ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯൨

                              മംഗളോദയം

ള്ള പെൺകുട്ടിയായിരുന്നു.കറുത്തു കാലോളം നീണ്ടു ചുരുണ്ടുകിടക്കുന്ന തലമുടി,രോജാപുഷ്പത്തിന്റെ മനോഹരമായ വർണ്ണത്തേ വഹിക്കുന്ന കവിൾത്തടങ്ങൾ, പേടിച്ചോടുന്ന മാൻപേടയുടേതൂപോലെ മനോജ്ഞമായ നേത്രങ്ങൾ , വളഞ്ഞപുരികങ്ങൾ, വിസ്താരമായ നെറ്റിത്തടം, ലളിതവും പാടലവുമായ അധരങ്ങൾ, മൃദുമൃണാളങ്ങൾ പോലുള്ളതും തങ്കക്കാപ്പിട്ടലങ്കിച്ചിരിക്കുന്നതുമായ കയ്ത്തണ്ടുകൾ, ഹിമേശ്വേതമായ കഴുത്തിൽ ചുറ്റിക്കിടക്കുന്ന വിലയേറിയ മുത്തുമാല, സായന്തനസൂര്യന്റെ കിരണങ്ങൾ തട്ടി പതിവിലും പത്തിരട്ടി പകിട്ടുകൂടിയ മുഖം, ഇവയെല്ലാം രഘുവിന്റെ ദൃഷ്ടിയേ കുറേനേരം ആകർഷിക്കയും അയാളുടെ മനസ്സിനെ വശീകരിക്കയും ചെയ്തു. അന്യനായ ഒരു പഥികന്റെ കടക്കണ്ണുകൾക്കു താൻ ലാക്കാണെന്നുള്ളത് ഏതുമറിയാതെ സരോജ പതിവുപോലെ പൂവറുത്തുകൊണ്ടു പൊയ്ക്കളഞ്ഞു. ചെറിയൊരു പൂക്കട്ടയിൽ പുഷ്പം വഹിച്ചുകൊണ്ടു ദേവാലയത്തിലെയ്ക്കുപോകുന്ന വഴിയിൽ അവൾ രഘുവിനെയും കാണാനിടയായി, അവരുടെ നോട്ടങ്ങൾ തമ്മിലിടഞ്ഞു. ജനാർദ്ദനാചായ്യനോടു പറയാനുള്ള സന്ദേശം പറഞ്ഞുതീർന്നപ്പോൾ അദ്ദേഹം രഘുവിനെ അന്നു രാത്രി അവിടെ താമസിച്ചു പോവാൻ ക്ഷണിച്ചു. ഭക്ഷണസാധനങ്ങൾ വിളമ്പിയതു സരോജയായിരുന്നു. ഊണിന്റെ കാര്യത്തിൽ ഗൌരവമേറിയ ചില വിചാരങ്ങൾ രഘുവിനെ ക്ഷോഭിപ്പിച്ചു. കഷ്ടിച്ചു മൂന്നാലുരുള അകത്താക്കിയ ശേഷം അയാൾ കിടക്കാനുള്ള മുറിയിലേയ്ക്കു പോയി. ഉറക്കം വരാത്തതിനാൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. സരോജകഴുത്തിലണിഞ്ഞിരുന്നതാണെന്നയാൾക്കു തോന്നിയ ഒരു മുത്തുമാല അവിടെ ഒരു ദിക്കിൽ കിടക്കുന്നതായി രഘു കാണുകയുണ്ടായി. താനതൊരു ശുഭസൂചകമാണെന്നു നിനച്ച് കയ്യിലെടുത്തു ആചാര്യന്റെ അനുഗ്രഹം വാങ്ങികൊണ്ടു പിറ്റേന്നു രാവിലെ ഗ്രഹനാഥൻ പോവാനൊരുങ്ങി. എന്നാൽ സരോജയെ മുഖതാവിൽ കണ്ട് ആ മാല അവളെ ഏല്പിക്കുന്നതിന് അയാൾ തീരുമാനിച്ചിരുന്നു. രഘു അവളെ പൂന്തോട്ടത്തിൽ കണ്ടുമുട്ടി. മതിയായ ഉപചാരവാക്കുകളോടുകൂടി അയാൾ ആ മാല അവളേ ഏല്പിച്ചു. ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു:-'നിങ്ങൾ ഉപകാരത്തിനു വന്ദനം.ഇനി എപ്പോഴെങ്കിലും ഈ പ്രദേശങ്ങളിൽ വരുമ്പോൾ ഇവിടെക്കൂടി വന്നുകണ്ടുപോവാൻ മടിയ്ക്കയില്ലെന്നു വിശ്വാസിയ്ക്കുന്നു'. രഘുനാഥൻ മറുപടി പറഞ്ഞു:-' ഇനി എന്നെങ്കിലും ഇവിടെ വരാൻ എനിയ്ക്കു സാധിക്കുമോ എന്നു ജഗദീശ്വരനു മാത്രമേ അറിയാവൂ. എന്നാൽ ഭവതിയുടെ ഔദാര്യം സാധുപ്രകൃതം, എല്ലാറ്റിലും ഉപരി മനോഹരമായ ഈ മുഖം ഇവയെല്ലാം എന്നെന്നും എന്റെ മനസ്സിൽ നിന്നും മായുന്നതല്ല'. സരോജയ്ക്കു സംസാരിക്കാൻ വയ്യാമത്തു പോലുള്ള മൂന്നാലു കണ്ണീർകണങ്ങൾ അവളുടേ കൺപോളകളിൽ പൊടിഞ്ഞു. രഘു അവിടെ നിന്നും തിരിച്ചു. കണ്ണെത്തുന്ന ദൂരം വരെ, ക്രമേണ മാഞ്ഞുപോകുന്ന ആ അശ്വാരൂഢന്റെ രൂപത്തെ അവൾ സൂക്ഷിച്ചു നോക്കി. അതൂമതൽ വലുതായ ഒരുമാറ്റം അവളിൽ സംഭവിച്ചു . പൂവറുക്കാൻ പോകുന്ന സമയത്തെല്ലാം ഹൃദയംഗമങ്ങളായ ദിവാസസ്വപ്നങ്ങളിൽ അവർ മഗ്നയായിരുന്നു. രഘുനാഥൻ പല യുദ്ധങ്ങളിലും വിജയിയായെന്നും, അയാൾ ഒരു വെള്ളക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/282&oldid=165667" എന്ന താളിൽനിന്ന് ശേഖരിച്ചത്