ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മലയാളനിഘണഡു ൨൪൩ മേ നിരൂപിക്കുകയുണ്ടായുള്ളു.അവയ്ക്കു പുറമെ,ഊണ്,കുളി,ഉറക്കം,നടക്കുക,ഇരിക്കുക,കിടക്കുക എന്നിങ്ങിനെ യാതൊരു ദേശവ്യത്യാസവും കൂടാതെ എല്ലാവരുടെ ഇടയിലും ഒരേപോലെ നടപ്പുള്ള സാധാരണ പദങ്ങളെപ്പറ്റി വിശേഷിച്ചൊന്നും പറയുവാനില്ലായ്കയാൽ അവയെപ്പറ്റി ഇവിടെ പ്രസ്താവിയ്ക്കേണ്ടതില്ല.

ഇനി നമ്മുടെ ഇടയിൽ ജീർണ്ണങ്ങളുള്ളതിൽ തുടങ്ങിട്ടുള്ള പല ശബ്ദങ്ങളുള്ളതിൽ ചിലതിനെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. സംഘക്കളി,ചാക്യാരകൂത്ത്,കഥകളി,കൃഷ്ണാട്ടംകളി മുതലായവയെ രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റു ജനങ്ങളും മുമ്പേത്തെപ്പോലെ കൊണ്ടാടായ്ക നിമിത്തം ഇപ്പോൾ അ വയെ പ്രയോഗിക്കുന്ന ഘട്ടങ്ങൾ വളരെ കുറവായിരിക്കുന്നു.ആ കാരണത്താൽ തന്നെ അതാതിനെ സംബന്ധിച്ചുള്ള അനവധി പ്രയോഗങ്ങളും ശിഥിലങ്ങളായിത്തൂർന്നിരിക്കുന്നു.അവയുടെ അർത്ഥവിചാരംകൊണ്ടു സാമുദായികമായ അനേകം കാര്യങ്ങൾ നമുക്കു മനസ്സിലാകുവാനുള്ളതിനാലും കാലാന്തരംകൊണ്ട് അവ തീരെ നശിച്ചുപോയിട്ടുള്ളവയുമായ പല പദസമൂഹങ്ങളുമുള്ളവയെപ്പറ്റി പ്രത്യേകം നിരൂപിത്തേണ്ടതു​ണ്ട്. ഉദാഹരണത്തിന്നായി അവയിലും ഒന്നുരണ്ടു എനങ്ങളെ എടുത്തുകാണിക്കാം.പണ്ടു ബ്രാഹ്മണരുടെ രാജ്യഭാരം മുതൽ ഇംഗ്ലീഷുകാർ ആക്രമിക്കുന്നതുവരെ മലയാളരാജ്യം പല രാജാക്കന്മാരും സ്വതന്ത്രന്മാരായിത്തന്നെ ഭരിച്ചിരിന്നുവെന്ന സംഗതി ചരിത്രംകൊണ്ടും അനേകം ഐതിഹ്യംങ്ങളെക്കൊണ്ടും നാം അറിയുന്നുണ്ടല്ലൊ.അക്കാലങ്ങളിൽ തത്തൽ കാലദേശാവ്യവസ്ഥകളെ അനുസരിച്ചുണ്ടായിരുന്ന രാജ്യഭരണസമ്പ്രദായങ്ങൾ ഭരണസൌകര്യാർത്ഥം രാജ്യത്തെ ഖണ്ഡങ്ങളായി തിരിച്ചിരുന്ന മാതിരികൾ,പ്രജാപരിപാലനത്തിന്നായിക്കൊണ്ട് ഓരോ ഖണ്ഡത്തിലും നിയമിക്കപ്പെട്ടിട്ടുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാരുടെ വകഭേദങ്ങൾ,സിചവിൽനിയമം ക്രിമിനൽ നിയമം അവയുടെ നടപടി ക്രമങ്ങൾ,ശിക്ഷയുടെ സമ്പ്രദായങ്ങൾ,പ്രജകൾരാജഭോഗമായി കൊടുത്തിരുന്ന അംശങ്ങൾ സൈന്യങ്ങൾ എന്നു തുടങ്ങി നാനാപ്രകാരേണയുള്ള ഏർപ്പാടുകൾ ഉണ്ടായിരുതായിട്ടും അവയെ ഓരോന്നനെയും സംബന്ധിച്ച അനവധി കാര്യങ്ങൾ നടപ്പുണ്ടായിരുന്നതായിട്ടും നമുക്കൂഹിക്കാവുന്നതാണ്.അവയുടെ എല്ലാം ശരിയായ ജ്ഞാനം മനുഷ്യർക്കുണ്ടാകുന്നതു പദപ്രയോഗങ്ങളെക്കൊണ്ടാണല്ലൊ.നമ്മുടെ പൂർവ്വന്മാരുടെ ഉദാസീനതകൊണ്ട് ആവക പദങ്ങൾ മിക്കതും ഇപ്പോൾ നശിച്ചുപോയിരിക്കുന്നുവെന്നു വളരെ വ്യസനത്തോടുകൂടി പറയേണ്ടിയിരിക്കുന്നു.അവയിൽ അപൂർവ്വം ചിലത് മുക്കിലും മൂലയിലുമായി ചിന്നിചിതറി കിടക്കുന്നുണ്ട്.ചിലതെല്ലാം ചില തമിഴുഗ്രന്ഥങ്ങളിൽ നിന്നു കണ്ടുകിട്ടുന്നതാണു്.ലവലേശം കാലതാമസം കൂടാതെ ഇപ്പോൾ തന്നെ നാം വളരെ പണിപ്പെട്ടു തേടിപ്പിടിച്ച് അവയെ സമ്പാദിച്ചുവെക്കാഞ്ഞാൽ ഇനിയത്തെ തലമുറയാകുമ്പോഴക്കും ഉള്ളതും കൂടി പോകുന്നതാണു്.മേൽപറഞ്ഞ പഴയ ശബ്ദങ്ങളെല്ലാം ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ ചരിത്രസംബന്ധമായി എത്ര അനവധി തത്വങ്ങൾ നമുക്കു വെളിപ്പെട്ടു കിട്ടുമായിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/233&oldid=165638" എന്ന താളിൽനിന്ന് ശേഖരിച്ചത്