ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യൂറോപ്പിന്റെ അകാലമരണം ൨൪൯ വന്നു. ഈ നില വന്നപ്പോൾ റോമകന്മാരുടെ അഭിജാത്യവും കൂടിയില്ലാതായി.റോമകന്മാർ എന്നു പറഞ്ഞാൽ പരിഷ്കൃതന്മാരം പ്രാകൃതന്മാരും, ശൂരന്മാരും,ഭീരുക്കളും, റോമകയിലെ സ്വദേശികളും അന്യദേശത്തുനിന്നു വന്നുചേർന്നവരും എല്ലാം കൂടി മിശ്രമായ ഒരു സങ്കരജാതിയായിത്തീരുകയും ചെയ്തു. മ്ലേച്ഛന്മാരുടെ ആക്രമത്തിന്നു മുമ്പുതന്നെ റോമകാസാമ്രാജ്യത്തിന്റെ സ്ഥിതി ഇപ്പറഞ്ഞ പ്രകാരത്തിലായിക്കഴിഞ്ഞിരിയ്ക്കുന്നു.ഈ ആക്രമം താനേ ഒഴുകുന്ന തോണിയ്ക്ക് ഒരുന്തും കൂടികടുത്താലത്തെപ്പോലെ താനേ വീഴുവാൻ തയ്യാറായ റോമക പ്രഭാവത്തിന്റെ വീഴ്ചയ്ക്കു സഹായകമായിത്തീർന്നു വെന്നേയുല്ളു. ഈ മ്ലേച്ഛന്മാർ ഇക്കാലത്തു പ്രാധാനികളായി കരുതപ്പെട്ടു വരുന്ന ഇംഗ്ലീഷുകാർ പരിന്തീസ്സുകാർ ജർമ്മനിക്കാർ മുതലായവരുടെ പൂർന്മാരായിരുന്നു.ഇവരുടെ പരിഷ്കാര സ്ഥിതിയനുസരിച്ചു റോമന്മാരാണിവർക്കു മ്ലേച്ഛന്മാരെന്നു പേരിട്ടത്. അക്കാലത്തിവർ സ്ഥിരമായ യാതൊരു വാസസ്ഥാനവുമില്ലാതെ നായാട്ടുകൊണ്ടോ അതിപ്രാകൃതമായ വല്ല കൃഷികൊണ്ടൊ ഉപജീവനം കഴിച്ചുകൊണ്ടു നാടെല്ലാം തെണ്ടി നടക്കുന്ന ഒരു വക നീചന്മാരായിരുന്നു. ഇവരുടെ ബുദ്ധിയ്ക്കു പറയത്തക്ക വികാസമൊന്നും വന്നിച്ചുണ്ടായിരുന്നില്ലെന്നു മാത്രമല്ല, അക്ഷരജ്ഞാനം കൂടി ഈ ജാതിക്കാർക്കുണ്ടായിരുന്നില്ല.മനസ്സിനു മാർദ്ദവം വരുത്തുന്ന യാതൊരു പഠിപ്പും ഇല്ലായിരുന്നതുകൊണ്ട് ഇവർക്കു മൃഗസാധാരണമായ ഒരു തരം വലിയ ക്രൌർയ്യവും യുദ്ധഭ്രാന്തും ഉണ്ടായിരുന്നു. ഇതും എതിരാളികളായ റോമകന്മാരുടെ സ്ത്രീത്വവും കൂടിയപ്പോൾ ഇവർക്കു മറ്റവരെ തോല്പിച്ചു് അവരുടെ രാജ്യത്തിന്റെ ഒരു ഭാഗം കീവടക്കുവാൻ വളരെ എളുപ്പമായിത്തീർന്നു. റോമനഗരം അവർക്കു കീഴടങ്ങിയ രാജ്യത്തിൽ പെട്ടുപോയി.ആ നഗരം നമ്മുടെ കാശിപോലെ പഠിപ്പിന്നു കീർത്തിപ്പെട്ട ഒരു സ്ഥലമായിരുന്നു.അതു നീചന്മാരുടെ കയ്യിൽപ്പെട്ടപ്പോൾ വാനരന്റെ കയ്യിൽപ്പെട്ട രത്നം പോലെ ആയി.അപരിഷ്കൃതചിത്തന്മാരായ അവർക്ക് അതിലെ നാഗരികന്മാരെപ്പറ്റിയും അവരുടെ നാഗരികത്വത്തെപറ്റിയുംനിന്ദഃയ ഉണ്ടായത് അതുകൊണ്ടവർ ആ റോമകപരിഷ്കാരം നിലനിർത്തുവാൻ വേണ്ടിയാതൊരേർപ്പാടും ചെയ്തില്ലെന്നു മാത്രമല്ല, തങ്ങളുടെ കൂട്ടരാരും റോമകശാസ്ത്രങ്ങളെ അഭ്യസിയ്ക്കുയാകട്ടെ അവരുടെ വിദ്യാലയങ്ങളിൽപോയി വല്ലതും പഠിയ്ക്കയാകട്ടെ ചെയ്തുകൂടെന്നു നിയമിയ്ക്കുകയും ചെയ്തു. ഇതൊടുവിൽ ആ പരിഷ്ക്കാരത്തിന്നു വലിയരിടിച്ചിലായിത്തീർന്നു. ഈ പ്രാചീന പരിഷ്കാരത്തിന്റെ അധഃപതനത്തിന്നു വേറെ ഒരു കാരണം ക്രിസ്തു മതക്കാരുടെ ആവീർഭാവവും അവരുടെ ക്ഷൂദ്ര മനസ്കൃതയും ആയിരുന്നു. റോമകസാമ്രാജ്യത്തിന്റെ അത്യുച്ചസ്ഥിതിയും ക്രിസ്തമത്തിന്റെ ഉദയവും

ഏകദേശം ഒരു കാലത്താണെന്നു പറഞ്ഞവല്ലോ - പുതുതായി വല്ലതും ഉണ്ടായാൽ അതെല്ലാവരും നിന്ദിക്കുക എന്ന സമ്പ്രദായം പണ്ടയ്ക്കു പണ്ടെ ഉള്ളതാകുന്നു.ഈ സമ്പ്രദായം റോമകന്മാർക്കുംധാരാളമുണ്ടായിരുന്നു. ഇവർ പുതുതായുണ്ടായ ക്രിസ്തുമതത്തേയും അതനുസരിച്ചിരിയ്ക്കുന്ന ജനങ്ങളെയും ആദ്യകാലങ്ങളിൽ നിന്ദിയ്ക്കുകയും ഉപദ്രവിയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു ക്രിസ്തുമതക്കാർക്കു റോമകന്മാരുടേയും അവരെ സംബദ്ധിച്ച സകല പദാർത്ഥത്തിന്റെയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/239&oldid=165644" എന്ന താളിൽനിന്ന് ശേഖരിച്ചത്