ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൪ മംഗളോദയം

പറകയുഠ ചെയ്തു. ഇതു കേട്ടപ്പോൾ ബ്രാഹ്മണൻെറ വിസ്മയം ഇരട്ടിച്ചു. ഉചിതജ്ഞനായ ധമ്മവ്യാധൻ മാംസശാ

   ലയെ  വിട്ടു   ബ്രാഹ്മണനെ  സ്വഗ്രഹത്തിലേക്കു  കൂട്ടികൊണ്ടു   പോയി   ഉപചരിച്ചു . ബ്രാഹ്മണന്  ഒന്നാമതായി

ജനിച്ചിരുന്ന സംശയം ധമ്മമമ്മെത്ത അറിഞ്ഞിട്ടുളള ഒരുവൻ ഹിംസ്കു നിമ്മിത്തായി തീരുന്നതു ശരിയാണൊ ​എന്നായിരുന്നു . ബ്രാഹ്മണൻെറ ഈ സന്ദേഹത്തെ വ്യാധൻ വളരെ യുക്തിയുമായി മറുവടി പറഞ്ഞു സമാധാനിച്ചു . ലോകത്തിൽ ഹിംസായില്ലാത്തതായി യാതൊരു കമ്മവുങ്ങളെല്ലാം ഏറക്കുറെ പാപം കലന്നവയാകുന്നു. സസ്യാദകൾക്കും ജീവനുളളതിനാൽ കൃഷി മുതലായ പ്രവൃത്തികളിലും ഹിംസമദോഷമുണ്ട് . അതു കൊണ്ടു സ്വധമ്മത്തെ ശരിയായി അനുഷ്ഠിക്കുന്നതാണ് ലൌകികജീവിതത്തിൽ ഉത്തമമായ രീതിയെന്നും,' അച്ഛൻ മുത്തച്ഛനും ചെയ്തു കുലധമ്മ'മായ മാംവിക്രയം തനിക് ഒഴിച്ചു കൂടാത്തതാണെന്നും വ്യാധൻ തൂരുമാനമായി പറഞ്ഞിരിക്കുന്നു. വ്യാധൻെറ സ്വധമ്മനിഷ്ട ഈ തെളിയുന്നുണ്ട്. വ്യാധൻ ബ്രാഹ്മണു സദ്രൃത്തിയെസ്സാ ന്ധിക്കുന്ന പല തത്ത്വങ്ങളേയും ഉപദേശിക്കുന്നു.യജ്ഞ, ദാനം, തപസ്സ് ,സത്യം , സ്വദ്ധ്യായം എന്നിവ ശിഷ്ടാചാരത്തിൻെറ ആണിവേരുകളാണെന്നു വ്യാധൻ പറയുന്ന

താൻ ചെയൂകമ്മദൊഷങ്ങളറിയില്ലറിവററവൻ 'എന്നു തൂടങ്ങിയുളള വ്യാധവചനങ്ങൾ എത്രമാത്രം ശ്രദ്ധേയങ്ങളാണു പറഞ്ഞറിയിപ്പാൻ പ്രയാസമാണ്. ഇങ്ങിനെ​ എടുത്തു പറഞ്ഞു തുടങ്ങുന്നതായാൽ ഭാരതത്തിലെ പത്തദ്ധ്യാങ്ങൾ മുഴുവനും പകത്തേണ്ടി വരും.അഹിംസയെ എല്ലാറ്റിലും ഉപരിയായി അദ്ദേഹം ഗണിയ്ക്കുന്നു. താൻ ചെയ്യുന്ന ഹിംസ പാപമാണെന്നു തനിയ്ക്കു നല്ല ബോധമുണ്ടെങ്കിലും പ്രാരബ്ധമുണ്ടെങ്കിലും പ്രാരബ്ധകമ്മാഗതമായ അതിനെ ഉപേക്ഷിക്കാൻ തനിയ്ക്കു നല്ല ബോധമുണ്ടെങ്കിലും പ്രാരബ്ധകമ്മാഗതമായ അതിനെ ഉപേക്ഷിക്കാൻ തനിയ്ക്കു നിവൃത്തിയില്ലെന്നു വെച്ചാണ് അദ്ദേഹം അതിനെ അനുഷ്ഠിച്ചു പോന്നത്. എന്നാൽ അദ്ദേഹം ഹിംസാബഹുലമായ വൃത്തിധർമ്മത്തെ അനുഷ്ഠിച്ചിരുന്നതു സ്വശരീരപോഷണത്ഥമല്ലായിരുന്നു. വയോജവൃദ്ധന്മാരായ മാതാപിക്കന്മാരുടെ പരിപാലനത്തിന്നു വേണ്ടിയാണ് അദ്ദേഹം ആ പ്രവൃത്തി ചെയ്തത്. മാതാപിതാക്കന്മാരെ പ്രതിദിനം ശുശ്രൂഷിക്കുന്നതിൽ വ്യാധന്നുണ്ടായിരുന്ന ശ്രദ്ധ അവർണ്യമാകുന്നു-ബ്രാഹ്മണനുമായി കുറെ നേരം സംഭാഷണം ചെയ്തതിന്നു ശേഷം വ്യാധൻ ആ അതിഥിയെ മാതാപിതാക്കന്മാരുടെ അടുക്കലേയ്ക്കു കൂട്ടിക്കൊണ്ടുപോകയുണ്ടായി. വ്യാധന്ന് അവരുടെ നേരെയുളള ഭക്തിവിശേഷത്തെ ബ്രാഹ്മണർ പ്രത്യക്ഷമായി കണ്ടു. അത്രയുമല്ല; തനിയ്ക്കു മാതാപിതാക്കന്മാർ തന്നെയാണ് ഈശ്വരന്മാർ എന്നും അവർക്കു വേണ്ടിയാണ് താൻ ജീവിതത്തെ ധരിയ്ക്കുന്നതെന്നും അവരുടെ ശുശ്രൂഷയാണ് തന്റെ ജ്ഞാസിദ്ധിയ്ക്കു കാരണമെന്നും വ്യാധൻ സ്പഷ്ടമായി പറയുകയും ചെയ്തു. ഈ അവസരത്തിൽ വെച്ചു വ്യാധൻ ബ്രാഹ്മണന്റെ ഒരു

വീഴ്ചയെ ചൂണ്ടിക്കാണിച്ചി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/274&oldid=165659" എന്ന താളിൽനിന്ന് ശേഖരിച്ചത്