ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯൬ മംഗളോദയം

അവൾ-' സരോജ ഒരു രാജപുത്രകന്യയാണെന്നും ആജീവനാന്തം അവൾ രഘുവിന്റെ സ്തുതികൾ പാടുകയും അദ്ദേഹം ഒരു നിരപരാധിയാണെന്നു നിനയ്ക്കയും ചെയ്യുമെന്നും അവിടെ പറക തന്നെ.' സാധു-' തന്റെ നിരപരാധിത്വത്തെ തെളിയിക്കാനുള്ള അയാളുടെ ശ്രമം വിഫലമാകാനേ മാർഗ്ഗം കാണുന്നുള്ളു.' സരോജ-'സാരമില്ല. തന്റെ സൽക്കീർത്തിയിലുള്ള കളങ്കത്തെ സ്വഖഡ്ഗാകൊണ്ടു മാർജ്ജനം ചെയ്യണമെന്നദ്ദേഹത്തോടു പറയണം.ഞാൻ ഇപ്പോഴും എപ്പോഴും രഘുവിന്റെ തന്നെ ആയിരിക്കും. അതിരിക്കട്ടെ നിങ്ങളുടെ പേരെന്നോടു പറയാമോ?' സേതുപതിഗോസ്വാമി'എന്നായിരുന്നു ഉത്തരം. ഡൽഹിയിലെ ജയിലിൽ കുടുങ്ങിക്കിടന്ന ശിവാജിയേയും സേതുപതി ചെന്നു കണ്ടു. അദ്ദേഹത്തിന്റെ രക്ഷക്കും അയാൾ വഴി കരുതീട്ടുണ്ടായിരുന്നു. അപ്പോൾ ഡൽഹിയിലു​ണ്ടായിരുന്ന തന്റെ സേനകൾ അരംഗസീബിന്റെ ആജ്ഞയ്ക്കധീനമാവേണ്ടി വരുമെന്നുവെച്ചു് ശിവാജി അതിനു സമ്മതിച്ചിരുന്നില്ല. ഒടുക്കം അദ്ദേഹം സാംബജിയോടുകൂടി തടവിൽനിന്നു ചാടിയപ്പോൾ ഉപയോഗിച്ച കുതിര അവിടെ നിന്നിരുന്ന ഒരു അശ്വഭടനാൽ കൊടുക്കപ്പെട്ടതായിരുന്നു. ശിവാജി ഒളിച്ചോടിപ്പോകുന്ന വഴിയിൽ മൂന്നു കുതിരപ്പടയാളികൾ എതിരെ വരികയും തങ്ങൾക്കു ഡൽഹിയിലേക്കു വഴി കാണിച്ചു കൊടുക്കണമെന്നയാളോടാവശ്യപ്പെടുകയും ചെയ്തു.ശിവാജിയുടെ സ്ഥിതി അപകടത്തിലായി. അങ്ങോട്ടുവരുന്നില്ലെന്നദ്ദേഹം പറഞ്ഞു. ഉത്തരം പറഞ്ഞ ശബ്ദം കേട്ടപ്പോ, ഭടന്മാരിൽ ഒരാൾ , മറ്റേകുതിരക്കാരൻ ഇന്നാരെന്നറിഞ്ഞു. അയാൾ ശിവാജിയോടെതിർത്തു. അദ്ദേഹം നിരായുധനായിരുന്നു എങ്കിലും മുഷ്ടികൊണ്ടുള്ള ഒരടിയാൽ എതിരാളിയെ താഴെ തള്ളിയിട്ടു. പിന്നീടുണ്ടായിരുന്ന ആ രണ്ടു ഭടന്മാരും, മറ്റൊരശ്വഭടനാൽ അയക്കപ്പെട്ടതും ശിവാജിയുടെ സമീപത്തു കൂടി ചീറ്റിക്കൊണ്ടു കടന്നുപോയതുമായ രണ്ടമ്പുകളാ ഉടൻതന്നെ ഹതരായി. ആ അശ്വഭടൻ ചെയ്ത വിലയറ്റ സഹായങ്ങൾക്കായി അയാളോടു നന്ദിപറഞ്ഞിട്ടു തിരിച്ചപ്പോൾ അതു സേതുപതിഗോസ്വാമി വേഷം മാറി വന്നതാണെന്നു ശിവാജിക്കു തോന്നുകയും തന്നിമിത്തം അദ്ദേഹം അത്യാശ്ചര്യഭരിതനായ്ത്തീരുകയും ചെയ്തു. ആ ഭടൻ ശിവാജിയുടെ പാദങ്ങളിൽ സാഷ്ടാംഗനസ്കാരം ചെയ്തിട്ടിങ്ങനെ പറഞ്ഞു: 'സ്വാമിൻ! ഞാനൊരശ്വഭടനോ ഗോസ്വാമിയോ അല്ല. എന്നാൽ അവിടത്തെ ഭക്തയോടുകൂടി സേവിച്ചിരുന്നു. ഇനി എപ്പോഴും അങ്ങനെ തന്നെ ചെയ്കയും ചെയ്യും.' ശിവാജി രഘുനാഥനെ സ്വകരങ്ങളാൽ അടുക്കൽ പിടിച്ചുനിർത്തി ഗാഢമായിരുന്ന് ആശ്ലേഷം ചെയ്തിട്ടു പറഞ്ഞു. ' രഘു! എന്റെ അന്നത്തെ ആലോചനക്കുറവിനെക്കുറിച്ച് ഞാൻ ലജ്ജിക്കുന്നു. പിന്നീടുണ്ടായ അന്വേഷണത്തിൽ നീ പരിശുദ്ധനാണെന്നനിക്കു മനസ്സിലാകയും നിനക്കവമാനത്തിനിടയാക്കിയതിനേ ക്കുറിച്ചുള്ള ഓർമ്മ എനിക്കു ഹൃദയശല്യമായ്ത്തീരുകയും ചെയ്തു. ഭക്തിവിശ്വാസങ്ങളോടുകൂടിയുള്ള എന്റെ സേവയ്ക്കു ഞാൻ പ്രതിഫലംതരും.'










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/286&oldid=165671" എന്ന താളിൽനിന്ന് ശേഖരിച്ചത്