ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വളരാതെ തന്നെ നശിച്ചുപോയിട്ടും കാണുന്നു. ചിലതു വളർച്ച മുഴുവനാകാതെ ഏതാനും വളർന്നതിന്നു ശേഷം നശിക്കുന്നതും കാണാറുണ്ട്. ഇതുപോലെ എല്ലാ വികാരങ്ങളിലും പല വ്യത്യാസവും കാണുന്നു എന്നു മാത്രം പോരാ, സൂക്ഷിച്ചുനോക്കിയാൽ ഒന്നുപോലെ മറ്റൊന്നു കാണുവാൻ പ്രയാസമായിട്ടാണു കാണുന്നത്.‌ എല്ലാ കാരണങ്ങളും ഒന്നുപോലെ ശരിയായിരിക്കുമ്പോൾ ഇപ്രകാരമുള്ള ഫലഭേദം വരുന്നതിന്നു ദൈവമേവകാരണമെന്നു പറയാതെ സാധിക്കില്ലെന്നാണു ഈ മതക്കാരുടെ അഭിപ്രായം ദൈവമെന്നു പറയുന്നത് ഈശ്വരനാണെന്നും ഈശ്വരപ്രസാദകോപങ്ങലാണെന്നും പൂർവ്വ കർമ്മങ്ങളാണെന്നും മറ്റും പല മതങ്ങളുമുണ്ട്. ഇതിൽ എല്ലാ മതക്കാർക്കും അനുകൂലമായി പറയുന്നതാണെങ്കിൽ ദൈവമെന്നു പറയുന്നതു പൌരുഷന്റെ എടയിൽ തന്നെ അന്തർഭവിയ്ക്കുന്നതാണ്. പൌരുഷം പൌർവ്വദേഹികമെന്നും ഇടാനീന്തനമെന്നും രണ്ടുവിധമുണ്ട് അതിൽ പൌർവ്വദേഹികത്തെ ദൈവമെന്നും ഇദാനീന്തനത്തെ പൌരുഷമെന്നും പറയുന്നതായാൽ നന്നായിരിക്കും. പൌർവ്വവാഹിക പൌരുഷം പുണ്യപാപങ്ങളാണെന്നു വരുമ്പോൾ പുരുഷപ്രയത്നത്തിൽ തന്നെയാണ് അന്തർഭാവം കർമ്മംകൊണ്ടുണ്ടാവുന്ന താകകൊണ്ടും പല മാറ്റമുണ്ടാവുന്നതു കൊണ്ടും പൌരുഷം തന്നെയാണെന്നു പറയുന്നതായാൽ യോജിയ്ക്കുന്നതാണ് എല്ലാ കർമ്മങ്ങളിലും ഫലസിദ്ധിചര്യം ആലോചിയ്ക്കുന്നതായ പുരുഷവൃദ്ധി ഗോചരമല്ലാതെ അതിസൂക്ഷമങ്ങളായി അനേകം അംശ ങ്ങളുണ്ടാവാതിരിക്കുകയില്ലാ. ആ അംശത്തിലുണ്ടാവുന്ന തെറ്റഫലത്തെ പ്രതിബ ന്ധിക്കുന്നതാണു താനും. ആ തെറ്റു കൂടാതെ ഫലം സിദ്ധിപ്പാൻ ദൈവമില്ലാഞ്ഞാൽ സാധിക്കാത്തതുകൊണ്ടു ദൈവം കാരണമാണെന്നു പറയുന്നതു യുക്തിയുക്തമായിട്ടുള്ള താണ്. അതുകൊണ്ടു ദൈവത്തെ അനുകൂലമാക്കണം.

        ഇനി    ചിലർ   വസ്തുസ്വഭാവത്തിൽനിന്നാണു  ഫലസിദ്ധി   എന്ന്  അഭിപ്രായപ്പെ

ടുന്നു. ചില മണ്ണിൽ ചില വിത്തു മുളക്കുകയില്ല. ചിലതു വളരെ ശക്തിയായി ഫ ലിക്കുന്നു. ഒരു ജാതി വിത്തു നടുന്നതായാൽ മറ്റൊരു ജാതി വൃക്ഷമുണ്ടാവുന്നില്ല. ആ വൃ ക്ഷത്തിന്റെ സകലാവയവങ്ങളും ആ ജാതി തന്നെയായിട്ടാണു കാണുന്നത്. അല്ലാതെ ചിലതെങ്കിലും മാറിക്കാണുന്നില്ലാ. ഇവ എല്ലാം വസ്തുസ്വഭാവമാണ്. ചിലതു ബീജത്തിന്റെയും ചിലതു മണ്ണിന്റെയും മറ്റും കാരണങ്ങളുടെ സ്വഭാവമാണ്. ഇനി ചിലതു കാരണം തുല്യമാണെങ്കിലും അതുകളുടെ സമവായ (ചേർച്ച)ത്തിന്റെ സ്വ ഭാവമായിട്ടുമുണ്ടു. നാഗദന്തിയും കൊടുവേലിയും കാരണംകൊണ്ടും ഗുണംകൊണ്ടും ഒരുപോലെയാണെങ്കിലു സമാവായഭേദമുണ്ട്. നാഗദന്തി വയറിനെ എളക്കുന്നതാ ണ്. കുടുവേലി വയറിനെ ഒറപ്പിക്കുന്നതാണ്. ഇങ്ങിനെ സ്വഭാവമാലോചിക്കുന്ന തായാൽ വസ്തുഭേദേന സ്വഭാവഭേദമുണ്ട്.അതിപോലെ ഫലത്തിന്നും ഭേദമുണ്ട്. ഇ പ്രകാരമാലോചിച്ചാണ് ഈ മതക്കാർ സ്വഭാവവാദികളായിത്തീർന്നത്. ഈ മതവും ആദരണീയം തന്നെ.

       മറ്റുചിലർ കാലമാണു കാരണമെന്ന് ഇഛിക്കുന്നു.  ചില  വിത്തു  ചില  കാല

ത്ത നട്ടാലെ മുളയ്ക്കുള്ളൂ ചില കാലത്തു മാ ത്രമേ ചില വൃക്ഷം പൂക്കുകയുള്ളൂ; കായ്ക്കുകയു

ള്ളൂ. മറ്റുള്ള കാലത്തു പൂവ്വും കായയുമുണ്ടാവുകയില്ല. ഈ നിയമം നിലനില്ക്കുന്നതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/223&oldid=165628" എന്ന താളിൽനിന്ന് ശേഖരിച്ചത്