ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യും ജീവിതത്തെ, ഒരു രാജാവിന്റേതിനോടുപമിയ്ക്കാം. ഒരു രാജാവിന്നു സവരാജ്യക്ഷേമത്തിന്നും, രക്ഷയ്ക്കും മുഖ്യാവശ്യമായത് - പ്രഭുശക്തി - (ധനം, സൈന്യം,ബന്ധുബലം, ആജ്ഞാശക്തി മുതലായത്) മന്ത്രശക്തി - (ഉത്തമന്ത്രികൾ.കാര്യബോധം,ആലോചനാശക്തിമുതലായവ) ഉൽസാഹശക്തി - (ആപദ്ധൈര്യം,കൃത്യനിഷ്ഠ,സഹനശീലം സ്ഥൈര്യം മുതലായവ) എന്നീ ശക്തിത്രയമാകുന്നു.ഇവയെ ആസ്പദമാക്കി പ്രവർത്തിക്കുന്ന നയം, രാജ്യത്തിന്നും, തനിക്കും ഉൽകർഷഹേതുവായിത്തീരുന്നു.അതുപോലെത്തന്നെ മുൻപറഞ്ഞ കായികം,മാനസികം,ഉൽസാഹം എന്ന ശക്തിത്രയത്തിന്റെ അവിരുദ്ധസമ്മേളനമാകുന്നു ഒരു ദൃഹത്തിന്റെയൊ, ജനസമുദായത്തിന്റെയൊ, ഒരു രാജ്യത്തിന്റെയൊ ഉന്നതിക്കു നിദാനം.

      ഈ ഗുണങ്ങളുടെ യോജിപ്പും, പൂർണ്ണതയും ഉണ്ടാവേണ്ടതും ഉണ്ടാവാവുന്നതും പ്രായേണ യുവജനങ്ങളിലാണെന്നും, നിരാക്ഷേപമാകുന്നു. അതിനാൽ അവരാകുന്നു ഭാവിയായ ഉൽകർഷത്തിന്റേയും, സമുദായക്ഷേമത്തിന്റേയും, ലൌകികപരിഷ്കാരങ്ങളുടേയും 'ഉത്തമബീജം' എന്നൊ 'വിളഭൂമി' എന്നോ പറയുന്നതു വാസ്തവവും ഉചിതവുമായിരിക്കും.
   യുവജനങ്ങളെന്നോ ചെറുപ്പക്കാർ എന്നൊ കേൾക്കുമ്പേൾ, പ്രായം ചെന്നവർ പ്രായേണ ഒരു പുച്ഛരസത്തോടെ നെറ്റി ചുളിക്കുന്നതു കാണാം. എന്നാൽ തങ്ങളുടെ കഴിഞ്ഞുപോയ ചെറുപ്പത്തെ ഓർത്തു വ്യസനിക്കുകയും, ആ കാലത്തെ ഓരോ കൌതുകാവസ്ഥകളെ ഓർത്തു രസിക്കുകയും ചെയ്യാത്ത  ഒരൊറ്റ വയോധികനെയെങ്കിലും കാണ്മാൻ ഞെരുക്കമാണെന്നുള്ള സംഗതി തന്നെ, യുവദശയ്ക്ക് ഒരു പ്രത്യേകമാഹാത്മ്യമുണ്ടെന്നുള്ളതിന് ഒരു നല്ല തെളിവാകുന്നു.
  ഇത്രയും പറഞ്ഞുകൊണ്ടു മനുഷ്യജീവിതത്തിൽ യുവജനങ്ങൾ ശ്രേഷ്ഠമായൊരു സ്ഥാനമാണർഹിക്കുന്നതെന്ന് ഇവിടെ ചുരുക്കത്തിൽ വിവരിച്ചിട്ടുണ്ടെന്നു വിചാരിയ്ക്കുന്നു.
 ഇനി ചെറുപ്പക്കാർ തങ്ങളുടെ ഈ സ്ഥാനത്തെ ഉചിതമായിത്തന്നെയാണൊ ഉപയോഗിക്കുന്നതെന്നും അൽപം ആലോചിക്കുന്നത് അപകൃതമാവാൻ തരമില്ല.
  ഈ വിഷയത്തിലേർപ്പെടുന്നവർ പ്രായേണ ഈ ഘട്ടത്തിലെത്തുമ്പോൾ, ഇച്ഛാഭംഗത്തോചും വ്യസനത്തോടുംകൂടി, അവരുടെ വിവരണം മറ്റുള്ളവരുടെ മർമ്മഭേദകമായും ദൂഷ്യപ്രസ്ഥാവമായും തീരാതിരിക്കുന്നതിനുവേണ്ടി,കഴിയുന്നതും ചുരുക്കിക്കളയുവാൻ നിർബന്ധിതരാകുന്നുണ്ടെന്നു സമ്മതിക്കാതെ നിവൃത്തിയില്ല. പൊതുജനങ്ങളുടെ ഇടയിൽ തങ്ങളെപ്പറ്റി ഒരു ദുരഭിപ്രായം തോന്നിച്ചു വെച്ചിട്ടുള്ള യുവജനങ്ങൾ തന്നെയാണ് ഇതിനുത്തരവാദികൾ.
   ഈ വിഷയത്തിൽ പ്രായേണ യുവജനങ്ങളെ കുറ്റപ്പെടുത്തുന്ന സംഗതികൾ പ്രധാനമായി താഴെ പറയുന്നവയാകുന്നു.
  ഒന്നാമത് - ആലസ്യം - (സ്വകൃത്യനിർവ്വഹണത്തിലുള്ള ശ്രദ്ധയും നിർവ്വഹണശക്തിയും ഇല്ലാതെയും ആയിത്തീരുന്നു. അവരുടെ ആയുഷ്കാലം ഒരു ഭാരമായി തോന്നുന്നു.
 
                    'വാസരത്തിങ്കൽപ്രവൃത്തിക്കിലേരാത്രെ പിന്നെ
        
                    വാസംചെയ്തീടാവിതുസുഖമായെന്നുനൂനം;

എട്ടുമാസവുംപ്രവൃത്തിക്കിലേപുനരപി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/33&oldid=165676" എന്ന താളിൽനിന്ന് ശേഖരിച്ചത്