ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാണയുദ്ധം ൨൭൫

                ട്ടുളളതും  ഇവിടെ  പ്രസ്തവയോഗ്യമ്കുന്നു'  ബ്രാഹ്മണർ  മാതാപിതാക്കന്മാരെ  ഉപേക്ഷിച്ചു

തപസ്സിനായി പോയതുകൊണ്ടാണ് അദ്ദേഹത്തിനു തത്ത്വജ്ഞാനം സിദ്ധിയ്ക്കാത്തതാണു വ്യാധൻ എടുത്തു കാണിയ്ക്കുയും, 'മാതാപിതാക്കൾ തൻപൂജ ചെയ്ക്കുടൻ മടിയെന്നിയെ'എന്നുപദേശിയ്ക്കയും ചെയ്തു. മോക്ഷധർമ്മം, യോഗാഭ്യാസം മുതലായ വിഷയങ്ങളെപ്പറ്റിയും വ്യാധൻ വളരെ വിസ്താരമായി ഉപദേശം കൊടുത്തു.ബ്രാഹ്മണന്നു പ്രശന്തനും തത്ത്വജ്ഞാനിയുമായ വ്യാധനിൽ അമിതമായ ബഹുമാനം ഉണ്ടയിവരികയും ചെയ്തു. ഈ വ്യാധനെപ്പോലെയുളള സാത്ത്വികന്മാരാണ് യഥാർത്ഥമായ ബ്രാഹ്മണനവ്യപദേശത്തിന്നർഹതയുളളവരെന്ന് ആ ശുദ്ധാത്മാവിനു ബോദ്ധ്യമാവുകയും, 'പാതിത്യമാംവികർമ്മൾ ചെയ്തീടുന്നോരുഭ്രസുരൻ മാംഭിൻദുഷ് കൃതിജളൻശൂദ്രനെപ്പോലെയായവരും. ശുദ്രൻസത്യംദമം ധർമ്മിവനിത്യം നടത്തുകിൽ അവൻ ബ്രാഹ്മണനെൻപക്ഷം വൃത്തിയാൽദ്വിജനാ

                                                          (കമേ.'

എന്നു സസന്തോഷം വ്യാധനെ അഭിനന്ദിയ്ക്കയും ചെയ്തു.പുരാണകാലങ്ങളിൽ ജാതികൊണ്ടുളള ശ്രൈഷ്ട്യം അധികം വിലമതിയ്ക്കപ്പെട്ടിരുന്നു. ഗുണങ്ങളുടെ താരതമ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജാതിവിഭാഗം ഉണ്ടായിട്ടുളളതെന്നുകൂടി കാണിപ്പാൻ വ്യാധചരിതം പോലെ മഹാഭാരതത്തിൽ ഇനിയും പല പ്രഘട്ടകങ്ങളും ഉണ്ട്. ധർമ്മവ്യാധന്റെ കീർത്തി ആര്യന്മാരുടെ സമുദായത്തിൽ ലബ്ധപ്രതിഷ്ഠമായി തീർന്നിരിയ്ക്കുന്നു.ശുദ്രന്മാർക്കും ബ്രഹ്മവിദ്യയിൽ അധികാരം ഉണ്ടാവാൻ വിരോധമുണ്ടൊ എന്നുളള ആലോചനയിൽ ഉണ്ടെന്നുളള പൂർവ്വപക്ഷത്തിലേയ്ക്കു സാധകമായി വിദുരൻ, ധർമ്മവ്യാധൻ എന്നിവരെ ശ്രീശങ്കരാചാര്യയ്യസ്വാമികൾ സാക്ഷിപ്പെടുത്തിയിരിയ്ക്കുന്നു.അവരെസ്സാക്ഷികൊടുത്തിട്ടും ആ കേസ്സിൽ ശൂദ്രന്മാർക്കു മുഴുവൻ ഗുണം കിട്ടിയില്ലെന്നുളള അംശം പ്രകൃതോപയോഗിയല്ലാത്തതിനാൽ അതിനെപ്പറ്റി വിസ്തരിയ്ക്കുന്നില്ല. മഹാഭാരതം വന പർവ്വത്തിൽ ഇരുനൂറ്റി ആറാമത്തെ അദ്ധ്യായം മുതല്ക്കു പത്തദ്ധ്യായങ്ങളിൽ വ്യാധചരിതവും വ്യാസമഹഷിയാൽ വിസ്തരിയ്ക്കപ്പെട്ടിരിയ്ക്കുന്നു .

 ബാണയുദ്ധം        

പാടേതൽക്കൈകളഞ്ഞൂറിലുമനുകലിതേ കാർമ്മുകാനാംകദംബേ ഗാഢാകൃഷ്ടേതൊടുത്തപ്പവിഴനിരകളഞ്ഞുകൈകൊണ്ടശങ്കം പ്രൌഢാത്മാബാണനപ്പോളതിരഭസമണ ചൂഡാരത്നംപ്രവിധ്യവ്യതനുതസമരേ വിക്രമംവിശ്വഭീമം.


ഈ ലേഖനത്തിൽ എടുത്ത്ചേർത്തിട്ടുള്ള പദ്യശകലങ്ങൾക്കായി ഞാൻ കേരളവ്യാസരായ കുഞ്ഞികുട്ടൻതമ്പുരാൻ തിരുമനസ്സിലേയ്കു കടപ്പെട്ടിരിയ്കുന്നു

69*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/275&oldid=165660" എന്ന താളിൽനിന്ന് ശേഖരിച്ചത്