ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬൦ മംഗളോയം

      അന്യം  നിന്നു

മേടമാസത്തിലെ കറുത്ത വാവ്. നേരം നടുപ്പാതിര. ചുറ്റും കൽക്കരികോരിയിട്ട പോലെ കൂരിരുട്ടുമയം. ഏകദേശം ൨൦൦ കൊല്ലത്തെ പഴക്കമുളള ഒരു നാലു കെട്ടുപുരയിൽ വടക്കിനിയുടെ ചവിട്ടു പടിയിൽ അങ്ങുമിങ്ങും പാഞ്ഞു നടന്നു് എലികളെ പിടിപ്പാൻ തക്കം നോക്കുന്ന ' പൂശക 'ന്റെ കണ്ണു രണ്ടും കനൽക്കട്ട പോലെ ജ്വലിക്കുന്നു. നടുമുററത്തിന്റെ കിഴക്കെ വക്കത്തായിട്ട് ഒരു കിടക്കയിൽ ഒരു പെൺക്കുട്ടി കിടന്നിരുന്നു. ൧൭ വയസ്സു പ്രായമായിട്ടുണ്. നല്ല വെളുത്ത നിറമാണെങ്കിലും ,ദേഹമാസകലം ഒരു നീലചഛായ കേറിയിരിയ്ക്കുന്നു. കൃശാംഗിയായ ഈ സാധു ഉരുണ്ടും പിരണ്ടും, മുക്കിയും മൂളിയും, മലർന്നും

ചെരിഞ്ഞും  കിടന്നുഞെരുങ്ങുന്നു.ഒരു  ചങ്ങലവട്ട  മാത്രം  മങ്ങിക്കത്തുന്നുണ്ട്. ഒരി വൃദ്ധ കൈകൊണ്ട്നെറ്റി താങ്ങി  തലയ്ക്കലിരിക്കുന്നു. അപ്പോഴേയ്ക്കും  ആളയച്ചിട്ടെന്നപോലെ ഒരു വൃദ്ധൻ  ഉദ്ദേശം  നാൽപതു  വയസ്സുള്ള ഒരാൾ അവിടേയ്ക്ക് വന്നു. എത്തിച്ചേർന്നപ്പോഴേയ്ക്കും 'ഈശ്വരാ!  ഇതെന്തു കഥയാണ്? എന്നു ഉച്ചത്തിലൊന്നു നിലവിളിച്ചു മലച്ചു വീണു കഴിഞ്ഞു.

മടക്കെ ഇറയത്തു കിടന്നിരുന്ന ഒരാൾ ഈ ഒച്ച കേട്ട് ഞെട്ടിയുണർന്നു. വേഗം എഴുന്നേറ്റു ചെന്നു 'കാരണവരേ! ഇതെന്താണ്! വ്യസനിക്കാതിരിക്കൂ- കൂനിന്മേൽ കുരു എന്നപോലെ അവിടുത്തെ സങ്കടംകൂടി ശേഷമുള്ളവർക്ക് ഇങ്ങിനെ കാണാറായല്ലോ' എന്നും പറഞ്ഞു വീശുവാൻ തുടങ്ങി- കാരണവരുടെ ഹൃദയം വല്ലാതെ പിടച്ചു തുടങ്ങി. ദേഹമാസകലം വിയർത്തൊലിച്ചു . ഒടുവിൽ ബോധം വന്നപ്പോൾ തൊണ്ടയിടറി ഇങ്ങിനെ പറഞ്ഞു:-ജഗദീശ്വരി! തൃക്കൊടുവിൽ'ദുർഗ്ഗേ!അമ്മേ! ഇങ്ങിനെ എന്നെയിട്ടു കുഴക്കരുതേ- ഞാൻ പത്തു വയസ്സു മുതൽ കുളിച്ചു തൊഴുന്നതി- ന്റെ ഫലം ഇതാണോ? കണ്ടുണ്ണിമേന്നേ! എന്റെ അമ്മുക്കുട്ടിക്ക് ഇത്രക്ഷണം കൊണ്ട് ഇങ്ങിനെ വരുമെന്നാരറിഞ്ഞു? ഇനിഞ്ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണ്?ഇങ്ങിനെ ഓരോന്നുപുലമ്പി ക്കെണ്ട് പതുക്കെപ്പതുക്കെ ഇഴഞ്ഞിഴഞ്ഞു കിടക്കയ്ക്കടുത്തു ചെന്നു. യാതൊന്നുംസംസാരിക്കാൻ വയ്യാതായി.കണ്ണീർ നിറഞ്ഞു കാണാനും കഴിയാതായി. കണ്ണീർ തുടച്ചു 'അമ്മുക്കുട്ടി!'എന്നൊന്നു വിളിച്ചപ്ചോഴേക്കും മറഞ്ഞു. വീണു പെൺകുട്ടി ദൈന്യത്തോടേ ഒന്നു നോക്കി- കൈകാൽ കുഴഞ്ഞു ദേഹമാസകലം ഒരു വിറയൽ; ഏറെത്താമസിയാതെ മൂന്നു ദീർഘശ്വാസം വലിച്ചു ആ- പാവം മിണ്ടാതായി. തത്സമയം നാലുപാടും നിന്നിരുന്നവരുടെ തേങ്ങിത്തേങ്ങിയുള്ള നിലവിളി- യും, പാതിരാക്കുറുക്കന്റെ ഓളിയിടലും, പട്ടികളുടെ കുരയും, കാലങ്കോഴിയുടെ കുത്തിച്ചുടലും,നത്തി- ന്റെ കൂട്ടക്കരച്ചിലും ഒക്കപ്പാടെ ഭയംകരമായ വിധത്തിൽ ആ രാത്രിയെ ഒന്നിളക്കി മറിച്ചു. കണ്ടുണ്ണി -മേനോൻ അപ്പോൾ അവിടെയുണ്ടായിരുന്നത് ഭാഗ്യം. 'കഴിഞ്ഞതിനേപ്പറ്റി വ്യസനിക്കാതിരിക്കു;

തലയിലെഴുത്തു മായ്ക്കുവാൻ വയ്യല്ലോ. കരയാതിരിക്കൂ വരുന്നതു വരട്ടെ', എന്നിങ്ങിനെ പല സാന്ത്വന വാക്കുകളും പറഞ്ഞ് കണ്ടുണ്ണിമേനോൻ ഓരോരുത്തരേയും സമാധാനിപ്പിച്ചു. ശ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/250&oldid=165655" എന്ന താളിൽനിന്ന് ശേഖരിച്ചത്