ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

177 ൨൩൪

  ടുത്തും ചിലതു അന്നും ഇന്നും ഒരുപോലെആദരണീയമായുമിരിക്കുന്നുണ്ട് .   നാൾക്കുനാൾ അഭിവൃദ്ധിയെ പ്രാപിച്ചുംകൊണ്ടു വരുന്നഈ ലോകത്തിൽ നവംനവങ്ങളായ അനവധി പദാർത്ഥങ്ങളോയും തത്വാന്വേഷണ മാർഗ്ഗങ്ങളേയും കണ്ടുപിടിക്കുന്നതിന്നു,പ്രപഞ്ചത്തിന്റെ ഉത്ഭവസ്ഥിതിലയാദികളെ നിബിഢമായാച്ഛാദിച്ചു കൊണ്ടിരിക്കുന്ന ഒരു ശക്തി ഇടംകൊടുത്തുംകൊണ്ടിരിക്കുന്നു.

പ്രപഞ്ചത്തിന്റെ ഉത്ഭവം, സ്ഥിതി, ലയം ഇവയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ, ബുദ്ധിശക്തിയെ വികസിപ്പിക്കയും തത്വജ്ഞാനദൃഷ്ടിയെ ഉന്മീലനം ചെയ്യിപ്പിക്കുകയും ചെയ്യുന്നു. തത്വജ്ഞാനത്തിന്റെ , സൂക്ഷ്മതത്വഗ്രഹണം തന്നെയാണ്. സകലതത്വജ്ഞാനശാഖയും, പ്രപഞ്ചം പ്രദർശിപ്പിക്കുന്ന വിലാസങ്ങളേയും പ്രാപഞ്ചികപദാർത്ഥങ്ങളുടെ പരമാർത്ഥസ്വഭാവങ്ങളേയും വ്യാഖ്യാനിയ്ക്കുന്നതിന്നു മനുഷ്യരാൽ ചെയ്യപ്പെട്ടിട്ടുള്ള പ്രയന്തത്തിന്റെ സ്മാരകസ്തംഭങ്ങളാകുന്നു. ലോകത്തിലുള്ള പരിഷ്കൃതസമുദായങ്ങൾക്കൊക്കെ പരമ്പരാസിദ്ധമായ സമുദായസ്വത്തെന്നപോലെ ഏതാനും തത്വജ്ഞാനസമ്പത്തുണ്ടായിരിക്കും അതിനെ അവർ ഒരു ദിവ്യനിധിയായും അനശ്വരയശപ്രാപ്തിയ്ക്കുള്ള ഉത്തമോപകരണമായും അഭിമാനിയ്ക്കുന്നു. തത്വജ്ഞാനശാഖകളെ അപാരമായ തീക്ഷ്ണബുദ്ധി ഉപയോഗിച്ചു പോഷിപ്പിച്ചിട്ടുള്ള ജനസമുദായത്തിൽ ഉന്നതസ്ഥാനത്തെ അർഹിക്കുന്നവർ ഹിന്തുക്കളും ഗ്രീക്കുകാരുമാകുന്നു. ഐറോപ്യതത്വജ്ഞാനത്തിന്റെ ഉല്പത്തിസ്ഥാനം ഗ്രീക്കു(യവന)തത്വജ്ഞാനമാകുന്നു. കാൻറ, ഹെജൽ തുടങ്ങിയവരുടെ നവീനവിചാരങ്ങളെമേനി പിടിപ്പിച്ചിട്ടുള്ളതു ഗ്രീക്കുതത്വജ്ഞാനമാണ്. ഈസംഗതിയെ വേറെ ഒരു ഉപന്യാസത്തിൽ വിവരിക്കാം. ഹൈന്ദവതത്വജ്ഞാനസിദ്ധാന്തങ്ങൾ, മനുഷ്യർക്കു സാദ്ധ്യങ്ങളായ കാര്യങ്ങളെപ്പറ്റി പ്രതിപാദിയ്ക്കുന്നവയാണെന്നു കാരണം കൂടാതെ പലരും അന്ധാളിച്ചിട്ടുണ്ട്. ഹൈന്ദവതത്വജ്ഞാനത്തിന്റെ മഹത്വവും കീർത്തിയും, അന്തദൃഷ്ടിവികാസത്തെ പോഷിപ്പിയ്ക്കുന്നതു വഴിയ്ക്കുണ്ടാകുന്ന ജ്ഞാനാഭിവൃദ്ധിക്കും അതിന്റെ പ്രത്യക്ഷാനുഭവത്തിന്നുംവേണ്ടി, ജീവിതത്തെ ഉത്തമമാതൃകയിൽ നയിയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങളെ പ്രദർശിപ്പിക്കുന്നതിൽ സ്ഥിതി ചെയ്യുന്നു. ഈ സംഗതി മന്ദബുദ്ദികൾക്കറിവാൻ പ്രയാസമാണ്. പരമാർത്ഥത്തിൽ, എല്ലാ തത്വജ്ഞാനശാഖകളും നാനാപ്രകാരേണയാണെന്നിരിക്കിലും നിർദ്ദേശിയ്ക്കുന്ന പ്രാപ്യപദം ഒന്നുതന്നെയാകുന്നു. ദുർഭരമായ ദുഃഖത്തിൽ നിന്നു മനുഷ്യരെ രക്ഷിച്ചു, പ്രപഞ്ചതത്വരഹസ്യങ്ങളെ ബോധിപ്പിക്കേണമെന്നുള്ള അവയുടെ ഉദ്ദേശവും വ്യത്യസ്തപ്പെട്ടതായിരിയ്ക്കുന്നില്ല. എന്നാൽ, ഒന്നാമതായി പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി ബുദ്ധിപ്പൂർവ്വം പറയ്യാലോചിയ്ക്കുന്നതിന്നു പരിശ്രമിച്ചിട്ടുള്ളവർ ഹിന്തുക്കളാകയാലും അവരുടെ യുക്തിയുക്തങ്ങളായ തീർപ്പുകളിൽ കവിഞ്ഞ് ഇതേവരെ ആരും ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്തതിനാലും ഹൈന്ദവതത്വജ്ഞാനത്തിനു സർവ്വോപരി പ്രാചീനത്വവും പ്രധാനത്വവുമുണ്ടെന്നു സമ്മതിക്കാതെ കഴികയില്ല. ഹൈന്തവതത്വജ്ഞാനം ദുഃഖങ്ങളെ നശിപ്പിക്കുവാനുള്ള ഔഷദങ്ങളേയും അവയെ പ്രയോഗിക്കേണ്ടപ്രകാരങ്ങളേയും സോദാഹരണം

1










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/228&oldid=165633" എന്ന താളിൽനിന്ന് ശേഖരിച്ചത്