ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസത്തോടു കലർന്നവയായിരിക്കും.വെറും നേരംപോക്കിനുവേണ്ടി കരുത കൂടാതെ കളിയാക്കുന്നതിനെയാണ് പരിഹാസം. കല്പിച്ചുക്കൂട്ടി ഒരു വനെ ഇടിച്ചു പായുന്നതാണ് പുച്ഛം ഇതു കളിയാക്കുന്നതിൽ നിന്നു ഒന്നു കവിഞ്ഞിരിക്കും .ഒരു വിഷയത്തിൽ ഇരുവരെ താരതമ്യപ്പെടുത്തുമ്പോൾ ഒരു വനെ ഇടിച്ചു പായുന്നതിനെ സാധാരണയായി പുഛം സ്ഫടിച്ചു കാണാം മനുഷ്യരെ എന്ന പോലെഅവക്കുപയുക്തമായ വെഷഭാഷാലങ്കരിയായി ജനങ്ങൾ പുഛിക്കാറുണ്ട് പഴമകാക്ക പുതിയ ഉടുപ്പും നടപ്പും പുഛമാണ് . സംസ്കൃതം, ഇ-ഗ്ലീഷ്, മുതലായ ഉൽകൃഷിഭാഷയിൽ പാണ്ടിത്യമുള്ളവർ നികൃഷിയിടെ എന്നുകരുതി സ്വഭാഷയെ പ്പോലും പുഛിക്കുന്നതു ദുല്ലഭമല്ല. നാഗരികസമ്പ്രദായത്തിലുള്ള ആഭറണം ധരിക്കുന്ന സ്ത്രീക്കൾക്കുനാടൻ മോടി പുഛമായിരിക്കും .ചിലപ്പോൾ ഈ മാതിരി പുഛത്തിനിന്നു പരിഹാസം ശേഷിക്കാരുണ്ട് അങ്ങനെയുള്ള ഘട്ടങ്ങളിൽ പുഛവും പരിഹാസവും തിരിച്ചറിവാൻ. പ്രയാസമായിരിക്കും നിന്ദയുംആക്ഷേപവും തമ്മിൽ കുറച്ച വ്യത്യാസമുള്ള ഇതു രണ്ടും ഹാസ്യത്തിൽ മാത്രമല്ല മറ്റുള്ളരസങ്ങളിലും ഉപയോഗിക്കുന്ന അധിക്ഷേപങ്ങളാണ് .വാക്കുകളെകൊണ്ടന്ന പോലെ മറ്റുള്ള ചേഷ്ടകളെകൊണ്ടും നിന്ദ ചെയ്തു കാണുന്നുണ്ട്. പൂജ്യരെ പൂജിക്കായ്ക എന്നുള്ളതിൽ ഉള്ള നിശ്ചേഷ്ടതയും കൂടി നിന്ദയായി പരിണമിയ്ക്കുന്നു.ഇവിടെയാണ് ആക്ഷേപവും നിന്ദയും തമ്മിൽ ഭേദം. ആക്ഷേപം കേവലം വാക്കിലെ ഉള്ളു.ശാസ്ത്രകാരന്മാരുടെ ഗ്രന്ഥങ്ങളിലും വാഗ്വാദങ്ങളിലും മാറും ചെയ്യുന്ന പൂർവ്വപക്ഷവും ആക്ഷേപത്തിന്റെ കൂട്ടത്തിലാണ് ഗണിച്ചു വരാറുള്ളത്.എങ്കിലും അതു ശാസ്ത്രാർത്ഥതത്വത്തിന്റെ വിശദീകരണത്തിനു മാത്രം വേണ്ടി ചെയ്യുന്നതാണെങ്കിൽ കേവലം ദോഷകരമായ ശകാരത്തിന്റെ കൂട്ടത്തിൽ ഉൾപ്പെടുന്നതല്ല.ഈ പറഞ്ഞവകഭേദങ്ങളെല്ലാം പരപീഡനം എന്ന സാമാന്യധർമ്മംകൊണ്ടു നോക്കുമ്പോൾ ഒരുപോലെ ശകാരംതന്നെയാണ്.രാഗം,ദ്വേഷം അല്ലെങ്കിൽ സ്വർത്ഥം, അസൂയ മുതലായ മലിനമനോവൃത്തികളിൽ നിന്നാണ് ഈ വിധമുള്ള ശകാരത്തിന്റെ ഉത്ഭവം.സൂക്ഷമമായി പരിശോധിക്കുമ്പോൾ ഇതിൽ ആത്മപ്രശംസയുടെ അംശവും കൂടി അന്തർഭവിച്ചു കാണാം.ലോകത്തിലുള്ള സകല അനർത്ഥങ്ങളുടേയും ബീജം ഈ 'ശകാരം' എന്ന മൂന്നക്ഷരത്തിൽ‌ അടങ്ങീട്ടുണ്ടെന്നുതന്നെ പറയാം.അതിനാലാണ് ഇതിനെ നിന്ദ്യമെന്നു കരുതി ത്യാജ്യകോടതിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

എന്നാൽ പലേ അഭിപ്രായക്കാരായ ജനങ്ങളും അനേകം ആവശ്യങ്ങളും വർദ്ധിച്ചുകൊണ്ടുവരുന്ന ഇക്കാലത്തു ശകാരം തീരെ വർജിക്കുക എന്നതു അസാദ്ധ്യം എന്നു തന്നെയല്ല അസംഭവ്യവും കൂടിയാണ്.പക്ഷെ അതിൽ ഏറക്കുറെ വ്യത്യാസങ്ങളുണ്ട്.ചിലർ വല്ല ആവശ്യവുമുണ്ടെങ്കിൽ ന്യായമായി തന്റെ കാര്യം പറയും.അപ്പോൾ മറ്റൊരുത്തൻ അതിൽ കുറ്റപ്പെട്ടു എന്നു വന്നേക്കാം.മറ്റു ചിലർ സ്വാർത്ഥത്തിന്നു വേണ്ടി കുറ്റമൊന്നുമില്ലെങ്കിലും അക്രമമായി അന്യനെ കുറ്റപ്പെടുത്തുന്നു.വേറെ ചിലർ യാതൊരു കാരണമൊ കാര്യം ലാഭമൊ ഒന്നുമില്ലാതെയും കേവലം ദുഷ്ടവിചാരത്തിന്മേൽ തന്നെ മറ്റുള്ളവരെ കഠിനമായി ശകാരിച്ചുപദ്രവിക്കുന്നു.ചില ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/203&oldid=165608" എന്ന താളിൽനിന്ന് ശേഖരിച്ചത്