ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൨൪൪ നഷ്ടങ്ങളും നഷ്ടപ്രായങ്ങളുമായ പദസമൂഹങ്ങൾക്ക് ഇനി വേറൊരു ഉദാഹരണംപറയാം.മലയാളികളുടെ ഇടയിൽ യുദ്ധമില്ലാതായതോടുകൂടി കളരി എന്ന ഏർപ്പാടു നാശത്തെ പ്രാപിച്ചു. അതോടുകൂടി പലവിധ ആയുധാഭ്യാസങ്ങളും ഇല്ലാതായിത്തീർന്നു.അപ്പോൾ എതിർത്തു പൊരുതുന്നതിന്നും തടുക്കുന്നതിന്നും മറ്റുമായി ഉപയോഗപ്പെടുത്തിയിരുന്ന പലമാതിരി ആയുധങ്ങളുടെ പ്രയോഗവിശേഷങ്ങൾ നഷ്ടങ്ങളായിത്തീർന്നു.പ്രയോഗനാശത്തോടുകൂടി, പ്രയോജനഭാവം ഹേതുവായിട്ട്,ആ വക ആയുധങ്ങൾ തന്നെ മിക്കതും നശിച്ചുപോയി.ആയുധങ്ങൾ നശിച്ചപ്പോൾ അവയെ ഉണ്ടാക്കുക എന്ന തോഴിലുകൾക്കു നാശം സംഭവിച്ചു. തോഴിലുകളില്ലാതായതോടുകൂടി അതതു തൊഴിൽക്കാർ തന്നെ നിർമ്മാണത്തിനായിക്കൊണ്ടുപയോഗിച്ചിരുന്ന കരുക്കഴും,അവരുടെ പ്രവൃത്തിവിശേഷങ്ങളും കാലഗതിയെ പ്രാപിച്ചു.അതോടുകൂടി തത്തൽസംബന്ധമായി ജനങ്ങളുടെ ഇടയിൽ നടപ്പുണ്ടായിരുന്ന പദപ്രയോഗങ്ങൾ മിക്കതും നഷ്ടങ്ങളായി ഭവിക്കുകയും ചെയ്തു.അത്രയുമല്ല,യുദ്ധം നിന്നതോടുകൂടി പടനായകന്മാരുടെ സ്ഥാനവ്യത്യാസങ്ങൾ, അവർക്കുണ്ടായിരുന്ന അധികാരഭേദങ്ങൾ, സൈന്യത്തിന്റെ വ്യൂഹരചനാരീതി, യുദ്ധം ചെയ്യുന്ന ക്രമം, ഭടന്മാരുടെ ഉടുപ്പുസമ്പ്രദായം എന്നിവയെല്ലാം നാശത്തെ പ്രാപിച്ചു..അവയുടെ നാശത്തോടുകൂടി അവയിക്കോരോന്നിന്നും ഉപയോഗിച്ചിരുന്ന വാക്കുകളും ക്രമേണ മാഞ്ഞുപോയി. ഇത്രമാത്രംകൊണ്ടുമായിപടക്കമുള്ള പട്ടം വേണ്ടെന്നു വന്നതോടുകൂടി മനുഷ്യശരൂരത്തിലുള്ള വിവിധനാടിഭേദങ്ങളുടേയും ഞരമ്പുകളുടേയും സ്വരൂപജ്ഞാനം, ഞരമ്പുപിണങ്ങിയാൽ അവയെ നേരെയാക്കേണ്ട കൌശലം, മുറിക്കും മറ്റുമുള്ള ചില സിദ്ധൌഷധങ്ങളുടെ ജ്ഞാനം, പിന്നെ വൈദ്യശാസ്ത്രസംബന്ധമായ ശസ്ത്രപ്രയോഗങ്ങൾ എന്നിവ പലതും നശിച്ചുപോയിട്ടുണ്ട്.അവയ്ക്കെല്ലാം പ്രത്യേകമുണ്ടായിരുന്ന വാക്കുകളും ക്രമേ​ണ നാശത്തെ പ്രാപിച്ചു.

            ദൈവഗത്യാ ഒരു ഏർപ്പാടിന്നു നാശം സംഭവിച്ചതോടുകൂടി നമ്മുടെ ഭാഷക്ക് എത്ര വലിയ നഷ്ടമാണ്  വന്നുവശായത്  എന്ന്  ആലോചിച്ചുനോക്കുക.  മേൽകാണിച്ചശബ്ദസമൂഹങ്ങളിൽ മിക്കതും തീരെ നശിച്ചുപോയിരിക്കുന്നു. എങ്കിലും ഇപ്പോൾ കൊണ്ടുപിടിച്ചു ശ്രമിച്ചാൽ ചിലതെല്ലാം കണ്ടുകിട്ടുന്നതാണു്.

അതിനാൽ മേൽ നിരൂപിച്ച പ്രകാരം നാനാപ്രകാരേണ പരന്നു നിറഞ്ഞുകിടക്കുന്ന നമ്മുടെ ഭാഷയിലെ പദസമൂഹങ്ങളെ ആസകലം ശേഖരിച്ചു ക്രമപ്പെടുത്തി അവയുടെ അർത്ഥവിചാരം ചെയ്തുവരുമ്പോൾ അതോടുകൂടി ചരിത്ര വിഷയമായിട്ടുനേകം തത്വങ്ങൾ വെളിപ്പെടുകയും മലയാളത്തിലെ വിവിധ സമുദായങ്ങളുടെഅതതു കാലത്തുള്ള അവസ്ഥാഭേദങ്ങളുടെ ജ്ഞാനം കുറച്ചൊന്നുണ്ടാകുന്നതിനു തരം വരുകയും, ചരിത്രഗ്രന്ഥമെഴുതുന്നതിന്നു തന്നെ അത് പലവിധത്തിലും സഹായകമായി ഭവിയ്ക്കുകയും ചെയ്യുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/234&oldid=165639" എന്ന താളിൽനിന്ന് ശേഖരിച്ചത്