ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

൩൪൦

ഏങ്കിലൂം അവയൊന്നും വകവെക്കാതെ ഉറച്ചു പുറപ്പെട്ടാൽ കാലാക്രമത്തിൽ മനോനിഗ്രഹവും ദുഖനിവൃത്തിയും കിട്ടാതിരിക്കയില്ല. ഇടക്കുണ്ടാകാവുന്ന ഭ്രംശങ്ങൾ യോഗിക്ക് അധോഗതി വരുത്തുകയില്ലെന്നും, യോഗഭ്രഷ്ടർ ജന്മാന്തരത്തിലും പൂർവാസന കൊണ്ടു യോഗിയായി തീർന്നു.സിദ്ധി സമ്പാടിപ്പാനിട വരുന്നതാണെന്നും ഭഗവാൻ അർജജുനന്നുപദേശിക്കുന്നു (2) അതുകൊണ്ട് യോഗമാർഗ്ഗം അപായം കുറഞ്ഞതും യോഗസാധനങ്ങളായ യമാദികൾ കായക്ലേശം കൂടാതെ അനുഷ്ഠിപ്പാൻ സാധിക്കുന്നതിനാൽ സുഖസാദ്ധ്യവും കൂടിയാണെന്നു വരുന്നു.യോഗം ശരീരത്തിനു വളരെ ക്ലേശമുണ്ടാക്കുന്നതാണെന്നും ,അതിൽ പലതരം അപായങ്ങൾ നേരിടുവാനെളുപ്പമാണെന്നും പൊതുവിൽ ഒരു ധാരണയുണ്ടൊവാനിടവന്നതു 'ഹായോഗം'എന്നു പറയുന്ന അർവ്വാചീനസ്രഷ്ടിയുടെ അപകടത്താ നിമിത്തമാണ്. രാജയോഗം പ്രകൃതിയെ ബലാൽകാരണേ നിഗ്രഹിപ്പാനുപദേശിക്കയോ കായക്ലേശത്തെ വിധിക്കുകയോ ചെയ്യുന്നില്ല.നേരെ മറിച്ചു രാജയോഗം കായക്ലേശത്തെ നിഷേധിക്കുകയാണു ചെയ്യന്നത്.ഐഹികങ്ങളായ ഐശ്വർയ്യാഭാസങ്ങളെക്കൊണ്ടു പ്രഥഗ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാൻ മാത്രമായി ചിലർ നിർമ്മിച്ചു വെച്ചിട്ടുളള കുമാർഗ്ഗങ്ങളിൽ അനർത്ഥങ്ങളുണ്ടാകുന്നതു സ്വാഭാവികവുമാണല്ലൊ. ആത്മജ്ഞാനം മാത്രമാണു മോക്ഷ സാധനമെന്നു വാദിക്കുന്ന വേദാന്തികളും യോഗ‌ശാസ്ത്രത്തിൽ പറയുന്ന സമാധിസിദ്ധിമാർഗ്ഗങ്ങളെ അഭിനന്ദിച്ചു കൈക്കൊളളുന്നതേയുളളു(1) ശാരീരകമീമാംസയിൽ പ്രതിപക്ഷികളെ ഖണ്ഢിക്കുന്ന ഘട്ടത്തിൽ 'ഏതേന യോഗ: പ്രത്യുക്തം'(2) എന്ന സൂത്രംകൊണ്ടു യോഗമതത്തേയും നിരാകരിക്കുന്ന വ്യാസമഹർഷിക്കു യോഗശാസ്ത്രസിദ്ധാന്തങ്ങളെ അടിയോടെ തളളിക്കളയേണമെന്നു താല്പര്യമുളളതായി വിചാരിപ്പാൻ യാതോരു ന്യായവും കാണുന്നില്ല. സാംഖ്യന്മാർ പുറപ്പെടുവിച്ചിടുള്ളതും,യോഗികൾ ആരാഞ്ഞു നോക്കാതെ കൈകൊണ്ടിട്ടുളളതുമായ.പ്രധാനകാരണവാദത്തെ-പ്രകൃതി സ്വതന്ത്രമായി ജഗത്തിനെ.ഉൽപാദിപ്പിക്കുന്നുവെന്ന മതത്തെ_വേരറുത്തുവിടേണമെന്നെ വ്യാസർ വിചാരിക്കുന്നുളളുവെന്നു‌ ഭാക്ഷ്യക്കാരൻ തുടങ്ങിയുളളവർ തുറന്നു പറഞ്ഞിട്ടുമുണ്ട്.യോഗസിദ്ധാന്തങ്ങളിൽ തനിക്കു തീരെ വിസമ്മതമുണ്ടായിരുന്നുവെങ്കിൽ വ്യാസൻ യോഗസൂത്രങ്ങൾക്കു ഭാഷ്യം നിർമ്മിപ്പാൻ തന്നെ തുനിയുമായിരിന്നില്ല

                                      അനേകം ശതാബ്ദങ്ങൾക്കു മുമ്പുതന്നെ ആധ്യാത്മികതത്ത്വങ്ങളെ പരിശോധിച്ചറിഞ്ഞു കാലാന്തരത്തിലും നീക്കത്തൂക്കം വരാത്ത വിധം അവയെ രേഖപ്പെടുത്തി മനുഷ്യർക്കു യഥാർത്ഥസുഖം സിദ്ധിപ്പാനുളള രാജമാർഗങ്ങളെ

നിർമ്മിച്ചു സംസ്കരിച്ചുവെച്ച മഹാനുഭാവന്മാരായ നമ്മുടെ പൂർവപുരുഷന്മാർ അപരിഷ്കൃതന്മാരാണെന്നു ആലോചനയില്ലാതെ പറയുന്ന ഇന്നത്തെ പാതി പരിഷ്കാരികളോട് എന്താണു പറയാനുളളത്?അഥവാ ഈ വകക്കാരെ എന്തിനു കുറ്റപ്പെടുത്തുന്നു?ഈ അർദ്ധ ബുദ്ധികളുണ്ടൊ ആ മഹാത്മാക്കുളുടെ മാഹാത്മ്യ മറിയുന്നു?

1 ബ്രഹ്മസൂത്രഭാഷ്യം 4 അദ്ധ്യായം 1 പാദം 6,7 അധികരന്നങ്ങൾ നോക്കുക. 2 ബ്രഹ്മസൂത്രം 2 ഭഗവൽഗീത ആറാം അദ്ധ്യായം നോക്കുക അ 2 പാ 1 സൂ 3










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/332&oldid=165677" എന്ന താളിൽനിന്ന് ശേഖരിച്ചത്