ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കൾ മനുഷ്യരുടെ സ്പർശ്ശംകൊണ്ടും മറ്റും പെട്ടെന്നു ചുരുളുന്നതും തൊട്ടാവാടി മുതലായ പലതരം ചെടികൾ അതേപ്രകാരം തന്നെ സ്പർശമാത്രത്താൽ തളർന്ന് ഇലകൾ കൂട്ടുന്നതും നമുക്കു നിത്യപരിചയമല്ലെ. ഓർമ്മശക്തി സസ്യങ്ങൾക്കും മറ്റു ജീവികൾക്കും തമ്മിൽ സാമ്യമുണ്ടെന്നു കാണിക്കാവുന്ന പലെ സംഗതികളുമുണ്ട്. ഉദാഹരണത്തിന്നായി നമ്മുടെ ദിക്കിൽ സാധാരണ കണ്ടുവരുന്ന 'വട്ടത്തകര' എന്ന ചെടിയുടെ സമ്പ്രദായങ്ങളെ ഒന്നു പരീക്ഷിച്ചു നോക്കുക. ഈ ചെടിയുടെ ഇലകൾ സൂര്യാസ്തമനത്തോടുകൂടി താപ്പു കൂട്ടുന്നതും ഉദയത്തോടുകൂടി മുൻസ്ഥിതിയെ പ്രാപിക്കുന്നതും കാണുന്നില്ലേ. ഈ സ്വഭാവം ഇതരജീവികളുടെ ഉറക്കത്തോട് ശരിയായ് ഉപമിക്കാൻ പാടില്ലെന്നു വരികിലും ഇതു മറ്റുപല ചെടികളിലും കണ്ടുവരുന്നുണ്ട്. ഈ ചെടികളുടെ ഇലകളിലുള്ള ഞരമ്പുകളിൽ വെളിച്ചം (സൂര്യന്റെ) തട്ടാതിരിക്കുമ്പോൾ ഇലകൾ ക്ഷീണിക്കുന്നതുകൊണ്ടാണ് താപ്പുകൂട്ടുവാൻ കാരണം. ചട്ടിയിൽ പാകി മുളപ്പിച്ചുവളർന്ന ഒരു തകരചെടിയെ വെളിച്ചം ലേശം തട്ടാത്തതായ ഒരു ഇരുട്ടറയിൽ കൊണ്ടുപോയി വക്കുന്നതായാൽ പോലും ആ ചെടിയുടെ ദിനചര്യക്കു അതായത് താപ്പുകൂട്ടുക, വീണ്ടും യഥാസ്ഥിതി ഇലകൾ വിടർത്തുക ഇതുകൾക്കു കുറേ കാലത്തോളം യാതൊരു വ്യത്യാസവും കാണുകയില്ല. സൂര്യരശ്മി ഇലകളിൽ സ്പർശിപ്പാൻ നിവൃത്തിയില്ലെങ്കിലും ദിനസരി ചെയ്തുവരാറുള്ള പ്രവൃത്തികൾ ഓർമ്മശക്തികൊണ്ടു ആ ചെടി ചെയ്യുന്നു എന്നു തന്നെയല്ലെ ഈ കാര്യത്തിൽ പറവാൻ നിവൃത്തിയുള്ളു. ഈ പരീക്ഷ കുറച്ചധികം കാലം നിലനിന്നു എങ്കിൽ ചെടിയ്ക്കു സാവധാനത്തിൽ അതിന്റെ തൽക്കാലാവസ്ഥയെപ്പറ്റി ബോധമുണ്ടാകുന്നതുകൊണ്ട് ഈ വക ചെടികൾക്കു ഓർമ്മശക്തിയുണ്ടെന്നുതന്നെ തീർച്ചയാക്കാം. നാം വളരെനേരം ബോധമില്ലാതെ ഉറങ്ങി പിറ്റെദിവസം കാലത്തു ഉണരുമ്പോൾ പൂർവ്വസ്മരണയുണ്ടാകുന്നതു ഓർമ്മശക്തികൊണ്ടാണെന്നു പ്രത്യേകം പറയേണ്ടതുണ്ടോ? സസ്യവർഗ്ഗങ്ങളിൽ ഓരോന്നും സൂക്ഷിച്ചാൽ പലവിധമായ ഓരോരോ സംഗതികൾ നമുക്കു കാണാവുന്നതാണ്. വളർച്ചയ്ക്കു വിരോധം ചെയ്യുന്നതും തീരെ നശിച്ചുപോവാനിടയുള്ളതും ആയ ഒരു സ്ഥലത്തു സ്വതേ മുളച്ചുപൊന്തിയ ഒരു ചെടി ഈ വക അപകടങ്ങളിൽനിന്നു രക്ഷപ്പെട്ടുപോരേണ്ടിന്നു ചെയ്യുന്ന ശ്രമങ്ങൾ അത്യത്ഭുതകരമാണ്. ഇതിന്റെ പരമാർത്ഥം പരീക്ഷിച്ചറിയേണ്ടതുമാണ്.

സസ്യങ്ങളും കാലാവസ്ഥകളും തമ്മിൽ വളരെ യോജിപ്പാണ്. ഒരു വൃക്ഷം തനിക്കു പൂക്കേണ്ട കാലമായി എന്ന് എങ്ങിനെ അറിയുന്നു. കാലാവസ്ഥയാണ് ഇതിന്നു കാരണം എന്നു ചിലർ പറയുന്നുണ്ടെങ്കിലും ഇതുകൊണ്ടു കാരണം മുഴുവനുമാകുന്നില്ലാ. ശീമയിൽ കലശ്ശലായ ശൈത്യത്തോടു കൂടാതെ വർഷക്കാലം ഉണ്ടാകുന്നുണ്ട്. പക്ഷെ അതുകൊണ്ടുമാത്രം വൃക്ഷങ്ങൾ തളിർക്കുന്നില്ല. വൃക്ഷങ്ങൾ വർഷക്കാലത്തുള്ള നിദ്രയിൽ നിന്ന് ഉണരുന്നതു സൂര്യന്റെ ശക്തികൊണ്ടാണെന്നു ചിലർ അഭിപ്രായപ്പെടുന്നു. എങ്കിലും കാവിത്തു മുതലായ കിഴങ്ങുകൾ മണ്ണിന്നടിയിൽ കിടക്കുമ്പോൾ അതുണ്ടാകുന്ന കാലത്താല്ലാതെ പൊടിയ്ക്കുന്നില്ല. വെള്ളത്തിൽ ഉണ്ടാകുന്ന ചില സസ്യങ്ങളെപ്പറ്റി ആലോചിക്കുന്നതു ഇതിലും പ്രയാസമായ സംഗതിയാണ്. ഇവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/206&oldid=165611" എന്ന താളിൽനിന്ന് ശേഖരിച്ചത്