങളെ കൊണ്ടു വായനക്കാരെ ബോദ്ധ്യപ്പെടുത്തുവാൻ ശ്രമിയ്ക്കാം.

                           ദേവാലയം എന്ന ശബ്ദത്തിന് പൊതുജനങ്ങൾക്ക് ഈശ്വരഭജനത്തിനായി പണിചെയ്യപ്പെട്ടിട്ടുള്ളസ്ഥലം ​ എന്നാണ് സാധാരണയായിട്ടൊരർത്ഥം.അപ്പോൾ ആ ശബ്ദം കൊണ്ട്  ഹിന്ദുക്കളുടെ ക്ഷേത്രമെന്നും, ക്രിസ്ത്യാനികളുടെ പള്ളിയെന്നും,  മുഹമ്മദുക്കാരുടെ പള്ളിയെന്നും,ജൂതപ്പള്ളിയെന്നും  മറ്റും കാലംക്കൊണ്ട് അർത്ഥം ഗ്രഹിയ്ക്കാവുന്നതുമാണ്.ഇപ്രകാരം സാമാന്യാർത്ഥത്തെ സൂചിപ്പിക്കുന്നതുമായ ദേവാലയശബ്ദത്തെ വിട്ടു തടപേക്ഷയാ വിശേഷാർത്ഥത്തെസൂചിപ്പിക്കുന്ന തു‌മായ  ക്ഷേത്രം എന്ന ശബ്ദത്തെ മാത്രം എടുത്തുക്കൊണ്ടു  തദർത്ഥജ്ഞാനത്തോടുക്കൂടി വേറെ എന്തെല്ലാം പദാർത്ഥങ്ങളുടെ സംബന്ധജ്ഞാനമാണുണ്ടാകുന്നതെന്നും തത്തനുരൂപമായിട്ടെന്തെല്ലാം ശബ്ദങ്ങളെയാണ് ഉപയോഗിച്ചു

വരുന്നതെന്നും സംക്ഷേപമായിട്ടു നിരൂപിയ്ക്കുക.കുറച്ചു പ്രധാനമായ ഒരു ക്ഷേത്രത്തിന് ഒന്നാമതായി ഒരു മതിക്കെട്ടും നാലുഭാഗത്തായും ഓരോ ഗോപുരവും ഉണ്ടായിരിക്കും.മതിൽക്കെട്ടിനകത്തു നാലുഭാഗത്തും വിസ്താരം ശരിയായിരിക്കുന്ന വിധത്തിൽ മുറ്റങ്ങളുണ്ടായിരിക്കും.അതിന്റെ മദ്ധ്യത്തിലായി നടയ്ക്കു നേരെ കൊടിമരം , വെലിക്കപ്പുര , പിന്നെ നാലമ്പലം, നാലമ്പലത്തിന്റെ ചുറ്റും വിളക്കുമാടം എന്നിവയെല്ലാം ഉണ്ടായിരിക്കാം.. നാലമ്പലത്തിനകത്തു തിരുമുറ്റം; തന്മദ്ധ്യത്തിൽ നടയ്ക്കു നേരെ മണ്ഡ പം; അതിന്റെ മുമ്പിലായി ശ്രീകോവിൽ; അതിനകത്തു പ്രധാന ദേവപ്രതിഷ്ഠ. ഇവയ്ക്കു പുറമെ തിരുമുറ്റത്തും പിന്നെ നാലമ്പലത്തിനു പുറത്തു മതിൽക്കെട്ടിനകത്തുള്ള പ്രതിഷ്ണവഴിയ്ക്കു സമീപിച്ചും വേറെ ദേവന്മാക്ക് പ്രത്യേകം ശ്രീകോവിലുമുണ്ടായിരിക്കും. പിന്നെ മതിൽക്കെട്ടിനകത്ത് ഒരു ഭാഗത്തൊ അല്ലെക്കിൽ നാലമ്പലത്തിന്റെ ഒരറ്റത്തോ കൂത്തമ്പലമുണ്ടായിരിക്കും.

ഇവയിൽ പ്രധാനമായിട്ടുള്ളവയെ മാത്രം എടുക്കുക. പ്രധാനഗോപുരം, നാലമ്പലം, പ്രധാനശ്രീകോവിൽ എന്നിവയുടെ ഓരോ ഭാഗത്തുനിന്നും പ്രത്യേകം പേരുണ്ട്. കെട്ടിടങ്ങളെ സാമാന്യേന മൂന്നു ഭാഗമായി വിഭജിക്കാം. അസ്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/197&oldid=165601" എന്ന താളിൽനിന്ന് ശേഖരിച്ചത്