ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യിൽ പലതും പ്രത്യേകിച്ചു താമര വെള്ളത്തിൽ അത്യഗാധമായിരുന്നാലും, അടിയിൽവേരൂന്നിയാണ് നില്ക്കുന്നത്.ഇവ ശീതോഷ്ണസ്ഥിതിയെ എങ്ങിനെയാണ് അറിയുന്നത്? ഭാവികാലത്തെ അറിവാൻ ഈ വക ചെടികൾക്കു ഒരു പ്രത്യേക വാസനതന്നെയുണ്ടെന്നു തീർച്ചതന്നെ. ഇവ കാലാവസ്ഥയുടെ ഭേദഗതിയും അറിയുന്നതെങ്ങിനെ? ഇതിന് എല്ലാം കാരണം ഓർമ്മശക്തിയാണെന്നേ ചാവാൻ തരമുള്ളു.

                                                                    മാംസഭുക്കുകളായ ചെടികൾ
             ശീമയിൽ 'സൺഡ്യൂ'എന്നു പറയുന്ന പുഷ്പങ്ങളുണ്ടാകുന്ന ഒരുവക ചെടികളുണ്ട്. ഇതിന്റെ ഇലയിന്മേൽ ചെറുതരം മുള്ളുകളുണ്ട്.ഈച്ച മുതലായ ചെറുതരം പ്രാണികൾ ആ മുളളുകളിൽ തൊട്ടു പോയാൽ തൽക്ഷണം ആ മുളളുകൾ കൂടുന്നു.പ്രാണി അതിൽ അകപ്പെട്ട് ആ ചെടിക്കിരയായി തീരുകയും ചെയ്യുന്നു.ഈ ചെടിയ്ക്കു സാധനങ്ങളുടെ ഗൂണദോഷജ്ഞാനം നല്ലവണ്ണമുണ്ട്.എന്തെന്നാൽ ഈച്ച,പ്രാണി മുതലായവക്കു പകരം വല്ല ചെറുതരം മരക്കഷണമോ കല്ലൊ പുല്ലൊ എന്തെങ്കിലും ആ ഇലകളിൽ വച്ചാൽ അവയെ മുള്ളുകളുടെ ഇടയിൽ ഇട്ടു ഇറുക്കുവാൻ നോക്കുന്നതല്ല.ഇതിനും പുറമെ ഈ ചെടിയ്ക്ക് ദൂരത്തിലിരിക്കുന്ന  സാധനങ്ങൾകൂടിയും വേറിട്ടറിയാനുള്ള ശക്തിയുണ്ട്.ഒരു ഈച്ചയേയൊ മറ്റൊ പിടിച്ച് അതിനെ ഈ ചെടിയുടെ ഇലകൾക്കു ഉദ്ദേശം ഒരിഞ്ചുവരെ അകലത്തായ് വെച്ചാൽ ഒന്നുരണ്ടു മണിക്കൂറിനകത്തു  ആ ചെടിയുടെ ഇല നീങ്ങിനീങ്ങി ചെന്നു ആ പ്രാണിയെ പിടിച്ചു മുള്ളുകളിലിട്ടു ഇറുക്കികൊന്നു തിന്നുന്നതാണ്.ഈ ചെടിയുടെ വർഗ്ഗത്തിലുൾപ്പെട്ട ഒരു വക ചെടി നമ്മുടെ രാജ്യത്തും ഉണ്ട്.അതിനു ഇവിടങ്ങളിൽ തണ്ണീർപുല്ല് എന്നാണ് പറഞ്ഞുവരുന്നത്.ഇതിന്റെ ഇലയുടെചുവട്ടിൽ ഒരു മാതിരി പശ തൂങ്ങിയിരിക്കാം.ആപശയിന്മേൽ മുൻപ്രസ്താവിച്ച മാതിരി പ്രാണികൾ പെട്ടാൽ അവ പുല്ലിനുആഹാരമാകും.ഈ തൂങ്ങിയിരിക്കുന്ന പശയെ ഈ ദിക്കുകളിൽ പലരും എടുത്ത് തണുപ്പിനുവേണ്ടി കണ്ണിൽവയ്ക്കാറുണ്ട്.'അമ്മേരിക്കരാജ്യത്തു 'ഈച്ചക്കണി'എന്നർത്ഥമായ പേരോടുകൂടിയ ഒരു തരം ചെടിയുണ്ട് '.ഈ ചെടിയെ നട്ടുനനച്ചു വളർത്തിയ ഒരു വിദ്വാൻ അതിന്റെ അത്ഭുതകരമായ പ്രവർത്തികളെ കണ്ട് അമ്പരന്നു പോയിയത്രെ!ഇതിന്റെ ഇലകളിൽ രണ്ടുവരിയായി നീളത്തിൽ തടിച്ച,ഞരമ്പുകളുണ്ട്,ഇവ ഒരുമിച്ചുകൂട്ടിയാൽ ഒരു നല്ല കണിയുടെ ഛായ തോന്നും.ഈ ഞരമ്പുകൾക്കു മുമ്മൂന്നുവീതം ചെറുതരം ഞരമ്പുകൾ വേറയുണ്ട്-ഈ ഞരമ്പുകൾ   തൊട്ടാൽ ഉടനെ തന്നെ ഇലകൾ നിവരുകയും ഞരമ്പുകൾ കൂടുകയും ചെയ്യും.ഇതിനിടയിൽ പെടുന്ന പ്രാണികൾ തീരെകുടുങ്ങിയും പോകുന്നു.അപ്രകാരം കുടുക്കിൽപ്പെട്ടത് ,ആ ചെടിക്കാവശ്യമില്ലാത്ത വല്ല വകയുമായിരുന്നാൽ ഉടനെ അയഞ്ഞ  സാധനം പെട്ടന്നു കീഴ്പോട്ടു വീഴുന്നു.ആവശ്യമുള്ളവ പെട്ടാൽ ഞെരമ്പുകൾ വിടരുന്നതു വളരെ ദിവസങ്ങൾ കഴിഞ്ഞിട്ടു മത്രമാണ്.ഈ സമയത്തിന്നകത്തു പെട്ട സാധനത്തിന്റെ സത്തു മുഴുവനും ചെടി ഭക്ഷണം കഴിക്കയും ചെയ്യുന്നു.

വേരിന്നു കണ്ണകളുണ്ടെന്നു പറഞ്ഞാൽ പക്ഷെ ചിലർ പരിഹസിചേക്കാം.ഇതിന്റെ പരമാർത്ഥം പരിശോധിക്കുന്നത് അത്ര എളുപ്പവും രസകരവും അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/207&oldid=165612" എന്ന താളിൽനിന്ന് ശേഖരിച്ചത്