ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮ മംഗളോദയം

വ്രതാചാരങ്ങൾ വിട്ടീടാ- തതാന്തം ചെയവൊരദ്വിജൻ ഹതാഘനായി താനെന്നു കൃതാർത്ഥത കലർന്നുതേ. ൨൦

തീർത്ഥസ്നാനത്തിനാൽ ശുദ്ധി- ചീർത്ത നല്ല ചുരയ്ക്കയേ ചാത്തനന്നു കറിയ്ക്കായി- ട്ടാത്തമോദം നുറുക്കിനാൻ. ൨൧

വേട്ടാത്തന്വി വിളമ്പീടും‌ കൂട്ടാനന്നദ്വിജോത്തമൻ കൂട്ടാൻ വയ്യാതെ കയ്പേറും മട്ടായ്ക്കണ്ടു കയർത്തുതേ. ൨൨

പതിവിൻപടി ചാത്തൻ ത- ന്നതിനാലു വെച്ചു ഞാനിത് ചതിയില്ലവനെന്നായി മതിനേർമുഖി ചൊല്ലിനാൾ. ൨൩

ചീത്തയായെന്തു കൂട്ടാനു ചേർത്തതെന്നഥ ഭൂസുരൻ ചീർത്ത കോപേന ചോദിയ്ക്കേ- ച്ചാത്തനിങ്ങിനെ ചൊല്ലിനാൻ; ൨൪

തീർത്ഥസ്നാനത്തിനാൽ ദോഷം തീർത്തതെന്നായ് ചുരക്കയേ ചേർത്തതാണതിലക്കൂട്ടാൻ ചീത്തയാവുന്നതെങ്ങിനെ ൨൫

മടിയെന്ന്യേ ഭവാൻ ദോഷം മുടിയാൻ മുങ്ങുമംബുവിൽ അടിയൻ മുക്കിനേൻ വേണ്ടും പടിയെങ്ങും ചുരയ്ക്കയേ. ൨൬

തിരുമേനിക്കഘം തീർത്തു തരുമംബുക്കളൊന്നിനും വിരുതില്ലേ ചുരയ്ക്കക്കു- ള്ളൊരു ദോഷമൊഴിയ്ക്കുവാൻ? ൨൭

മാററിത്തമ്പാറി വമ്പേറു- മാററിത്തണ്ണീർകളൊന്നുമേ മാററിത്തവ്വേററിയാക്കയ്പു മാററിത്തന്നില്ലിതിന്നഹോ!' ൨൮

ഇതിങ്ങിനെയവൻ ചൊല്കേ മതിമാനമ്മഹീസുരൻ അതിനുള്ളർത്ഥമോർത്തോർത്ത- ന്നതികുണ്ഠിതമാർന്നുതേ. ൨൯

കടുക്കും മാലൊടും ചൊന്നാ- നൊടുക്കം ചാത്തനോടവൻ മിടുക്കൻ ചാത്ത! ഹേ! ശാസ്ര- പടുക്കളിലുമേറെ നീ. ൩൦

നീ താൻ പ്രമാണമിനി ഞാൻ ചെയ്താപ്പാപം നശിയ്ക്കുവാൻ ഏതാണു വഴിയെന്നായ് നീ- യോതാനുണ്ടിങ്ങൊരാഗ്രഹം. ൩൧

ചാത്തൻ ചൊന്നാൻ ഭവാനേറെ- ച്ചീത്തയായുള്ള ചിന്തയാൽ ചീർത്ത പാപം നശിയ്ക്കില്ലീ- തീർത്ഥസ്നാനത്തിനാൽ ദൃഢം. ൩൨

പറയാമൊരുപായം ഞാൻ മറയോരണിരത്നമേ! മറയും നൂനമിപ്പാപ- ക്കറയങ്ങതു ചെയ്യുകിൽ ൩൩

ദേഹകാന്തികളാൽക്കാമ- ദോഹദം ചേർത്ത നീചയേ ലോഹത്താൽ വാർത്തുനാം ഹവ്യ- വാഹനിൽ ചുട്ടെടുക്ക​​​​​ണം ൩൪

ചുട്ടു നന്ന പഴുപ്പിച്ചാ- മട്ടു മിന്നുന്ന വിഗ്രഹം നാട്ടുകാർ കാൺങ്കവേ ശങ്ക

വിട്ടു താൻ തഴുകീടണം. ൩൫










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/248&oldid=165653" എന്ന താളിൽനിന്ന് ശേഖരിച്ചത്