ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്രവങ്ങളും തടുക്കുവാൻവേണ്ടി ശേഷി പോരാത്ത തൈകൾ വളർത്തുന്ന കാവലുക്കാരാകുന്നു ഈ ഉറുമ്പുകൾ. ഈ തൈകളുടെ ഉദ്ദേശം ഉറുമ്പുകൾ നിറവേറ്റുന്നുണ്ട്.ഏതെങ്കിലും തൈക്കളുടെ ഇലകൾക്കു നാശം തട്ടീട്ടുണ്ടെങ്കിൽ അതുങ്ങകൾ കാവല്ക്കാരായ ഉറുമ്പുകളില്ലെന്നു തീർച്ചപ്പെടുത്താം.

                                                                    ഉപനിഷത്തുകളുടെ ഉൽപത്തി  

ഇക്കാലത്തു നമ്മുടെ ഇടയിലുള്ള ആളുകൾ കാര്യയ്യകാരണസംബന്ധത്തെപ്പറ്റി ആലോചിയ്ക്കുന്നതു സാധാരണയല്ലാത്തതുകൊണ്ടു,ഉപനിഷത്തുകളുടെ ഉൽപത്തിഎന്തായിരിയ്ക്കുമെന്നു ചിന്തിക്കുന്നതു പ്രപഞ്ചത്തിന്റെ ഉൽപത്തി എന്തായിരിയ്ക്കുമെന്നു ചിന്തിയ്ക്കുന്നതുപോലെ ദുരവഗഹമായിരിക്കാം.'എന്തുകൊണ്ടാണ് ഹാലിയുടെ വാൽനക്ഷത്രം'൭൪ കൊല്ലം കൂടുമ്പോൾ ഒരിയ്ക്കൽ ഭൂമിയിൽ പ്രത്യക്ഷമാകുന്നത്? "എന്തുകൊണ്ടാണ് കൊള്ളിമീൻ അല്ലെങ്കിൽ ഉല്ക്കശീലകൾ ൧൯ കൊല്ലംകൂടുമ്പോൾ ചിങ്ങമാസത്തിലോ വൃശ്ചികമായത്തിലോ ഭൂമിയിൽ അധികമായി പതിക്കുന്നത്?" "സായംസന്ധ്യയിൽ വിടരുന്ന പുഷ്പങ്ങൾ പ്രായേണ വെളുത്തതും സുഗന്ധമുള്ളതുമായിരിക്കുവാൻ വല്ല കാരണവുമുണ്ടോ?" പുനർവിവാഹം നടപ്പുള്ള ജനങ്ങളുടെ ഇടയിൽ വളരെക്കാലംമുന്നെ മരിച്ചുപോയ പിതാവിന്റെ ആകൃതി പ്രകൃതിവ്യത്യാസങ്ങൾ മാതാവിന്നു പിന്നൂടുണ്ടാകുന്ന സന്തതികളിൽ ചിലപ്പോൾ കണ്ടുവരുന്നുണ്ട് . ഈ അപ്രകൃതമായ വാസ്തവത്തിന്നു വല്ല കാരണവും ഉണ്ടോ?" ഇങ്ങിനെ ഓരോ നിസർഗ്ഗകാര്യങ്ങളെപ്പറ്റി കേട്ടിട്ടുള്ളവരും നല്ലവണ്ണം ആലോചിച്ചിട്ടുള്ളവരും അപൂർവ്വമായ സ്ഥിതിയ്ക്ക് ഉപനിഷത്തുകളുടെ ആദികാരണം എന്തായിരിക്കുമെന്നു പര്യാലോചിക്കുക എന്ന പറയുന്നതു കുറെ സാഹസമായിരിക്കും. അതിരിയ്ക്കട്ടെ, ഏറ്റവും പ്രകൃതിസിദ്ധമായ കാര്യങ്ങൾക്കുകൂടി സ്വാഭാവികമല്ലാത്തും യുക്തിക്കു നിരക്കാത്തുമായ കാരണങ്ങൾ കൽപിക്കുന്നത് അത്യാശ്ചര്യമല്ലേ? മസൂരിദീനം പരക്കുമ്പോൾ ജനങ്ങൾ മാരിയമ്മയെ പ്രസാദിപ്പിക്കുവാനും കത്തിവയ്ക്കുവാനോ ആണോ ആദ്യം ഉത്സാഹിക്കുന്നത്? അതുപോലെത്തന്നെ മലമ്പനി പിടിപെട്ടാൽ കൊതുവിന്റെ ഉപദ്രവം നീക്കാതെ ഏതെങ്കിലും ക്ഷുദ്രദേവതയുടെ ആരാധനത്തിനു പുറപ്പെടും. അപസ്മാരമെന്ന പേരോടുകൂടി അനേകരോഗങ്ങൾ മനുഷ്യരെ ബാധിക്കമ്പോൾ എല്ലാറ്റിനുമുള്ള ഒറ്റ ഔഷധം മന്ത്രവാദമല്ലേ? ഇപ്രകാരം സകല പ്രാചീന ഗ്രന്ഥങ്ങളെയും "ഋഷിപ്രോക്തം" എന്നു പറഞ്ഞു തള്ളിക്കളയുമ്പോൾ അവയുടെ ഉൽപ്പത്തിപരിണാമങ്ങളെപ്പറ്റി ചിന്തിക്കുന്നതും അലൗകികമായിരിക്കും. എങ്കിലും പ്രസ്തുതവിഷയത്തെപ്പറ്റി ഡ്യൂസൻ,ഷ്രോഡർ മുതലായ ജർമ്മൻ തത്വജിജ്ഞാസുക്കളു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/209&oldid=165614" എന്ന താളിൽനിന്ന് ശേഖരിച്ചത്