ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാംഖ്യമതപ്രകാരം ഇരുപത്തി അഞ്ചു തത്വങ്ങളുടെ ക്രമഃപരിവർത്തനംകൊണ്ടു് ഇക്കാണുന്ന പ്രപഞ്ചത്തിലെ സർവ്വകാര്യങ്ങളും നിർവ്വഹിക്കപ്പെടുന്നതായി സിദ്ധാന്തിയ്ക്കുന്നതിനാൽ, സാംഖ്യത്തിന്നു സംഖ്യകൊണ്ടുനിശ്ചയിച്ചിരിയ്ക്കുന്നതു എന്ന അർത്ഥത്തെയാണു അധികപക്ഷം സ്വീകരിച്ചിട്ടുള്ളത് . സാംഖ്യം എന്നതിനു വിവേചനം എന്ന അർത്ഥത്തെ സ്ഥാപിച്ച, പലരും വ്യാഖ്യാനിയ്ക്കുന്നുണ്ടു്. സാംഖ്യത്തെ സമാലോചിയ്ക്കുകഎന്നർത്ഥമുള്ള ധാതുവിൽനിന്നുൽഭവിയ്ക്കുന്നതായി തീർച്ചപ്പെടുത്തി, ആലോചനശക്തിയെ അപേക്ഷിച്ചുള്ളസിദ്ധാന്തങ്ങളിൽ അടിസ്ഥാനമായി നില്ക്കുന്ന ശാസ്ത്രമെന്നു അമരസിംഹൻ വിവരിച്ചിരിയ്ക്കുന്നു. സംഖ്യാപ്രകാരം പ്രകൃതിപുരുഷന്മാർ നിത്യന്മാരാകുന്നു. പ്രകൃതിയിൽ നിന്ന് പുരുഷനെ അസംഗനായറിയുന്നത് തന്നെ മോക്ഷാ, പ്രകൃതി ജഡവും പ്രപഞ്ചത്തിന്റെ ആദികാരണസ്വരൂപവുമാകുന്നു. പുരുഷൻ അവികാരിയ്ക്കുംചേതനനും ആത്മസ്വരൂപനുമാകുന്നു. പുരുഷന്റെ സാന്നിധ്യംകൊണ്ട് പ്രകൃതി സമസ്തസൃഷ്ടിവ്യാപാരങ്ങലേയും നിർവ്വഹിയ്ക്കുത്മികുന്നു. താപത്രയങ്ങളെ (ആദ്യാത്മകം, ആധിഭൌതികം, ആധിദൈവികം)വിവേകം കൊണ്ട് നശിപ്പിയ്ക്കാൻ കഴിയും. അവയിൽ നിന്നു രക്ഷപെട്ട് പുരുഷന്റെ സ്വതന്ത്രതയെ ഗ്രഹിയ്ക്കുന്നതാണ് മനുഷ്യജന്മോദ്ദേശ്യം. താപത്രയത്തെ നശിപ്പിയ്ക്കുന്നതിന് വൈദികയജ്ഞാദികൾ ഉപകരിയ്ക്കുകയില്ല. അതിന്നുതത്വവിചാരം കൊണ്ടെ സാധിയ്ക്കൂ. ഇതൊക്കെയാണ് സാംഖ്യാദർസന സിദ്ധാന്തം.

സാംഖ്യമതസ്ഥാപകനായ കപിലന്റെ ജീവചരിത്രത്തെപ്പറ്റി ഒന്നും തീർച്ചപ്പെടുത്തുവാൻ തരമില്ല. പലരും പലവിധം പറയുന്നു. ബ്രഹ്മാവിന്റെ പുത്രനാണു കപിലനെന്നു സാംഖ്യകാരികയുടെ വ്യാഖ്യാതാവായഗൌഡപാദൻ വിചാരിയ്ക്കുന്നു. വേറെയൊരു വ്യാഖ്യാതാവ് ഇദ്ദേഹം വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണെന്ന് പറഞ്ഞിരിയ്ക്കുന്നു. ശ്വേതാശ്വരോപനിഷത്തിൽ, കപിലമഹർഷി, സാക്ഷാലീശ്വരന്റെ പക്കൽ നിന്ന്ആത്മവിദ്യയെ അഭ്യസിച്ചപ്രകാരം കാണുന്നു.സാംഖ്യമതപ്രതിഷ്ഠാപകനായ കപിലനും, സിദ്ധാനാം കപിലോമുനിഃ എന്ന് വാക്യം കൊണ്ടു നിർദ്ദേശിയ്ക്കുന്ന കപിലനും ഒന്നാവാൻ തരമില്ലെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്. ഈ അഭിപ്രായത്തെ ഭാഗവതം ചതുർത്ഥസ്കന്ധത്തിലുള്ള ദേവഹുതികപിലോപദേശം സാമാന്യമായി പിൻതാങ്ങുന്നുണ്ട്. ഭാഗവതത്തിൽ നിന്ന് കപിലന്റെ മാതാവ് ദേവഹുതിയാണെന്നും അദ്ദേഹത്തിന് ഒമ്പത്സഹോദരികളുണ്ടായിരുന്നുവെന്നും അറിവു കിട്ടുന്നു. പത്മപുരാണത്തിൽ ഇദ്ദേഹം ഇന്ദ്രപ്രസ്ഥത്തിൽ പാർത്തിരുന്നതായി പറകപ്പെട്ടിട്ടുണ്ട്. പരമ്പരാശ്രുതങ്ങളായ തെളിവുകൾ, കപിലൻ അജീമീറിന്നു സമീപമുള്ള പുഷ്കാമൊ പുണ്യഭൂമിയിലാണുജനിച്ചതെന്നും ഗംഗസഗരമെന്ന ദിക്കിലാണു പാർത്തരുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/230&oldid=165635" എന്ന താളിൽനിന്ന് ശേഖരിച്ചത്