ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സഃരാജബാല ൨൯൧ ടത്തു വീഴുന്ന രൂപകൾ ഒന്നൊന്നായി എടുത്ത് അതൂകളുടെ മുദൃകൾ മാതൃം പരിശോധിച്ചു നേക്കുന്ന ഒരുതരം വേലക്കാരുണ്ട്.അവരുടെ നോട്ടം കഴിഞ്ഞാൽ അവർക്ക് നല്ലതാണെന്നു തോന്നിയ രൂപകളെല്ലാം എറിഞ്ഞ ശബ്ദം പരിശോധിക്കാനായി ആ ജോലിക്കാരായ ചെറിയ കുട്ടികളെ ഏല്പിക്കുന്നു. നാണ്യ നിർമാണത്തിൽ യന്തൃം ഉപകരിക്കാത്ത പണി ഇതൊന്നു മാതൃമാണ്. ഈ കുട്ടികൾ ഈ പൃവർത്തിയിൽ അധിവിധക്തന്മാരുമാണ്. കുട്ടികൾ വരിവരിയായി നാരന്നിരിക്കും. അവരുടെ മുമ്പിൽ വട്ടത്തിൽ ഓരോ കല്ലും ഉണ്ടായിരിക്കും. ഈ കല്ലിന്മേലാണു കീട്ടികൾ ഉറുപ്പിക എറിയുന്നത്. ഏറുകളുടെ ആധിക്യം നിമിത്തം കല്ലുകളുടെ നടു കഴിഞ്ഞിരിക്കുമെന്നു പറയേണ്ടതില്ലല്ലൊ. ഇപൃകാരം അനേകം കുട്ടികൾ നിരന്തരമായി കല്ലിന്മേൽ എറിയുന്ന രൂപകളുടെ കലകലശബ്ദം കൊണ്ടു കെട്ടിടമൊട്ടുക്ക് മാറെറാലി കൊണ്ടു നിറഞ്ഞരിക്കും. ഈ ശബ്ദകോലാഹലത്തിനിടയിൽ , സംഗീതരസികന്മാർ അപശൃുതി അറിയുന്ന പോലെ, കള്ള രൂപയുടെ ശബ്ദം ഈ ചെറിയ മിടുക്കന്മാർ പെട്ടെന്ന് അറിയുന്നു. എന്നുമാതൃമല്ല അപശൃുതിയുണ്ടാക്കിയ രൂപക്ക് ഉടനെ സ്ഥാനഭൃംശം വരിത്തുകയും ചെയ്യുമത്തൃെ ശബ്ദം നോക്കി കഴിഞ്ഞാൽ ഉറുപ്പികപെട്ടികളിൽ നിറച്ചുകെട്ടി അയക്കുകയും ചെയ്യുന്നു.

                                                                                                                                                                                  ആർ.-പി-
                               
                                                                                                                 സ്വരാജബാല
 ടുറാൻ കോട്ട ശിവാജിക്കധീനമായപ്പോൾ അദ്ദേഹം അവിടെ ഒരു ദുർഗ്ഗാക്ഷേതൃംസ്ഥാപിച്ച് ജനാർദ്ദന ദേവനെന്നു പേരുള്ള ഒരു ബൃഹ്മണനെ അതിലെ പൂജകനായി നിയമിച്ചിരുന്നു.വന്ദ്യനായ ഇൗ ആചായ്യൻറെ ദത്തു പുതൃിയായിരുന്നു സ്വരാജബാല. ജനാർദ്ദനദേവൻറ  ഭാര്യ മരിച്ചതിൽ പിന്നീട് അവൾ അദ്ദേഹത്തിനു അവലംബവും ജീവിതസർവസ്വവുമായിരുന്നു.  വൃദ്ധനായ സ്വപിതാവിനെ അവൾ വേണ്ടപോലെ പരിചരിച്ചു  പോന്നിരുന്നു. ക്ഷേതൃത്തിനു ചുററുമുണ്ടായിരുന്ന ചെറിയ പൂന്തോപ്പിൽ നിന്നും ആചാര്യനുവേണ്ടി അവൾ പലപ്പോഴും പുഷ്പങ്ങൾ ശേഖരിക്കാറുണ്ടായിരുന്നു. 

ഒരു ദിവസം ആവൾ അതിവേഗത്തിൽ പൂവറുത്തു നില്കയായിരുന്നു. രഖുനാഥനെന്നു പേരുള്ള സുകമാരശരീരനായ ഒരു ഹവൽടാർ ആ സമയം അവിടെ ചെന്നു ചേർന്നു. മഹമ്മദന്മാരുമായി പൊരുതുന്നതിന് ജഗദംബയായ ദുർഗയുടെ അനുവാദം വാങ്ങുന്നതിനായി ശിവാജിയാൽ ജനാർദ്ദനദേവന്റെ വസതിയിലേയ്കയയ്കപ്പെട്ടിരുന്ന ഒരു സ്വാദിഭടനായിരുന്നു അയാൾ. യദൃച്ഛയാ അയാളുടെ നോട്ടം സരോജയിൽ പതിച്ചു. പതിമൂന്നു വയസ്സു മാതൃം പൃായമുണ്ടായിരുന്ന അവൾ ഒരു സൌന്ദര്യയ്യമു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/281&oldid=165666" എന്ന താളിൽനിന്ന് ശേഖരിച്ചത്