ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്യം നിന്നു ൨൬൧

വം നിലത്തിറക്കി. ഒരു വസ്ത്രം കൊണ്ട്മൂടി,'മതി വ്യസനിച്ചതു;വരു' എന്നും പറഞ്ഞു അവിടെ ഉണ്ടായിരുന്നവരെ വിളിച്ചുംകൊണ്ടു കിഴക്കു പുറത്തേക്കു പോയി.

                             ആ കാളരാത്രിയുടെ മൂന്നുയാമവുംകഴിഞ്ഞു . പ്രഭാതമായി- രണ്ടു പുറവും ഉയർന്ന് കുണ്ടും കുന്നും അധികമുള്ള ഒരു ഇടവഴിയിൽ കൂടി-ല്ലെങ്കിൽ- ഊടുവഴിയിൽ കൂടി തപ്പിത്തടഞ്ഞു ഒരാൾ പോകുന്നുണ്ട്. കിഴക്കുപുറം പരന്നു കിടക്കുന്ന പാടത്തേക്കാണ പോകുന്നത്. 'എന്റെ  ഭഗവതീ! ഇനിക്കിങ്ങിനെ വന്നുവല്ലോ! പുണ്ണിൽക്കൊള്ളി വെക്കുന്നല്ലോ! ജഗദീശ്വരീ! അമ്മേ! എന്റെ വേദനതന്നേ സഹിക്കാൻ പാടില്ലാതിരിക്കുമ്പോൾ ഈ ദുഖവും ഞാനെങ്ങിനെ സഹിക്കേണ്ടു! ദൈവമേ!' എന്നിങ്ങിനെ പലതും എണ്ണിപ്പെറുക്കിക്കൊണ്ടാണ് പോ- കുന്നത് . ഒരുവിധത്തിൽ ഊടുവഴിയുടെ അറ്റമെത്തിയപ്പോഴേക്കുംതെക്കുനിന്നും വടക്കുനിന്നും കൂടി ഒരു എട്ടു പത്തു കള്ളന്മാർ വന്നു പിടികൂടിക്കഴിഞ്ഞു 'അയ്യാ!യമങ്കിങ്കരന്മാരോ! അമ്മേ!'എന്നു മാത്രം പറഞ്ഞു മോഹാലസ്യപ്പെട്ടു വീണു. അതി  ഭീഷണന്മാരായ ആ കൊള്ളക്കാർ അയാളെ വലിച്ചിഴച്ചു ഒരു പാറയുടെ  സമീപത്തെ- ത്തി . ഒരു ഗുഹയിൽക്കൂടെ അകത്തു കടന്നു അപ്പോഴേയ്ക്കും അവരുടെ പ്രമാണി  ഗുഹയുടെ ഉള്ളിൽനിന്നും ഉമ്മറത്തേയ്ക്കു വന്നു. കൂട്ടാളികൾ കൊണ്ടുവന്ന ആളെ കണ്ട ഉടനേതന്നെ ഒന്നു നടുങ്ങി. വികാരങ്ങളെല്ലാം അടക്കി. അവരോ ടു പോയു വേറെ ജോലി നോക്കാൻ കല്പിച്ചയച്ചു. പിന്നെ ആ നിസ്സഹാനായ ആളെ എടുത്തുകൊണ്ട് ഗുഹയുടെ ഒരു മൂലയിലിട്ടിരിക്കുന്ന കട്ടിലിൽ കിടത്തി. പാറകൾ പൊങ്ങിത്തള്ളി ഉണ്ടാക്കിയിരുന്ന ഒരു അകത്തു കടന്നു ഒരു പെട്ടി തുറന്നു എന്തോ ചില ദ്രവദ്രവ്യങ്ങളെടുത്തുകൊണ്ടു വന്നു അയാളുടെ മുഖത്തു തളിച്ചു. ഉടനുറങ്ങിയെഴുന്നേറ്റപോലെ കണ്ണു മിഴിച്ചു ഒന്നു നോക്കി. ബോധം വന്ന ആ സാധു വല്ലാതെ പരിഭ്രമിച്ചു പോയി. താനെവിടെയെന്നറിവാനായി നാലു പുറവും ഒന്നു നോക്കി. ഉന്തിത്തള്ളി നിൽക്കുന്ന ഒരു പാറക്കഷണം കുഴിച്ച് എണ്ണയൊഴിച്ചു കത്തിച്ചിരുന്ന വിളക്കു കെട്ടിട്ടില്ല. ഒരു മൂലയിൽ ചില ഇരിമ്പുവാളുകൾ , മുച്ചാൻ വടികൾ മുതലായവയെല്ലാം കാണ്മാനുണ്ട്. പലവിധത്തിലുള്ള ഉടുപ്പുകളും പണ്ടങ്ങളും അങ്ങുമിങ്ങും ചിന്നിച്ചിതറിക്കിടക്കുന്നു. ഒരു ഭാഗത്ത് തിണ്ണപോലെ  ഒരു വലിയ കരിങ്കൽ പൊങ്ങിനിൽക്കുന്നുണ്ട്.അയാൾ കിടന്നിരുന്ന മുറിയിൽ ഇത്രയേ കാണ്മാനുണ്ടായിരുന്നുള്ളു-ഇതെല്ലാം ഒരു ക്ഷണംകൊണ്ടു കണ്ടു ഒന്നു ഞെട്ടി. അപ്പോഴേയ്ക്കും കള്ളരിൽ പ്രമാണി അടുത്തു ചെന്ന് ഇങ്ങിനേ തുടങ്ങി:-' ഉണിച്ചാരൻ നായരല്ലേ ഇത്?  നേരം വെളുക്കുമ്പോഴയ്ക്കും ഈ കണ്ടൻ ഊടുവഴിയിലും മറ്റും വന്നതെന്തിനാണ്?തന്റെ പേർ ശരിയായി വിളിച്ചപ്പോൾ അത്ഭുതം ഒന്നുകൂടി കൂടി അയാളുടെ മുഖത്തേക്കു കുറേനേരം സൂക്ഷിച്ചു നോക്കിക്കൊണ്ടു പെട്ടെന്നു 'നമ്മു:ട കണാരപ്പിഷാരടിയോ! എന്റെ അമ്മേ! ഇത് മായയോ ഇന്ദ്രജാലമോ എന്തോ? ഞാൻ ഒന്നും അറിയുന്നില്ല!' എന്നും പറഞ്ഞു പിന്നേയും നോക്കുവാൻ തുടങ്ങി. അപ്പോൾ കള്ളരിൽ പ്രമാണി തന്റെ ചുവന്ന നിറത്തിലുള്ള വലിയ തലപ്പാവും കൃത്രിമ താടിമീശയും എടുത്തു താഴെ വച്ചു . ഉണിച്ചാരൻ നായർക്കും കണാരപ്പിഷാരടിക്കും അന്യോന്യം മനസിലായി. കുറേ നേരം പതുക്കെപ്പതുക്കെ അവരിരുവരും സം

63 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/251&oldid=165656" എന്ന താളിൽനിന്ന് ശേഖരിച്ചത്