ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സികന്മാർക്കു വിശേഷിച്ചുദ്ദേശമൊന്നുമില്ലെങ്കിലും നേരംപോക്കെല്ലാം പരിഹാസമായിട്ടാണ് കലാശിയ്ക്കുക.ഇങ്ങിനെ പലതരത്തിൽ ജനങ്ങൾ തമ്മിൽ കണ്ടിട്ടും കാണാതെയും കേട്ടിട്ടും കേൾക്കാതെയും അന്യോന്യം ശകാരിച്ചുകൊണ്ടിരിക്കുന്നുതു സാധാരണയാണ്.

                   ഇവരിൽ  ആദ്യത്തെ തരക്കാരെ അത്ര ഭയപ്പെടാനില്ല.അവർ ആളും അവസരവും നോക്കി തങ്ങളുടെ കാര്യം തികച്ചും പറയുമ്പോൾ അന്യനു വല്ല കുറവും പറ്റുന്നുണ്ടെങ്കിൽതന്നെ  അത് ഒരു ന്യായത്തെ ആശ്രയിച്ചായിരിയ്ക്കും.അതുകൊണ്ട് അതിൽനിന്നുണ്ടാകുന്ന അനർത്തത്തിനു ഒരതിരുണ്ട്.അകാരണമായി യുദ്ധത്തിനുപുറപ്പെടുന്ന മറുകക്ഷിയുടെ മല്ലുസഹിക്കാൻ വയ്യാതാകുമ്പോൾ  എത്ര നല്ല സുശീലനും ഒന്നു തിരിഞ്ഞടിക്കാതിരിക്കയില്ല.അതു ലോകസ്വഭാവത്തിൽ ഒരു മര്യാദയാണ്.
                   രണ്ടാമതു പറഞ്ഞ വകക്കാർ സാമാന്യം ഭയങ്കരന്മാരാണ്.ആകൃതികൊണ്ടു മനുഷ്യരാണെങ്കിലും രാക്ഷസപ്രകൃതികളാണ് ഇവർ എന്നുതന്നെ വേണം പറയാൻ.ഇവർക്കു ആൾഭേദമൊന്നുമില്ല.സ്വാർത്ഥം മുഴുത്താൽ പിന്നെയുണ്ടോ ഈ വക വിവേകം.കേവലം നിദ്ദോഷികളായ ആളുകളെക്കുറിച്ചും കളവു,വ്യഭിചാരങ്ങൾ മുതലായവ അപവാദങ്ങൾ നിർമ്മിച്ചുണ്ടാക്കി വിളിച്ചുപറവാൻ ഇവർക്കു യാതൊരു ധൈര്യക്ഷയവുമില്ല.ഈ രാക്ഷസന്മാരുടെ അലർച്ച കേട്ടാൽ നടുങ്ങാത്ത മനുഷ്യരുണ്ടോ. 'വിഷംമഹാഹേരിവയസ്യദൂർവ്വചസ്സുദുസ്സഹം സന്നിഹിതം സദാമുഖേ' എന്നൊരു മഹാകവിപറഞ്ഞിട്ടുള്ളത് ഈ കൂട്ടരെ ഉദ്ദേശിച്ചാണ്.സ്വാർത്ഥം മനുഷ്യസ്വഭാവമാണെങ്കിലും അതിന്നു പരപീഢനം മനുഷ്യപ്രകൃതിയ്ക്കു പറ്റുന്നതല്ല.അതാണ് ഇവരെ രാക്ഷസപ്രകൃതികളാണെന്നു പറഞ്ഞത്.ഈ വകക്കാർക്കു മൂന്നാമത്തെ തരക്കാരുടെ അടുക്കൽ മാത്രമേ മടക്കമുള്ളൂ. ഫലേഛകൂടാതെ  പരോപദ്രവം  ചെയ്യുന്ന  കൂട്ടരാണല്ലോ  മൂന്നാംതരക്കാർ  തന്റെ  കണ്ണന്നു  പോട്ടിയാലും   മറ്റേവന്റെ  ശകുനം  പിഴക്കട്ടെ  എന്നു  വിചാരിക്കുന്ന   കെങ്കേമന്മാരും   ഈകൂട്ടത്തിൽ   ചേരും ഇവരുടെ  ശകാരത്തിനാണ്   എല്ലാറ്റില്ലും   ഭയങ്കരത്വം   ശത്രു മിത്രോദാസീനാസിനാദിഭേതം   നോക്കാതെയും  ഫല്ലേച്ഛകൂടാതെയും  എല്ലാം  സമഭാവനയിൽ  ഇതിലേക്കു   നിവൃത്തിമാഗ്ഗം  നോക്കുന്ന   ഈ  കൂട്ടർ  നിഷ്കാമകമ്മക്കാരായ  മഹാത്മാക്കളെപ്പോലെയാണ്.  പക്ഷേ  അവക്കു   അഹിംസയാണ്  ഇവക്കു   ഹിംസയാണ  ധർമ്മം   എന്നു  മാത്രമെ ഭേദമുള്ളൂ.
                  നാലാമതു പറഞ്ഞ പരിഹാസക്കാർക്കു അന്യനെ ഉപദ്രവിക്കണമെന്ന ദുർവിചാരമില്ലാത്തതുകൊണ്ട് അവരിൽനിന്നു തട്ടുന്ന ദോഷം ഒരുവിധം ക്ഷന്തവ്യമാണ്.എങ്കിലും അതു പലപ്പോഴും വിചാരിയാതെ അന്യന്റെ മർമ്മത്തിൽ തട്ടി പരോപദ്രവമായി കലാശിക്കു നിമിത്തം അവരവർക്കു തന്നെ പശ്ചാത്താപത്തിന്നു കാരണമായിതീരാറുള്ളതു പലർക്കും അനുഭവസിദ്ധമാണ്.ഈ സ്വഭാവം മുളയിൽതന്നെ നുള്ളിക്കളഞ്ഞാൽ മഴു എടുത്തു വെട്ടിയാലും മുറിയാത്ത വിധം വേരുറച്ച ദുശ്ശീലമായിത്തീരുന്നതാണ്.

ഇത്രയും പറഞ്ഞതുകൊണ്ട് ഏതുവിധത്തിലുള്ള ശകാരവും നാം പരിഹരിക്കേണ്ടതാണെന്നു വന്നുവല്ലൊ.എന്നാൽ ചില ശകാരങ്ങൾ വളരെ ഗുണകരങ്ങളാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/204&oldid=165609" എന്ന താളിൽനിന്ന് ശേഖരിച്ചത്