ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪൬ തുടങ്ങുവാൻ പാടുള്ളു. ആ ഘട്ടത്തിലാണ് ശബ്ദങ്ങളുടെ ശരിയായ വ്യുല്പത്തിയെ സമ്പാദിപ്പാൻ ഉത്സാഹിക്കേണ്ടത്.അതിനു എല്ലാ പ്രധാന ദ്രാവിഡഭാഷകളിലുമുള്ള നിഘണ്ഡുക്കളുടേയും അന്യഗ്രന്ഥങ്ങളുടേയും സഹായം വേണ്ടിവരുന്നതാണ്. ഈ വിധത്തിൽ ഒരു നിഘണ്ഡു സമ്പാദിക്കുന്നതായാൽ അതാണ് നമ്മുടെ ഭാഷയ്ക്കു ഏറ്റവും വിലപിടിച്ചതായ ഒരു സ്വത്തായി ഭവിയ്ക്കുക. അതാണ് മലയാളഭാഷയെ സംസാരിയ്ക്കുന്ന നാമെല്ലാവരും ഒത്തൊരുമിച്ച വേലചെയ്തു ഒന്നാമതായി സാധിക്കേണ്ടതു്. മലയാളഭാഷയുടെ യോഗക്ഷേമത്തെകാംക്ഷിയ്ക്കുന്ന ഭാഷാഭിമാനികളായിട്ടുള്ളവരുടെ ഏറ്റവും ഗൌരവമായിട്ടുള്ള ആദ്യത്തെ കൃത്യവും അതുതന്നെയാകുന്നു. ഈ കാര്യത്തിലേയ്ക്കു മഹാന്മാരായിട്ടുള്ളവർ സ്ഥിരോത്സാഹത്തോടുകൂടി ശ്രമം തുടങ്ങുന്നതായാൽ തിരുവിതാംകൂർ,കൊച്ചി,ബ്രിട്ടീഷ് എന്നീ മൂന്നു ഗവർമ്മേണ്ടുകളും ദ്രവ്യംകൊണ്ടും മറ്റുപ്രകാരത്തിലും തക്കതായ സഹായങ്ങൾ ചെയ്യുമെന്നു ധാരാളം കരുതാവുന്നതാണ്.വിഷയത്തിന്റെ ഗൌരവത്തേയും ഇനിയും ആകാര്യത്തിൽ ഉദാസീനത കാമിച്ചാലുള്ള വൈഷമ്യത്തേയുംപറ്റി ആലോചിക്കുന്നതായാൽ ഒരു നിമിഷംപോലും കളയാതെ ആ കാര്യത്തിൽ ഉടനെ പ്രയത്നമാരംഭിയ്ക്കേണ്ടതാണ് എന്നു ഏവനും തോന്നാതിരിയ്ക്കുകയില്ല.മലയാളരലായിട്ടുള്ളവരെല്ലാവരും കൂടി ചേർന്നുവേല ചെയ്തു സാധിക്കേണ്ടതായ ഇത്രയും തന്നെ ഗൌരവമുള്ള വേറോരു കാര്യമുള്ളതിനെപറ്റി ഇനി ഒരിക്കൽ പ്രസ്താവിക്കാം.

                                                                                                                                   കെ.എം.
                                             യൂറോപ്പിന്റെ  അകാലമരണം

മനുഷ്യന്റെ അഭിപ്രായങ്ങൾ മിക്കസംഗതികളിലും സാധാണമായി ഭിന്നച്ചു കൊണ്ടാകുന്നു കാണപ്പെടുന്നതെങ്കിലും ഒരു കാര്യത്തിൽ അവയ്ക്കു നല്ല യോജിപ്പുണ്ട്. എല്ലാ നാടുകളിലും വെച്ചു ഏറ്റവും പരിഷ്കാരമേറിയതു അതാണെന്നു ചോദിക്കുന്നതായാൽ "യൂറോപ്പ്" എന്നാണ് സകലരും ഏകകണ്ഠമായിഉത്തരംപറയുന്നത്. എല്ലാവരുംവാക്കുകൊണ്ടിങ്ങിനെ പറയുന്നുവെന്നു മാത്രമല്ല,

സകലരുടേയും പ്രവൃത്തികളും ഈ അഭിപ്രായത്തോടനുസരിച്ചുംകൊണ്ടുതന്നെ ആകുന്നു താനും. ഭൂമിയുടെ വല്ല മൂലയിലെങ്കിലും വളരെപ്പണച്ചിലവും ബുദ്ധിമുട്ടും നേരിടത്തക്ക വല്ല ഏർപ്പാടുമുണ്ടെങ്കിൽ അതിന്റെ തലവനാരെന്നു ചോദിക്കേണ്ടതില്ല.ഒരു വെള്ളക്കാരനായിട്ടേവരുള്ളു. ആർക്കെങ്കിലും വിലപിടിച്ചതും നിർമ്മിപ്പാൻ പ്രയാസമുള്ളതുമായ വല്ല സാധനവും ആവശ്യമുണ്ടെങ്കിൽ അതെവിടെയാണന്വേക്കേണ്ടതെന്നു സംശയമില്ല- ബിലാത്തിയിൽതന്നെ. അതുപോലെതന്നെ കുട്ടികൾക്കുൽ കൃഷ്ടവിദ്യാഭ്യാസം ഉണ്ടാക്കിക്കൊടുക്കണമെന്നാഗ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/236&oldid=165641" എന്ന താളിൽനിന്ന് ശേഖരിച്ചത്