ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിൽ നിന്ന് മോചനം വന്നില്ലെങ്കിൽ അഭിവൃതിയെന്നതു എങ്ങിനെയാണുണ്ടാവുക?മൂഢവിശ്വാസങ്ങളും വിവേകശക്തിയും സാധാരണയായി ഒരുമിച്ചിരിക്കുന്ന പദാർത്ഥങ്ങളല്ല.ധർമ്മാധർമ്മ വിജ്ഞാനം വിവേകശക്തിയുള്ള ദിക്കിലെ കാണുകപതിവുള്ളു.അങ്ങിനെഇരിക്കെ മുൻപറഞ്ഞ പ്രകാരം മൂഢവിശ്വാസങ്ങൾ ധാരാളമുണ്ടായിരുന്ന മദ്ധ്യകാലത്തു യൂറോപ്പു രാജ്യക്കാരുടെ ഇടയിൽ ധർമ്മാധർമ്മങ്ങളുടെ നല്ല നിശ്ചമുണ്ടായിരിക്കാൻ തരമില്ലെന്നു ഊഹിക്കുവാൻ വളരെ പ്രയാസമില്ലല്ലോ .വാസ്തവം ഇങ്ങിനെതന്നെയായിരുന്നു എന്നു ചരിത്രം തെളിയിക്കുകയും ചെയ്യുന്നുണ്ട് . ഐതീഹികചിന്തയെല്ലാം വിട്ടു ദൈവത്തെത്തന്നെ ധ്യാനിച്ചു കൊണ്ടിരിക്കുന്നതെന്ന് അഭിമാനിച്ചിരുന്ന സന്ന്യാസി മുതൽ അന്നന്നത്തെ ഉദരപൂരണത്തിൽ മാത്രം ശ്രദ്ധ വെച്ചുകൊണ്ടിരുന്ന കൂലിക്കാരൻ വരെ സകല ജനങ്ങളുടേയും ഇടയിൽ അവരപി വർക്കടുത്ത അധർമ്മങ്ങൾ ധാരാളം കണ്ടുവരുന്നു. എന്നാൽ അക്കൂട്ടത്തിൽ ലൗകികന്മാരുടെ കഥ പറയുവാനുണ്ടോ? അവരുടെ ഇടയിൽ കക്കുക കവരുക കള്ളസത്യം ചെയ്യുക സാധുക്കളെ ഹിംസിക്കുക സ്ത്രികളെ ബലാൽക്കാരേണ അപമാ നിക്കുകഈ വകയെല്ലാം ധാരാളനായിരുന്നു.അന്നു ജനങ്ങൾക്കു ഇന്നത്തെക്കാൾ ഈശ്വരഭയമുണ്ടായിരുന്ന അവസ്ഥക്കു ആ ഭയം വേണ്ടവഴിക്ക് തിരിച്ചിരുന്നാൽ ഈ വകയ്ക്കുഭേദമുണ്ടാകുമായിരുന്നു. എന്നാൽ പാതിരിമാർ അതിന്നു സമ്മതിച്ചില്ല. വഴിപാടുകളെക്കൊണ്ടും പ്രായശ്ചിത്തങ്ങളെക്കൊണ്ടും പാപനിവൃത്തിവരുമെന്നു അവർ ജനങ്ങളെ വിശ്വസിപ്പിച്ചു.ഒരു മഹാപാപി പെരുവഴിയിൽ ടെന്നു പത്താളെക്കവർന്നിട്ടുണ്ടായ ദ്രവ്യത്തിന്റെ പത്തിലൊന്നു വല്ല ക്ഷേത്രത്തിലും വഴ്പാട് ചെയ്താൽ അവനു പാപമെല്ലാംപോയി എന്നു ദർശനമുണ്ടാവുകയുണ്ടായി .വല്ല പ്രഭവും വല്ല സ്ത്രീകളെയും പിടിച്ചു ചാരിത്ര്യഭംഗം വരുത്തുകയോ വല്ല സാധുക്കളെയും ഹിംസിക്കുകയോ ചെയ്താൽ അതിനു പ്രായശ്ച്ത്തമായി പാതിരിമാർക്കൊരു സഹസ്രഭോജനം തന്നെ വിധിക്കപ്പെട്ടു എന്നുവരാം .വൈദികനെന്നു ദയതോന്നിയാൽ ഇതിര വലിയ ചിലവും ബുദ്ധിമുട്ടുംകൂടാതെ കഴിയ്ക്കുവാൻ വേണ്ടി അങ്ങിനെ ചിലവാകുന്ന ദ്രവ്യത്തിന്റെ പകുതി ഒരു കൃച്ഛ്രമായി താൻതന്നെ ദാനം വാങ്ങി കക്ഷിക്കു സ്വർഗത്തേയ്ക്കുള്ള ശീട്ടുകൊടുക്കുകയായിട്ടും പതിവുണ്ട്.ഇങ്ങിനെ വഴിപാടുകളെക്കൊണ്ടും പ്രായശ്ചിത്തങ്ങളെക്കൊണ്ടും പാപത്തിനു പ്രതിവിധിയുണ്ടെന്നു വന്നപ്പോൾ അധർമ്മം വളരെ അധികം വർദധിക്കുകയാണുണ്ടായത്.പാപികൾക്ക് ദൈവശിക്ഷയിൽ നിന്നുതന്നെ ഒഴിയുവാൻ മാർഗ്ഗമുണ്ടെന്നു വന്നാൽ അതിനേക്കാൾ എത്രയോ ശക്തികുറഞ്ഞ രാജശിക്ഷയെപ്പറ്റി എത്രത്തോളം പേടിയുണ്ടാകും?പലവിധത്തിലും ഒഴി.ുവാൻ വഴിയുള്ള ആ ശിക്ഷയെ അവർക്കു ഒട്ടും തന്നെപേടിയില്ലാത്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/244&oldid=165649" എന്ന താളിൽനിന്ന് ശേഖരിച്ചത്