ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതാതു നാടുവാഴികൾക്കു കുറെപ്പണം ചുങ്കം കൊടുക്കണം.ഇതു ന്യായവിരുദ്ധമല്ലായ്ക്കയ ഇതിൽ നിന്നൊഴിയുവാൻ കച്ചവടക്കാർക്കു യാതൊരുമാർഗ്ഗവുമുണ്ടായിരുന്നില്ല .ചുങ്കം കൊണ്ടുമാത്രം തൃപ്തിയാകാത്ത ചില നാടുവാഴികൾ ആൾക്കാതെക്കൂട്ടു തന്റെ നാട്ടിൽക്കൂടി പോകുന്ന കച്ചവടക്കാരുടെ സാമാനമെല്ലാം പിടിച്ചു പഠിക്കുകയും അവതെത്തന്നെ ബന്ധനത്തിൽ വെയ്ക്കുകയും ധാരാളം പതിവുണ്ടു്.സ്വാതന്ത്ര്യം കിട്ടിയാൽ കൊള്ളാമെന്നാഗ്രഹിക്കുന്ന കച്ചവടക്കാർ അതിനു പുതിയതായി പണം കൊടുത്തുകൊള്ളുക എന്നേ നിവൃത്തിയുള്ളു. ഈ വക വിഘ്നങ്ങളെക്കൊണ്ട് കരവഴിക്കുള്ള കച്ചവടത്തിനു വർദ്ധിപ്പാൻ മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല കടൽമാർഗ്ഗമായുള്ള കച്ചവടത്തിന്നും കവർച്ചക്കാരിൽനിന്നുള്ള ഉപദ്രവങ്ങളും മറ്റു പല വിഘ്നങ്ങളും ഉണ്ടായിരുന്നു അതുകൊണ്ട് അതും വളരെ താണ സ്ഥിതിയിലായിരുന്നു ഇങ്ങിനെ കൃഷിയും കച്ചവടവും ഒരുപോലെ മുടങ്ങിയപ്പോൾ യൂറോപ്പുഖണ്ഡം മുഴുവൻ വലിയ ദാരിദ്ര്യ സമുദ്രത്തിൽ വീണുഴലുകളുള്ള ടിക്കാവുകയും ചെയ്തു. ഇപ്രകാരം അജ്ഞാനം,മൂഢവിശ്വാസം,ധർമ്മാധർമ്മവിവേകമില്ലായ്മ,ന്യായങ്ങളുടെ അഭാവം,മൂഢത്വം,ദാരദ്ര്യം,ഇതുകളായിരുന്നു മധ്യകാലത്തു യൂറോപ്പുരാജ്യത്തിന്റെ സ്വഭാവം ഇവയിൽ മുമ്പേ മുമ്പേ പറഞ്ഞത് പിന്നെപ്പിന്നെപ്പാഞ്ഞതിന്റെ കാരണമായിരുന്നു എങ്കിലും ഇവയെല്ലാറ്റിനും കാരണം ജനങ്ങളുടെ ഗതാനുഗത്വവും മനോഗതിക്കു സ്വാതന്ത്ര്യമില്ലായ്കയുമായിരുന്നു.എന്നാൽ ഈ മധ്യ കാലത്തിന്റെ അവസാനമായപ്പോഴേക്കു ആ രാജ്യക്കാരുടെ സമ്പ്രതായമെല്ലാം ഒന്നു പകർന്നുവശമായി. അതുവരെയ്ക്കും ഉണ്ടായിരുന്ന ദോഷങ്ങളെല്ലാം ഇല്ലാതായി. അവയുടെ സ്ഥാനത്തു അതാതിന്റെ വിരുദ്ധഗുണങ്ങൾ കാണാമറയത്തായിത്തുടങ്ങി. യൂറോപ്പിന്ന ഒരു പുനർജന്മം വന്നു എന്നു പറയേണ്ട നിലയിലാവുകയും ചെയ്തു ഇതെങ്ങിനെയാണുണ്ടായതെന്ന് ഇനിയൊരവസരത്തിൽ വിവരിച്ചുകൊള്ളാം കെ സി വീരരായൻ രാജാ

അകവൂർ ചാത്തൻ

മറയോർ തൊട്ടു ചണ്ഡാലൻ വരയും പല ജാതിയിൽ പറയുന്നുണ്ടു പത്താളെ പ്പറയപ്പെണ്ണു പെറ്റതായി അകവൂർ ചാത്തനെന്നാഢ്യർ വകവെയ്ക്കാത്ത പാടജൻ

പുകൾവേരായെഴും ബുദ്ധി ത്തികവാർന്നുണ്ടൊരാളതിൽ

ചേലിയന്നൊരു ശാസ്ത്രങ്ങൾ ശീലിയാത്തോൻ ദ്വിജാലയേ വാലിയക്കാരനായ് ബുദ്ധി

ശാലിയായാൾ വസിച്ചൂ പോൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/246&oldid=165651" എന്ന താളിൽനിന്ന് ശേഖരിച്ചത്