ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യൂറോപ്പിന്റെ അകാലമരണം ൨൫൧ മേൽവിവരിച്ച സംഗതികളെക്കൊണ്ടു പ്രാചീനറോമകാ പരിഷ്കാരം നശിച്ചതിന്റെ ശേഷം യൂറോപ്പുഖണ്ഡത്തിന്റെ നില വലിയ പരുങ്ങലിലായിരുന്നു. വല്ല പഠിപ്പും വിദ്യയുമുണ്ടെങ്കിൽ അതെല്ലാം ക്രിസ്ത്യാനിവൈദീകന്മാരുടെ കയ്യിലായിരുന്നു. ഇവരുടെ ഇടയിൽ തന്നെ അതു നന്നെതാണ നിലയിലായിരുന്നു കിടന്നിരുന്നത്.യാതൊരർഥവും മനസ്സിലാവാതെ വേദത്തിന്റെ വല്ല ഭാഗവുംവായപ്പാഠമാക്കുവാൻ സാധിച്ച വൈദീകൻ വിദ്വാനായി.ലാറ്റിൻ ഭാഷയിൽ ചില്ലറ വല്ല ഗ്രന്ഥവും എഴുതാറായാൽ അവന്റെ വലിപ്പം പറയാനില്ല.വേദഭാഷയായ ലാറ്റിൻ തീരെ അറിയാത്ത വൈദീകന്മാർ എല്ലാ ദിക്കിലും സുലഭമായിരുന്നു. വല്ല പ്രസംഗവും വേണ്ടി വരുമ്പോൾ പഠിച്ച വിദ്വാന്മാരെന്നുപേരും ധരിച്ചിട്ടുള്ള വല്ലവരോടുംപറഞ്ഞു വല്ലതും എഴുതിച്ചുവാങ്ങി അർഥം മനസ്സിലാക്കാതെ വായപ്പാഠമാക്കികൊണ്ടു വന്നു ഛർദ്ദിയ്ക്കുകയാണിവരുടെ പതിവ്. വൈദീകന്മാരുടെ നില ഇങ്ങിനെ ആയാൽ ലൌകീകന്മാരുടെ നില പറയേണ്ടതുണ്ടോ? ആയുദ്ധ്യാസവും വേണ്ടിയും വേണ്ടാതെയും ഉള്ള യുദ്ധങ്ങളുമല്ലാതെ ഇവർക്കു യാതൊരുദ്യോഗവുമുണ്ടായിരുന്നില്ല.യുദ്ധം ചെയ്വാൻ സാമർത്ഥ്യവും യുദ്ധശാസ്ത്രമെന്ന പേരോടുകൂടി നാടെല്ലാം പ്രചരിച്ചിട്ടുണ്ടായിരുന്ന ചില നിയമങ്ങളെപ്പറ്റി വാദിപ്പാനുള്ള കോപ്പും ഉണ്ടായിരുന്നാൽ ഒരുവൻ ലൌകീകന്മാരുടെ ഇടയിൽ പൂജ്യനായി. എന്നാൽ വിദ്വാന്മാരെന്നു കീർത്തി സമ്പാധിച്ച ലൌകീകനന്മാരം ചിലരുണ്ടായിരുന്നില്ലെന്നില്ല. പരിശോധനയിൽ ഇവർക്കും വലിയ കോപ്പൊന്നുമുണഅടായിരുന്നില്ലെന്നു വെളിവാകും.ഇംഗ്ലാണ്ഡിലെ രാജാക്കന്മാരിൽ ഒരാളായിരുന്ന ആൽപ്രെഡ് എന്നാൾ സമകാലികന്മാരുടെ ഇടയിൽ വിദ്വാനെന്നു പേരുണ്ടായിരുന്ന ഒരു ദേഹമായിരുന്നു. അദ്ദേഹത്തിന്ന് എത്രയും എളുപ്പമായ ഒരു ലാറ്റിൻ ഗ്രന്ഥത്തിന്റ ചില ഭാഗങ്ങൾ ഇംഗ്ലീഷിലേക്കു ഭാഷാന്തരം ചെ.്.ുന്ന കാര്യം വളരെ കൃച്ഛ്രസാദ്ധ്യമായിരുന്നുവത്രെ- മറ്റൊരാൾ ഒരു പറങ്കി രാജാവായ ഷാർലിമെൻ അന്ന ആളായിരുന്നു. ഇദ്ദേഹം രാജ്യത്തു പഠിപ്പു വർദ്ധിപ്പിയ്ക്കുവാൻ വേണ്ടി വളരെ യത്നം ചെയ്ത രു മഹാനാണ്. വിദ്വാനെന്നു സമകാലികന്മാരുടെ ഇയയിൽ പ്രസിദ്ധനും ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്ന് ഒരക്ഷരമെങ്കിലും എഴുതുവാൻ അറിഞ്ഞുകൂടായിരുന്നു വെന്ന് അനുമിക്കുവാൻ ധാരാളം ഹേതുക്കൾ കാണുന്നുണ്ടെന്നാണു ഹാലം എന്ന ആൾ പറയുന്നത്.

ഇങ്ങിനെ വിജ്ഞാനസൂര്യൻ അസ്തമിയ്ക്കുകയും അജ്ഞാനതിമിരം പുറപ്പെട്ടു വ്യാപിയ്ക്കുകയും ചെയ്തപ്പോൾ മൂഢവിശ്വാസങ്ങളെന്നു പറയപ്പെടുന്ന ഒരു വക രാത്രിതഞ്ചരന്മാർ ജനങ്ങളെ എല്ലാം ചെന്നു ബാധിപ്പാൻ തുടങ്ങി. ഉദഹരണമായി ചിലതെടുത്തു കാട്ടാം. ഈ ഭൂലോകം മുഴുവൻ നശിയ്ക്കുവാൻ പോകുന്നുവെന്നും അതിന്നു കാലം വളരെ അടുത്തിരിയ്ക്കുന്നുവെന്നുമുള്ളൊരു വിശ്വാസം ഇവയിലൊന്നായിരുന്നു. അവരുടെ വേദത്തിന്റെ വല്ല ഭാഗവും തെറ്റി വ്യാഖ്യാനിച്ചിട്ടായിരിക്കണം ഇങ്ങിനെ ഒരു വിശ്വാസമുണ്ടായ്. ഉൽപത്തി എന്തെങ്കിലുമാവട്ടെ; ഈ ഒരു വിശ്വാസം ജനങ്ങൾക്കെല്ലാം ഐഹീകകാര്യങ്ങളുടെ നേരെവളരെ വിരക്തിയുണ്ടാക്കിത്തീർത്തു.ഇതുകൊണ്ടുപല കാര്യത്തിന്നു വിഘ്നം നേരിട്ടു.'ഓതൊ'എന്നു പ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/241&oldid=165646" എന്ന താളിൽനിന്ന് ശേഖരിച്ചത്