ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

൧൦൮൬

പുസ്തക ൩ മിഥുനമാസം ലക്കം ൮

                       മംഗളം

ശ്രീലാസ്യത്തിനുരംഗമുജ്വലമണിസ്തോമോല്ലസദ്ദീപികാ- മാലംതുംബുരുമുഖ്യമാമുനികളാസംഗീതമാംഗല്യകം നീലക്കൽത്തായെന്നപോലെവിലസുംവൈകുണ്ഠവക്ഷസ്ഥലം കാലാരാതിചതുർമ്മുഖാദ്യനിമിഷാലക്ഷ്യംസ്മരിക്കുന്നഞാൻ.

ആദിദർശനം

     ദർശനം എന്ന വാക്കിനു കാഴ്ചയെന്നാണു താല്പര്യം. ലോകത്തിലുള്ള മിക്ക പദാർത്ഥങ്ങളേയും നാം കണ്ണിന്റെസഹായത്താൽ കാണുന്നു. കണ്ണുകൊണ്ടുകാണ്മാൻകഴിയാത്തവയായ സാധനങ്ങളുടെ തത്വങ്ങളെ അറിഞ്ഞാനന്ദിക്കുന്നതിനുള്ള ഒരു ശക്തിവിശേഷം നമ്മിലുണ്ട്.

അതിനെയാണ് 'ജ്ഞാനശക്തി'യെന്നു വിദ്വാന്മാർ വ്യവഹരിച്ചു വരുന്നത്. ജ്ഞാനശക്തിയുടെ കേന്ദ്രം തലച്ചോറെന്നുപറയപ്പെട്ടു വരുന്ന

ബുദ്ധിയായതുകൊണ്ടു ഇതിനെ ബുദ്ധിശക്തിയെന്നുംവ്യവഹരിയ്കുന്നു. ചക്ഷുരിന്ദ്രിയംകൊണ്ടുകാണ്മാൻ കഴിവില്ലാത്ത പദാർത്ഥങ്ങളുടെ

ഉല്പത്തി, ലയം മുതലായവയെ കണ്ടുപിടിക്കുന്നതിനു ജ്ഞാനശക്തിയുടെ സഹായം അത്യന്താപേക്ഷിതമായിരിക്കുന്നതുകൊണ്ടും,

ജ്ഞാനശക്തിയാൽ കണ്ടുപിടിക്കപ്പെടുന്ന തത്വങ്ങളെ ലോകം വളരെ ആദരിക്കുകയും ആ വക തത്വദ്രഷ്ടാക്കളെതന്നെ ബഹുമാനിക്കുകയും

ചെയ്യുന്നു. ഇങ്ങിനെ ലോകത്തിന്റെ ആരംഭദേശ മുതല്ക്ക് ഇന്നേവരെ മാംസചക്ഷുസ്സുകൊണ്ടും ജ്ഞാനചക്ഷുസ്സുകൊണ്ടും കണ്ടുപിടിക്കപ്പെട്ടിട്ടുള്ളവയിൽ

കാര്യകാരണഗൗരവമനുസരിച്ച്, ചിലതു നാമമാത്രാവശേഷമായും ചിലതു അതിന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/227&oldid=165632" എന്ന താളിൽനിന്ന് ശേഖരിച്ചത്