ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞങ്ങളുടെ വായനശാല

ശ്ശേഷമാല-[ഗ്രന്ഥകർത്താവ്  മരുത്തൂർ  കരുണാകരമേനോനവർകൾ.]  
പ്രക്രതിയിലുള്ള   ഭാവങ്ങളെ  വർണ്ണച്ചു  തന്മയത്വം  വരുത്തി  രസിപ്പിക്കുന്നതാണ്   കവിത. ശബ്ദസാദ്രശ്യം  പിടിച്ചു   വിസദ്രൾങ്ങളായ
അർത്ഥങ്ങളെപ്പോലും   ഒന്നിച്ചു  കാണിക്കുന്നത്  ഒരുമാതിരി 'ചെപ്പടിവിദ്യയാണ്'  ഇവയിൽ  ഏതിനെയാണ്   സഹൃദയൻമാർ  
അഭിനന്ദിക്കുന്നതെന്നുള്ള  സംഗതി   രഘുവംശപ്രണേതാവായ   കാളീദാസന്റയ്യം,  വാസവദത്തകർത്താവായ  'സുബന്ധു'വിന്റേയും
യശസ്സിന്റ  താർതമ്യത്വംകൊണ്ടു  തന്നെ  തെളിയുന്നുണ്ട്.  മലയാളഭാഷായോഷയ്കു  കിട്ടിയ  ഈ  പുതിയ   മാലയിൽ  'വാസന' വിളയാടുന്നുണ്ട്.  സംസ്ക്രതകവികൾ  പലപ്പോഴും  ഉപയോഗിച്ചു  പഴക്കം  തട്ടിയ  പല  ശ്ശേഷപുഷ്പങ്ങളും  ഇടയ്കിടയ്കു   കുത്തിത്തൂടർത്തി  

ചമച്ചിട്ടുള്ള ഈ മാല പഴക്കക്കുറ്റം പറഞ്ഞു തള്ളാതിരിപ്പാൻ കേരള ഭാഷയോടു ഞങ്ങൾ ശിപാർശ ചെയ്യുന്നു.

[2] ഭാഷാഭ്രഷണം-[രണ്ടാം പതിപ്പ്]. ബി.വി. ബുക്കുഡിപ്പ,തിരുവനന്ദപുരം വിജ‌ 1ക4ണ]

സാഹിത്യലോകത്തിൽ   പ്രഖ്യാതിയും  പ്രതിഷ്ടയും  സമ്പാടിച്ചിട്ടുള്ള ഈ  വിശിഷ്ട്ട്ടഗ്രന്ഥത്തെപറ്റി ഇപ്പോൾ ഒരു നിരൂപണം ചെയ്യേണ്ട ആവശ്യമില്ല. ഗ്രന്ഥകർത്താവായ കേരളപാണിനി, ഗദ്യമെഴുതുന്നതിൽ ബാലന്മാരിൽ സഹായിപ്പാനായി ഒരു പുതിയ പുസ്തകം ചമയ്ക്കുന്നതായി രണ്ടാം പതിപ്പിന്റെ മുഖവുരയിൽ പ്രസ്താവിച്ചിരിക്കുന്നതു ഭാഷാഭിമാനികൾക്കു സന്തോഷഹേതു തന്നെ . അച്ചടി നന്നായിട്ടുണ്ട്.

അഭിപ്രായത്തിന്നായി അയച്ചുതന്നിട്ടുള്ള പല പുസ്തകങ്ങളും സംഗതിവശാൽ നിർത്തിവെക്കേണ്ടിവന്നിട്ടുണ്ട്. അടുത്ത അവസരത്തിൽ അവയെ നിരൂപിക്കുന്നതാണെന്നു പുസ്തകപ്രേഷകന്മാരെ അറിയിച്ചു കൊള്ളുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/288&oldid=165673" എന്ന താളിൽനിന്ന് ശേഖരിച്ചത്