ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩൦

വാൻ എനിയ്ക്കു മടിയില്ല. ഈ സമർത്ഥനായ ലവണന്റെ സ‌‌‌ഹായത്താൽ . 'ഹാ!ഹാ! പഴന്തുണിപ്പെറുക്കിഎന്ന പായു' എന്ന് എന്നെ വഞ്ചിപ്പാനായആ വേഷം കെട്ടിയിരുന്ന കള്ളൻ ചിരിച്ചുകൊണ്ടു പറഞ്ഞു . ഉന്നതകായൻ കുറേ ബാങ്ക് നോട്ടുകൾ നീട്ടികൊണ്ട് - സ്നെഹിതാ! ഇതാ ആയിരംപവൻ . നാം തമ്മിലുള്ള ഉടമ്പടി ഓർമ്മയുണ്ടല്ലോ . നിങ്ങൾ വേഗം ഈ നാടുവിട്ടു പോണം ,ഞാൻ ആ പെണ്ണിനെ കല്ല്യാണം കഴിച്ചാൽ-

  വീര - ഉടനെ ബാക്കി സംഖ്യ ഞാനിരിയ്ക്കുന്നിടത്തു എത്തിച്ചു തരും അല്ലേ?

ഉന്ന-നിശ്ചയമായും . അതിന്നു പുറമേ എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യും . വീര -ഞാൻനിങ്ങളെ അധികം ബുദ്ധിമുട്ടിയ്ക്കുന്നില്ല . എന്റെ യാത്ര യാനും തീർച്ചപ്പെടുത്തീട്ടുള്ളതാണ് . എനിയ്ക്കു ബോധം വന്ന ശേഷം ആ അപകടഗുഹയിലാണ് ഞാൻ അപകടപ്പെട്ടിരിയ്ക്കുന്നതെന്നറിഞ്ഞട്ടും നിങ്ങളുടെ ഉടമ്പടി സ്വീകരിപ്പാൻ നിങ്ങൾക്ക്വളരെ ബുദ്ധുമുട്ടേണ്ടി വന്നിട്ടുള്ളത് ഓർമ്മയുണ്ടല്ലോ, ഉന്ന - നിങ്ങളെ വിശ്വസിപ്പാൻ നല്ല ആളാണൊന്നു ഞാൽ സമ്മതിയ്ക്കുന്നു. വീര - ആ വിശ്വാസം നിങ്ങൾക്കുണ്ടെന്ന് എന്നെ ആ ഗുഹയിൽനിന്നു വിട്ടതുകൊണ്ടുതന്നെനിക്കറിയാം . പഴന്തുണിപ്പെറുക്കി ചിരിച്ചുകൊണ്ട് - ആ സാധുപ്പെണ്ണുങ്ങൾ ഇപ്പോൾ എന്തു ചെയ്യുന്നു ആവോ . എത്ര നിലവിളിച്ചാലും അവരുടെ ശബ്ദം പുറത്തുകേൾക്കില്ല.

    ഇതിലധികം കേൾപ്പാൻ എനിയ്ക്കു ക്ഷമയുണ്ടായില്ല . ഉടനെ ചെയ്യെണ്ടതു ഞാൻ തീർച്ചപ്പെടുത്തി.പോലിസ് സ്റ്റേഷനിൽ ചെന്ന് അഞ്ചു കൺസ്റ്റേബി

ൾമാരെ കൂട്ടികൊണ്ടു വന്നു . വീരപ്പനും കൂട്ടുകാരും ബന്ധനത്തിലായി . കാൽ മമിക്കൂറിനുള്ളിൽ മജിസ്ട്രേട്ടിന്റെ മുമ്പിൽ ഹാജരാക്കി . ക്രമേണ താഴേ പറയുന്ന സംഗതികൾ കുറ്റക്കാരിൽ നിന്നു വെളിപ്പെട്ടു.

     പാരിജാതത്തിലെ കുബേരവീഥി യിൽ ഭാരതിഎന്നൊരു വിധവയുണ്ട് . ആസ്ത്രീക്കു സന്താനമായിഒരു മകൾ മാത്രമേ ഉള്ളു . വിധവയ്ക്ക് അനവധി സ്വ

ത്തും പുത്രുയ്ക്ക് അസാമാന്യ സൗന്ദര്യവും ഉണ്ട് . ലക്ഷ്മിദാസൻ എന്ന ഒരിട പ്രഭു എങ്ങിനെയോ അവരുടെ പരിചയം സമ്പാദിച്ചു . എന്നാൽ അയാളുടെ ധൂർത്തും ദുർവൃത്തിയും ഭാരതിയമ്മ അറിഞ്ഞ ഉടനെ അയാളുടെ പരിചയം തനിയ്ക്കാവശ്യമില്ലെന്ന് ആ സ്ത്രീ മര്യാദപ്രകാരമാണെങ്കിലും സ്ഥിരനിശ്ചയത്തോടുകൂടി അ യാളെ അറിയിച്ചു . മേലാൽ തന്റെ ഗൃഹത്തിൽ വരരുതെന്നു പാകയം ചെയ്തു . പ്രഭു പലതും ശ്രമിച്ചുട്ടും വിധവയുടെ നിശ്ചയം ഇളകിയില്ല . ലക്ഷ്മീദാസന് ഏതുവിധം ദുഷ്ടതയും

സ്ത്രീവിഷയത്തിൽ പ്രത്യേകിച്ചും ആലോചിച്ചു പ്രവത്തിപ്പാൻ നിപുണനായി ലവണൻ എന്നു പേരായ ഒരു ഭൃത്തനുമുണ്ട് . ലക്ഷ്മീദസൻ സമ്പന്നനായാൽ അതിന്റെ രഹസ്യം  

തന്റെകൈവശമിരിയ്ക്കുന്ന കാലത്തോളം തനിക്കും സമ്പൽസമൃദ്ധി സ്ഥിരമാണെന്ന് അവൻ കണ്ടുവച്ചിട്ടുമുണ്ട്.കുറച്ചുകാലംമുമ്പു സുദർശനഗോപുര വെടിയുണ്ടയാക്കുന്ന ഒരു ശാലയായി ഉപയോഗിച്ചിരുന്നു. ലവണൻആ തൊഴിൽ എടുത്തു വന്നിരുന്നവനാണ് . അക്കാലത്ത് ആ ഗോപുരത്തിലെ ഒരു ഗൂഢസ്ഥലം യദൃച്ഛയാഅയാൾ കണ്ടെത്തിയിരുന്നു. അതിനെ ഇപ്പോൾ പ്രയോജനകരമാക്കാമെന്നും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/220&oldid=165625" എന്ന താളിൽനിന്ന് ശേഖരിച്ചത്