ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യൂറോപ്പിന്റെ അകാലമരണം

തമ്മിൽ ഏതാണ്ട് സാദൃശ്യം കാണാം.‌ബ്രാഹ്മണരായിരുന്നുവല്ലോ സകല വിദ്യയുടെയും ഇരിപ്പിടങ്ങൾ അവർക്ക് വേഗത്തിൽ പറഞ്ഞിട്ടുള്ള മതവും വർണ്ണാശ്രമധർമ്മങ്ങളും നിലനിർത്തണമെന്നുമായിരുന്നുവല്ലോ പരമോദ്ദേശ്യം അതുപോലെ ക്രിസ്താനിവൈതികന്മാർക്കും അവരുടെ വേഗമതവും ആചാരങ്ങളും നിലനിർത്തണം എന്നായിരുന്നു പരമോദ്ദേശ്യം. അതുകൊണ്ട് അന്നത്തെ പഠിപ്പെല്ലാം ആ ഒരു ഉദ്ദേശ്യത്തിന്നു കീഴടങ്ങിക്കൊണ്ടിരുന്നു. ഐഹികസുഖങ്ങളെല്ലാ​ അസാരങ്ങളും അല്പസുഖപ്രദങ്ങളും ദുഃഖോടർക്കങ്ങളുമാണെന്നും അവയിൽ സാരബുദ്ദ്യാ പരിഭ്രമിച്ചു കാലക്ഷേപം ചെയ്തുപോകയെന്നതു വളരെ അനുചിതമാണെന്നും പരമപുരുഷാർത്ഥമായിരുപ്പൊരുമോക്ഷത്തെ സാധിപ്പാനായിക്കൊണ്ടു വേണം എല്ലാവരും എല്ലായ്പ്പോഴും യത്നംചെയ്യുക എന്നുമാണവർ ജനങ്ങളെ മുഖ്യമായി ധരിപ്പിക്കുവാൻ ഉത്സാഹിച്ചത്.ഈ ഉത്സാഹം നല്ലവണ്ണം ഫലിക്കുകയും ചെയ്തു എന്തെന്നാൽ ആ ഒരായിരം കൊല്ലത്തോളം ജനങ്ങളെല്ലാം ഇഹലോകസുകങ്ങളിനിന്നു പരാങ്മുഖന്മാരായി പരലോകകാര്യങ്ങളിൽ മാത്രം വലിയ ശ്രദ്ധയുള്ളവരായിത്തീർന്നു. ജ്ഞാനങ്ങളിൽ വച്ച് ഏറ്റവും പ്രധാനമായത് വേദാർത്ഥജ്ഞാനമെന്നു മറ്റെല്ലാ ജ്ഞാനവും സാരമില്ലാത്തതെന്നുമാണ് അന്നത്തെ ആളുകളുടെ വിചാരം ഉൽകൃഷ്ണ്ണവിദ്യാഭ്യാസം വേണമെന്ന് വിചാരിക്കുന്നവർക്ക് ഏഴു ശാസ്ത്രങ്ങളാണു പഠിക്കുവാനുള്ളത് .അവ തർക്കം,വ്യാകണോ ,അലങ്കാരം, കണക്ക്,ജ്യോതിശാസ്ത്രം ക്ഷേത്രഗണിതം സംഗീതശാസ്ത്രം എന്നിങ്ങനെ ഏഴെണ്ണമായിരുന്നു ഇതെല്ലാം അവർ വേദാംഗങ്ങളുടെ നിലക്കെ പഠിച്ചിരുന്നുള്ളു.ഇക്കൂട്ടത്തിൽ തർക്കശാസ്ത്രത്തിനു കുറെ അധികം പ്രാധാന്യമുണ്ടായിരുന്നു. അതിൽ തന്നെ വാക്യാർത്ഥവിചാരത്തിനുപകരിക്കുന്ന ഭാഗമാണ് അധികം നിഷ്കർഷിച്ചു പഠിക്കുക . ശേഷം ഭാഗങ്ങളെലിലാം കുറെ ഉപരിപ്ലവമായിട്ടേ നോക്കുക പതിവുള്ളു എല്ലാ വിധം യഥാർഥസ്ഥാനത്തിനും പരമോപകാരമായ അനുമാന ഘട്ടത്തെ അവരത്ര വിലവെച്ചിട്ടുണ്ടായിരുന്നില്ല. സ്വന്തമായി പരീക്ഷിച്ച തത്വങ്ങൾ കണ്ടുപിടിക്കുന്ന സമ്പ്രതായം അക്കാലത്തു തീരെ ഇല്ലായിരുന്നു .എല്ലാകാര്യത്തിലും പൂർവഗ്രന്ഥങ്ങൾ തന്നെ പ്രമാണം വേദവും ആയിരുന്നു. അവയിൽ പറഞ്ഞതെല്ലാം കണ്ണടച്ചു കൈകൊള്ളും അവയില്ല്ലാത്തതൊന്നും എത്ര തന്നെ തെളിവുണ്ടായാലും വിശ്വസിക്യുയുമില്ല.ഇങ്ങിനെ ഒരു ഗതാനുഗതികന്യായം നാടെല്ലാം പരന്നുവശമായി. ഗതാനുഗതികത്വത്തെപ്പോലെ മനുഷ്യരുടെ ബുദ്ധിവികാസം നശിപ്പിക്കുന്ന കാര്യത്തിൽ സാമർത്ഥ്യമുണ്ടായിട്ടു മറ്റൊരു ദോഷവുമില്ല. ബുദ്ധിവികാസമില്ലാതായാൽ പിന്നെ അഭിവൃതിയെന്നുള്ളത് ഉണ്ടാകാൻ പ്രയാസവുമാകുന്നു .ഈ സർവ്വവ്യാപിയായ ഗതാനുഗതികത്വവും മനോഗതിക്കു സ്വാതന്ത്ര്യമില്ലായ്മയ്ക്കുമാണ് അക്കാലത്തു യൂറോപ്പിൽ കണ്ടിരുന്ന എല്ലാ അജ്ഞാനങ്ങൾക്കും മൂഢവിശ്വാസങ്ങക്കും കാരണം ഇങ്ങിനെ ഉള്ള ഗതാനുഗതികത്വവും മനോഗതിക്കുള്ള ബന്ധവും ഇന്ത്യക്കാരായ നമ്മുടെ ഇടയിൽ എത്ര കാര്യങ്ങളിലാണ് സ്പഷ്ടമായി ഇപ്പോഴും കാണപ്പെടുന്നത് ഇതിൽനിന്നും നമുക്ക് എന്നാണൊരു മോചനം വരിക?ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/243&oldid=165648" എന്ന താളിൽനിന്ന് ശേഖരിച്ചത്