ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തെന്നും മനസ്സിലാക്കിത്തരുന്നു. മഹാഭാരതത്തിൽ കപിലനെ പ്രചാപ്രതികളിലൊരുവനായി ഗണിച്ചിരിയ്ക്കുന്നു. അയോദ്ധ്യാധിയായിരുന്ന സഗരന്റെ ൬൦൦൦൦

മക്കൾഅശ്വമേധത്തിൽ കളവുപോയ കുതിരയെ തേടിപ്പാതാളത്തിലെത്തിയ സമയത്ത്, കുതിരയെ കപിലരുടെ കൈവശം കാൺകയാൽ കപിലരിൽ കളവുകുറ്റം ചുമത്തിയപ്പോൾ, കപിലർ കുപിതനായി അവരെയൊക്കെ ഭസ്മമാക്കിയെന്നു ഒരു കഥ രാമായണത്തിലുണ്ട്. ഇപ്രകാരം ഒന്നിനൊന്നു സംബന്ധമില്ലാതെ പലേ കെട്ടുകഥകളെക്കൊണ്ടും കാടുപിടിച്ചു കിടക്കുന്ന കപിലൻ ബ്രാഹ്മണനായിരിക്കേണമെന്നും ഡാക്ടർ ഡേവീസ് ഊഹിക്കുന്നു. കപിലൻ ബുദ്ധമുനിക്കു എത്രയോ

മുമ്പു ജീവിച്ചിരുന്ന ഒരു ആളാണ്. കപിലാശ്രമം ഹിമവൽ പ്രദേശങ്ങളിലുള്ള സങ്കേതവനഖണ്ഡത്തിലാണെന്നു ബുദ്ധമതഗ്രന്ഥങ്ങളിൽ കാണുന്നു. കപിലൻ, സങ്കേതരാജാവായാ സുജാതന്റെ സമാനകാലീനനാണെന്നുകാണുന്നതുകൊണ്ടു, അദ്ദേഹത്തിന്റെ കാലം ഏകദേശം ക്രി- മു-ൻഠാ-ന്നു മുമ്പാണെന്നും നിശ്ചയിക്കാവുന്നതാണ്. കപിലൻ, തന്റെ സിദ്ധാന്തങ്ങളെന്ന അദ്ധ്യായത്തിൽ ഒരു ഗ്രന്ഥമെഴുതി അസുരിക്കു പഠിപ്പിച്ചു. അതിനെ അസുരി പഞ്ചരിഖാചാർയ്യർക്കു പഠിപ്പിച്ചും. (പഞ്ചേശിഖന്നു കാപിലേയൻ എന്ന ഒരു പേരുകൂടിയുണ്ട് )പഞ്ചശിഖൻ കപിലസിദ്ധാന്തത്തെ അടിസ്ഥാനമാക്കി, ൬൦൦൦൦ ശ്ലോകങ്ങളടങ്ങിയ ഒരു ഗ്രന്ഥമുണ്ടാക്കിയിട്ടുണ്ട്. കപിലസിദ്ധാന്തം ഇന്ത്യയിലൊട്ടും പ്രചരിച്ചതു പഞ്ചശിഖാചാര്യന്റെ കാലത്താണ്. കപിലൻ, അസുരി, പഞ്ചശിഖൻഇവരുടെ ഗ്രന്ഥങ്ങളൊന്നും ഇപ്പോൾ കാണുന്നില്ല. കപിലമതം, ഇന്ത്യയിൽ സർവ്വത്ര പ്രചരിച്ചു തുടങ്ങിയതിൽ പിന്നീടു, മനുസംഹിതതുടങ്ങിയ സ്മൃതികളിലും വിഷ്ണുപുരാണം, ഭാഗവതം മുതലായ പുരാണങ്ങളിലും രാമായണം, ഭാരതം എന്നീ ഇതിഹാസങ്ങളിലും എന്നുവേണ്ട മിക്ക ഹൈന്ദവഗ്രന്ഥങ്ങളിലും അതു സ്ഥലം പിടിച്ചു സൂര്യസിദ്ധാന്തം മുതലായ ജ്യൌതിഷിക ഗ്രന്ഥങ്ങളിലും സുശ്രുതം, ചരകം എന്നീ വൈദ്യഗ്രന്ഥങ്ങളിൽ കൂടിയും സാംഖ്യസിദ്ധാന്തത്തിന്റെ ഒരു ഛായ കാണാവുന്നതാണ്. നമ്മുടെ നിർഭാഗ്യത്തിന്നു, പഞ്ചശിഖന്നു ശേഷം കുറേ നൂറ്റാണ്ടുകൾക്കു- (ഈശ്വരകൃഷ്ണന്റെ കാലംവരെ ) സാംഖ്യമതാചാര്യന്മാരുടെ ചരിത്രമൊന്നും കിട്ടിട്ടില്ല. ഏകദേശം ക്രിസ്താബ്ദാ അഞ്ചാം നൂറ്റാണ്ടിൽ ഈശ്വരകൃഷ്ണനെന്ന വിദ്വാൻ സാംഖ്യകാരിക എന്ന ഗ്രന്ഥത്തെ നിർമ്മിച്ചു. ഈ ഗ്രന്ഥത്തെയാണു ഇപ്പോൾ സാംഖ്യാശാസ്ത്രം അഭ്യസിപ്പാനാഗ്രഹിക്കുന്നവർ സാധാരണ ഉപയോഗിച്ചുവരുന്നത്. ഇപ്പോൾ നിലവിലുള്ളതിൽ, പഴക്കമുള്ള ഗ്രന്ഥം ഇതാണ്. ഇതിൽ ൭൨ ശ്ലോകങ്ങളുണ്ട്. ആറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇതിനെ പരമാർത്ഥൻ എന്ന ഒരു പണ്ഡിതൻ ചീനഭാഷയിൽ തർജ്ജമ ചെയ്തിട്ടുണ്ട്. അതിൽ പിന്നെ പ്രസ്തുത ഗ്രന്ഥത്തിന്നു പ്രചുരമായ പ്രചാരവും വിവിധവ്യാഖ്യകളും ഉണ്ടായി

വ്യാഖ്യാനങ്ങളിൽ മുഖ്യമായവ ഗൌഡപദന്റെ 'സാംഖ്യഭാഷ്യ'വും നാരായണതീർത്ഥന്റെ 'സാംഖ്യചന്ദ്രികയും', വാചസ്പതി മിശ്രന്റെ 'തത്വകൗമുദി'യും രാമകൃഷ്ണഭട്ടന്റെ 'സാംഖ്യകൗമുദി'യുമാകുന്നു. സാധാരണ കപിലന്റെ കൃതിയെന്നു പറയുന്ന 'സാംഖ്യപ്രവചന'ത്തിന്നു സാംഖ്യസാരം, യോഗവാർത്തികം, ബ്രഹ്മമീമാംസാഭാ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/231&oldid=165636" എന്ന താളിൽനിന്ന് ശേഖരിച്ചത്