ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യിട്ടു പരിണമിക്കാറുണ്ടെന്നുള്ളതും ഇവിടെ പ്രത്യേകം എടുത്തുപറയാതിരിപ്പാൻ നിവൃത്തിയില്ല.അത്ര വാത്സല്യമുള്ള അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും മറ്റും ഹിതോപദേശങ്ങൾ ചിലപ്പോൾ ശകാരരൂപത്തിലായി എന്നും വന്നേക്കാം.അവയ്ക്കു വേദത്തെക്കാളധികം പ്രാമാണ്യമുണ്ടെന്നു വിചാരിക്കണം.നിർമ്മത്സരബുദ്ധികളും ഗുണകാംക്ഷികളുമായ സജ്ജനങ്ങൾ ഗുണദോഷം പറഞ്ഞുതരുന്നതിൽ പ്രതിബിംബിക്കുന്ന ശകാരങ്ങൾ ഈശ്വരപ്രതിമകളെപ്പോലെ വന്ദിക്കേണ്ടവയാണ്.വല്ല ഗുണവുമുണ്ടെങ്കിൽ അതു വെളിപ്പെടുത്തി പ്രോത്സാഹിപ്പിച്ചുകൊണ്ട് മെല്ലെ മെല്ലെ ദോഷം പരിഹരിക്കത്തക്കവിധത്തിൽ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതായാൽ ആ ഉപദേശം,കണ്ട ദോഷം പെട്ടെന്നു തുറന്നു പറയുന്നതിനെക്കാളധികം, മിക്കവാറും എവിടെയും ഫലിക്കാതിരിക്കയില്ലല്ലൊ.ഇതാണ് സജ്ജനങ്ങളുടെ ഗുണദോഷവിവേചനത്തിന്റെ സ്വരൂപം.

                 തന്റെ ദോഷങ്ങളെ അറിഞ്ഞു പശ്ചാപത്തോടുകൂടി താൻതന്നെ സജ്ജനസമക്ഷത്തിൽ  വിളിച്ചുപറയുക എന്നതു സകല പാപത്തിന്നും ഒരു പ്രായശ്ചിത്തമായിട്ടാണ് ഗണിച്ചുവരുന്നത്.ഇതിന്നു ' വിളിച്ചുചൊല്ലി പ്രായശ്ചിത്തം ' എന്നാണ് പേര്. ഇതു ഹിന്ദുക്കളായ നമ്മളെപ്പോലെതന്നെ ക്രിസ്തുമതക്കാരും ആചരിച്ചുവരുന്ന ഒന്നാണ്. അവർക്ക ഇത് അന്ത്യകാലത്തിൽ ആവശ്യകർത്തവ്യമായിട്ടുള്ള ഒരു കർമ്മമാണെന്നും കേട്ടിട്ടുണ്ട്. പരദോഷത്തിൽ കണ്ണു പതിക്കന്നവർ ആത്മദോഷത്തിൽ ദൃഷ്ടിവെക്കുകയും  പരിഹാസത്തോടുകൂടി പരദോഷോൽഘോഷണം ചെയ്യുന്നവർ പശ്ചാപത്തോടുകൂടി സ്വാത്മദോഷപ്രഖ്യാപനം ചെയ്യുകയും ആയിരുന്നു ശീലിച്ചിരുന്നതെങ്കി ൽ  ഈ ലോകം എത്ര നന്നാകുമായിരുന്നു.
                                                 ജ്ഞാനേഷ്വാത്മീയദോഷപ്രമിതിരമിതിധീ-
                                                              ലാളിതായാകദധ്വ -
                                                 വ്യാവൃത്തിംകത്തുമീഷ്ടെമുഹുരപികലിതാ
                                                             ചിത്തശുദ്ധീംപ്രസ്ത്രതെ
                                                 ത്യക്ഷ്യെജിജ്ഞാസിതെനാപ്യനിശമവിദിതെ
                                                              നാത്മദോഷേണതേനെ -
                                                 ത്യാക്ഷേപേവ്യാദധാതിപ്രമദമിതിയത -         
                                                              സ്സാസതാംകാമധേനുഃ

കാവിൽ അവിഞ്ഞിക്കാട്ടു ഭവദാസൻ ഭട്ടത്തിരിപ്പാട്.


                                                                                                                               സസ്യവർഗ്ഗങ്ങളുടെ ബുദ്ധിശക്തി
          

സസ്യവർഗ്ഗങ്ങൾക്കു ബുദ്ധിയുണ്ടെന്നു പറഞ്ഞാൽ നമ്മുടെ ഇടയിൽ പലർക്കും അതിശയം തോന്നുമായിരിക്കാം.ചാറൽസ് ഡാർവിൻ എന്ന മഹാശാസ്ത്രജ്ഞൻ സസ്യവർഗ്ഗങ്ങൾക്കു ബുദ്ധിയുണ്ടെന്നാണ് സ്ഥാപിച്ചിട്ടുള്ളത്.ഈ സംഗതിയുടെ പരമാർത്ഥം അറിയെണ്ടതിനു നവീനശാസ്ത്രജ്ഞന്മാരും യത്നിക്കുകയും ഡാർവിന്റെ അഭിപ്രായം ശരിയാണെന്നു കാണുകയും ചെയ്തിട്ടുണ്ട്.ചില സസ്യങ്ങൾക്കു താണതരം ചിത ജീവികളുമായി വളരെ സാമ്യമുണ്ട്.തേരട്ട മുതലായ ജന്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/205&oldid=165610" എന്ന താളിൽനിന്ന് ശേഖരിച്ചത്