ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

                                                                                                                                                 ശകാരം


                     മനുഷ്യന്റെ   വിശേഷബുദ്ധികൊണ്ടുള്ള   പ്രയോജനം  ലോകത്തിലുള്ള  ഗുണദോഷങ്ങളെ  തിരിച്ചറിഞ്ഞു  ദോഷം പരിത്യജിച്ചു  ഗുണം  ഗ്രഹിയ്ക്കുകയാണല്ലൊ .ഈ  തത്വം   മിക്കജനങ്ങളും  ധരിച്ചിട്ടുണ്ടായിരിക്കാമെങ്കിലും അതനുസരിച്ചു പ്രവർത്തിക്കുന്നവർ വളരെ ദുർലഭമെ ഉള്ളു. മറിച്ചു വിപരീതവഴിക്കു തിരിയുന്നതു ജനപ്രവാഹത്തിന്റെ സ്വഭാവംപോലെ കണ്ടും വരുന്നു. ഗുണദോഷങ്ങളുടെ ഗൌരവലാഘവങ്ങളെ അടിസ്ഥാനപ്പെടുത്തീട്ടാണല്ലൊ. ഓരോ വസ്തുക്കളെപ്പറ്റി ഗുണമുള്ളതെന്നും ദോഷമുള്ളതെന്നും നാം സാധാരണയായി പറഞ്ഞുവരാറുള്ളത്. എന്നാൽ  ഒരുവൻ  വളരെ ഗുണവാനായിരുന്നാലും വല്ല ദോഷം ലേശമെങ്കിലും അവനുണ്ടെങ്കിൽ അതു കണ്ടുപിടിച്ചൊ ഇല്ലെങ്കിൽ വല്ലതും കെട്ടിച്ചമച്ചൊ കേമമായികൊട്ടിഘോഷിപ്പാനാണ്  ജനങ്ങൾക്കൊരു വാസന. ഈ ദോഷോൽഘാടനത്തെയാണ് നാം ശകാരം എന്നു പറയുന്നത്. ഇതൊരു സാധാരണപ്പേരു മാത്രമാണ്. ഇതിനെത്തന്നെ ഈഷൽഭേദം അനുസരിച്ച് ആക്ഷേപം, പരിഹാസം, നിന്ദ, പുഛം, മുള്ളു, നസ്യം, ഏഷണി എന്നൊക്കെ പല പേരുകളെക്കൊണ്ടും വ്യവഹരിച്ചു വരാറുണ്ട്. അവ ഓരോന്നുതന്നെ പ്രത്യേകം ഓരോ ഉപന്യാസങ്ങളായിട്ടു എഴുതാൻ വകയുള്ളതാണെങ്കിലും ഇവിടെ അവയെല്ലാം കൂട്ടി ചുരുക്കത്തിൽ മാത്രം പ്രസ്താവിക്കാം  .
                    നേരിട്ടും  മറഞ്ഞുനിന്നിട്ടും  ഇതു  രണ്ടും  കൂടീട്ടും   എന്നീ   സ്ഥാനഭേതകൊണ്ട്   ഇവയെ  മൂന്നാക്കിതിരിക്കാം. മാഞ്ഞു നിന്നിട്ട്   അന്യനെപറ്റി   മറ്റൊരുവനു  ദുർബ്ബോദന  ചെയ്യുന്നതാണ്.  ഏഷണി.  ഇത് അതിഭങ്കരമായ  ഒന്നാണ്. ' അന്യസ്യ  ദശതി ശ്രോത്രമന്യം   പ്രണൈവ്വിയുജതേ  എന്നും  മറ്റും  ഈ  ഏഷണിയുടെ   മഹാത്മ്യത്തെപറ്റിയാണ്  ഒരു  മഹാകവി   വർണ്ണിച്ചിട്ടുള്ളത്. അതിസ്നേഹമുള്ള  ഭാര്യഭത്താക്കന്മാരുടെ   പ്രണയക്കലഹം  അതിഭങ്കരങ്ങളായ   രാജ്യകലഹങ്ങൾ   വരേയുള്ള   അസ്വാസ്ഥ്യകരങ്ങളായ   എല്ലാ   അന്തച്ഛിദ്രങ്ങളുടെ   ഇടയിലും  ഈ  ഏഷണി എന്ന   വിഷക്കാറ്റ്   വീശുന്നുണ്ടായ്ക്കും.  നസ്യവും  മുള്ളും   എതിരാളിയുടെ   നേരിട്ടു   പ്രയോഗിക്കുന്ന രണ്ടു  ശല്യങ്ങളാണ്. പരസ്യനാവമ്മസുയെപതന്തി  എന്നും  മാറും  പറഞ്ഞിട്ടുള്ളത്   ഇതിന്നു   രണ്ടിന്നും  ചേരുന്നു  ലക്ഷണമാണ്. മുള്ളു  മമ്മത്തിൽ   കൊള്ളുന്നതാണെങ്കിലും  പുറമെ  കുറച്ചൊരു   സ്നേഹഭാവത്തോടു  കൂടീട്ടായിരിക്കും  നസ്യത്തിന്നു   ആവക  ലൌകികമൊന്നുമില്ല    അപരിചിതന്റെ   തലയ്ക്കും  ചെന്നു  കേറും.  എന്നു  മാത്രമെ   ഇവത്തമ്മിൽ. വ്യത്യാസമുള്ളു. ഇതു  രണ്ടും  ശീലിക്കുന്നവർക്കു  തരംകിട്ടുമ്പൊഴൊക്കെ   പ്രോയോഗിക്കാതെ   വയ്യ.  അങ്ങിനെ   അഭ്യാസസമത്ഥ്യെ  ഉണ്ടായിക്കാണുന്നുണ്ട്. ജനരഞ്ജനയുടെ  പ്രത്യസ്രങ്ങളാണ്   ഇതു  രണ്ടും  എന്നുതന്നെ   പറയാം.

ആക്ഷേപം, പരിഹാസം, നിന്ദ, പുഛം ഇവ നാലും നേരിട്ടും മറഞ്ഞുനിന്നിട്ടും ഒരുപോലെ പെരുമാറിക്കാണുന്നവയാണ്.ഇവയിൽ പുഛവും പരിഹാസവും ഹാസ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/202&oldid=165607" എന്ന താളിൽനിന്ന് ശേഖരിച്ചത്