ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സരോജബാല

 സരോജയുടെ     ആരോഗ്യവും     പ്രസന്നതയും   ക്ഷയിച്ചുതുടങ്ങി.    കാര്യമറിഞ്ഞു   ജനാർദ്ദനദേവൻയോഗ്യനായ       ഒരുവനെ     അവൾക്കുവേണ്ടി     തിരക്കിയിരുന്നു   ഇതറിഞ്ഞ    സരോജ   തനിക്കച്ഛനെ     പാചുക്കാനേ  മോഹമുള്ളു   എന്നും   വിവാഹമേ         
വേണ്ടന്നും   അദ്ദേഹത്തോടു    പറഞ്ഞു.    ആചാര്യൻ    ഒരു     യോഗ്യപുരുഷനെ   തിരഞ്ഞെടുത്തു. കല്യാണദിന   തിട്ടപ്പെടുത്തി   വിവാഹസമയം    വന്നുചേർന്നു.  സരോജയെ      അവിടെയെങ്ങും      കാൺമാനില്ല.    ഗ്രാമത്തിലെ   ഒരു   ജമീന്ദാരുരുടെ   ഗ്രഹത്തിൽ
അവൾ  അഭയം   പ്രാപിക്കയും  അദ്ദേഹത്തിനരിവെച്ചും    വീട്ടുവേലചെയ്തും   കാലക്ഷേപം   ചെയ്കയും    ചെയ്തിരുന്നു.    അങ്ങനെ  
ഇരിക്കെ  ഒരു   ദിവസം   രഘുനാഥൻ   ശിവാജിയുടെ  ഒരു  ഉദ്യോഗസ്ഥനാണെന്നുള്ള   ശുഭവർത്തമാനം  അവളുടെ  കണ്ണുകളിൽ    
അമൃതവഷംപോലെ   ആചരിച്ചു. .  ജമിന്ദാരുടെ   ചെറിയ   പെ​​​​​​​​​​​​​​​​​ൺകുട്ടിയുമായി   ഒരു ദിവസം  തെരുവിൽകൂടി   നടന്നു  പോകുമ്പോൾ
സേതുപതി  തന്റെ  അടുക്കലേക്കു   വരുന്നതു  സരോജ   കണ്ടു. അവൾ  അദ്ദേഹത്തിന്റ  അടുത്തുചെന്ന്  അഭിവാദ്യം   ചെയ്തിട്ടു   പറഞ്ഞു:
'രഘുവിൽ  തന്നെ  പ്രേമത്തോടുകൂടി  വർത്തിക്കനിമിത്തം    ‌ഞാനെന്റെ    വീട്ടിൽനിന്നും  അടിച്ചോടിക്കപ്പെട്ടു'     സാധുവിന്റെ   നേത്രങ്ങൾ
അശ്രുപൂർണ്ണങ്ങളായി. അയാൾ  ഇത്രമാത്രം   പറ‌ഞ്ഞു  'രഘുഇവിടെ   പ്രത്യക്ഷമായി  വരികയാണെങ്കിൽ   തന്നെ  നീ അദ്ദേഹത്തെ
അറിയുമോ  എന്ന്   ചോദിച്ചുകൊണ്ടുവരാനായി  ആ  മാന്രനെന്നോടു   പറഞ്ഞിരിക്കുന്നു'   ഉടൻതന്നെ  തന്റ   സമീപവാസിയുടെ
പരമാർത്ഥം  സരോജയ്കു    മനസ്സിലാകയും   അവൾ   മോഹാലസ്യപ്പെട്ട്   അയാളുടെ   കയ്ത്ത്ലത്തിൽ   പതിക്കയും  ചെയ്തു.ശിവജിയുടെ
രഘുനാഥനെ  വളരെ  ഒക്കെ  ബഹുമാനിച്ചു.  ഓർമനൻഡൽകോട്ടസൂക്ഷിപ്പുകാരൻറ  മരണാന്തരം  അയാളുടെ  റിക്കാടുകളിൽനിന്നും  

ചന്ദ്രരായരായിരുന്നു സ്വാമിദ്രോഹം ചെയ്യതെന്നു വെളിപ്പെടുകയും അയാളെ ശിവാജി കൊലയ്കു വിധിക്കയും ചെയ്തു. എന്നാൽ രായർക്കു മാപ്പുകൊടുക്കണമെന്നു രഘുനാഥൻ തന്നെ രക്ഷിച്ചു എന്നുള്ള അപമാനം സഹിക്കവയ്യാതെ ചന്ദ്രരായർ ഒടുക്കം ആത്മഹത്യ ചെയ്തുകളഞ്ഞു. സരോജരഘുനാഥന്മാർ ഭായ്യാഭത്താക്കന്മാരായിത്തീർന്നു ചിരകാലം സന്തോഷ സൌഭാഗ്യങ്ങളോടുകൂടി വസിച്ചിരുന്നു എന്നിനി വിശേഷിച്ചു പറയേണ്ടതില്ലല്ലൊ.

അമ്പലപ്പുഴ മഹാദേവശർമ്മാ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/287&oldid=165672" എന്ന താളിൽനിന്ന് ശേഖരിച്ചത്