ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯൪ മംഗളോദയം

ന്നുചേർന്നുള്ളു. കോട്ട ശിവാജിക്കധീനമായി. ആ ദുർഗ്ഗത്തെ ആദ്യം അതിലംഘിച്ചതു രഘുനാഥൻതന്നെയായിരുന്നു. അവിടെ ഉണ്ടായിരുന്ന അഫ്ഖാന്മാരിൽ ചിലരെല്ലാം ബന്ധനസ്ഥരായി. ഏതാനും പേർ ഓടിക്കളഞ്ഞു. ശേഷിച്ചവർ കാലവശരായി. ശിവാജിയുടെ പക്ഷത്തിലും പലരും മരിച്ചു. അടുത്ത ദിവസം ഒരു 'ദർബാർ' ഉണ്ടായി. ജയസിംഹനും ഹാജരുണ്ടായിരുന്നു. തലേന്നാൾ രാത്രിയിൽ തടവിൽ വെച്ചിരുന്ന അഫഖാൻമാരെയെല്ലാം സ്വതന്ത്രരാക്കി വിടുന്നതിനും പ്രാകാരരക്ഷകനെ തന്റെ മുമ്പിൽ കൊണ്ടുവരുന്നതിനും ശിവാജി ആജ്ഞാപിച്ചു. കയ്ക്കും കാലിനും വിലങ്ങോടുകൂടി വന്ന അയാളുടെ ബന്ധനമെല്ലാം സ്വകരങ്ങളാൽ ശിവാജി വേർപെടുത്തി. അയാളെ ആശ്ലേഷം ചെയ്തിട്ടു 'നിങ്ങൾക്കിഷ്ടമുള്ള മറ്റേതു ദിക്കിലേക്കും പൊയ്ക്കൊള്ളുന്നതിൽ വിരോധമില്ല.' എന്നദ്ദേഹം കല്പിച്ചു. ശിവാജിയുടെ ഉദരവും ദയാപുരസ്സരവുമായ ഈ പ്രവൃത്തി ആ കോട്ടകാവൽക്കാരനെ സവിശേഷം വശീകരിച്ചു. അയാൾ പറഞ്ഞു; 'ശിവാജി ! അവിടത്തെ ദയാപൂർവമായ ഈ പ്രവൃത്തിക്കു ഞാൻ കടപ്പെട്ടുപോയിരിക്കുന്നു. നിങ്ങൾക്കു കഴിഞ്ഞ രാത്രിയിൽ അനേകം പടയാളികൾ നഷ്ടപ്പെട്ടു. അങ്ങേടെ സേനയിൽ തന്നെയുള്ള ഒരു ഭടനിൽ നിന്നു ലഭിച്ച രഹസ്യമായ അറിവിനാലത്രെ എനിക്കതിനു സാധിച്ചത്. ഞാൻ ഒതുങ്ങിയിരിക്കയായിരുന്നു. അയാളുടെ പേരു ഞാൻ പറയുന്നില്ല. എന്നാൽ നിങ്ങളുടെ ആളുകളെല്ലാം വിശ്വസ്തഭക്തന്മാരല്ല.' ഇത്രയും പറഞ്ഞിട്ട് അയാൾ അവിടെനിന്നും കടന്നുപോയി. ശിവാജിയുടെ കോപം ജ്വലിച്ചു. അദ്ദേഹത്തിന്റെ മുഖം ചുവന്നു. ദേഹം വിറച്ചു. അടുത്തുണ്ടായിരുന്ന ഭടന്മാർ നിശ്വാസരഹിതന്മാരായി നിന്നു. ശിവാജിയെ സമാധാനപ്പെടുത്താനായി ജയസിംഹൻ ഭടന്മാരോടിങ്ങനെ ചോദിച്ചു: 'ഇന്നലെ രാത്രി നിങ്ങളിലാരെങ്കിലും ഹാജരാകാതിരിക്കയോ താമസിച്ചു ചെല്ലുകയോ ഉണ്ടായോ? ഈ നില്ക്കുന്നവരെല്ലാം വിശ്വസ്തഭൃത്യന്മാരാണെന്നു ശിവാജിക്കും ബോധമുണ്ട്. ഒരു രാജദ്രോഹിക്കു വേണ്ടി ആ വിശ്വാസത്തേ നിങ്ങൾ ഇല്ലായ്മ ചെയ്യരുത്. പക്ഷെ കഴിഞ്ഞ യുദ്ധത്തിൽ മരിച്ചുപോയ ആളാണെങ്കിലും അയാളുടെ പേരു പറയണം. അഥവാ ഇപ്പോഴും അവൻ ജീവിക്കുന്നുണ്ടെങ്കിൽ ഇവിടെ കൂട്ടിക്കൊണ്ടുവരിക.' ചന്ദ്രരായരെന്നു പേരുള്ള ഒരു ഭടൻ മുൻപോട്ടു വന്നു പറഞ്ഞു: 'ഒരു ഹവൽദാർ ഇന്നലെ രാത്രി ഞങ്ങളോടുകൂടി ചേരുകയുണ്ടായി.' ശിവാജി ഗർജ്ജിച്ചു:- 'അവന്റെ പേരു പറ; ഇനിയും അയാൾ ജീവിച്ചിരിയ്ക്കുന്നോ?' സൂചിപോലും താഴത്തു വീഴുന്ന ശബ്ദം കൂടി കേൾക്കത്തക്കവണ്ണം ഒരു ഗാഢമായ നിശ്ശബ്ദത അവിടെയെല്ലാം പരന്നു. ഒടുവിൽ ആ ദ്രോഹിയുടെ പേരു പറയപ്പെട്ടു. 'രഘുനാഥഹൽദ്ദാർ.' 'എടാ! വഞ്ചക!' ശിവാജി കോപത്തോടു കൂടി പറഞ്ഞു. 'രഘുനാഥന്റെ യശസ്സിനെ ഈ വാക്കുകൾക്കു മലിനപ്പെടുത്താൻ കഴികയില്ല. എനിക്കയാളെ അറിയാം. അയാളുടെ ധൈര്യം ഞാൻ കണ്ടിട്ടുണ്ട്. ഈ കളവു പറഞ്ഞതിനുള്ള പ്രതിഫലം ഇതാ തന്നേയ്ക്കാം.'










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/284&oldid=165669" എന്ന താളിൽനിന്ന് ശേഖരിച്ചത്