ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അകവൂർ ചാത്തൻ ൧൫൭ അവനീമട്ടു സേവിക്കു- മവനീദേവപുംഗവൻ ഭുവനേ കീർത്തി ചീർത്തുള്ളോൻ ഭവനെസ്സേവ ചെയവൻ. ൪

അപ്രമേയഗുണം ചേരും വിപ്രമാന്യപ്രവൃത്തികൾ അപ്രമാണി വിടാതെല്ലാ- മുൾപ്രമോദാൽ നടത്തിനാൻ. ൫

അരുണോദയവും കണ്ട- ത്തരുണദ്വിജനേകദാ ഒരു നല്ലാറു ചേരുമ്പോ- ഴൊരു നല്ലാരുമെത്തിനാൾ. ൬

കാറണിക്കൂന്തൽ കെട്ടാതി- ട്ടാറണഞ്ഞക്കൃശോദരി മാറണിക്കൊങ്കയാൾ മാര- മാരണം പോലെയുള്ളവൾ. ൭

മുടിയും ധൈർയ്യമോടന്നാ മുടിയും മുഖഭംഗിയും ചൊടിയും കണ്ടവൻ നിന്ന പടിയേ നിന്നിതന്ധനായ്. ൮

'തമ്പുരാൻ തിണ്ടൊലാ'യെന്നായ് തേൻപുരണ്ടുള്ള വാക്കുകൾ പിമ്പു രാജീവബണന്റെ വമ്പുരച്ചു തിരിച്ചുതേ. ൯

തീണ്ടുന്ന ജാതിയാണെന്നു കണ്ടുനില്ലാതെ മന്മഥൻ വേണ്ടുന്നധൈർയ്യമമ്പെയ്തു വീണ്ടുന്നേർപ്പിച്ചു വിപ്രനിൽ. ൧൦

അരുതാത്തവളിൽ ക്കാമ- വിരുതാലുള്ളിലാഗ്രഹം പെരുതയ്ക്കണ്ടു ഭൂദേവൻ പൂരതാപമിയന്നുതേ. ൧൧

കണ്ണടച്ച ദ്വിജൻ വേണ്ടും വണ്ണം ധ്യാനിക്കവേ ശിവൻ തൂർണ്ണമന്നദ്ധനാരീശൻ പൂർണ്ണനാരീശനായിതേ. ൧൨

അകത്തുള്ളവരേത്തീരേ- യകത്തയൊരു നീചയാൾ അകത്തുള്ളവളായവന്നോ രഘത്താൽ മാഴ്കിനാൻ ദ്വിജൻ. ൧൩

പാപമാമീ വിചാരത്തിൻ വേർ പറിപ്പാൻ കുഴങ്ങുവോൻ പേർ പരം പാരിൽ നട്ടുള്ളോൻ താപമേറിത്തളർന്നുതേ. ൧൪

നൂനം പാപമറും തീർത്ഥ- സ്നാനംകൊണ്ടെന്നു വൈദികൻ ഊനമറ്റോതിയദ്ധാത്രീ- വാനവൻ പോയതിന്നുടൻ. ൧൫

ചീർത്ത ഭക്തിയൊടും ഭൃത്യൻ ചാത്തൊത്തു നടന്നവൻ തീർത്ഥങ്ങളാടിനാൻ പാപം

നേർകന്മഷനാകുവാൻ. ൧൬










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/247&oldid=165652" എന്ന താളിൽനിന്ന് ശേഖരിച്ചത്