ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെളള

                               വെളള                                                                                  ൩൪൧
                              (തുടർച്ച)

വെളള ഗൃ​ഫത്തിലെ മറവഞ്ചേരിവർഗ്ഗം ഇക്കാലംകൊണ്ടൂം പിന്നീടുമായി വീണ്ടും പലതായിപ്പിരിഞ്ഞുവന്നു. തെക്കേടത്ത,വടക്കേടത്ത്,നടുവിൽപ്പാട്ട്,,മേൽപ്പത്തൂർ എന്നിങ്ങനെ ചില മനകൾ ഉണ്ടായി വന്നു.ഇവയിലൂള്ള നമ്പൂതിരിപ്പാടനടന്മാരെല്ല പഠിച്ച പണ്ഡി തന്മാരായി വളരെക്കാലം സഭാമഠത്തിൽ ഭട്ടതിരിപ്പാടന്മാരായവരോധിക്കപ്പെടുകയാൽ ഇവക്കു ഭട്ടതിരിസ്ഥാനംകുലമു(ദയായിത്തീന്ന.വേറെയും,മാവഞ്ചേരിമനയ്കു തെക്കേടം,വടക്കം വാരാണസി എന്നും മറ്റും ചില വിഭാഗങ്ങളുണ്ടയി തീർന്നു . ഇവയിൽ പെട്ടവർ നമ്പൂതിരിപ്പാടന്മാരായിത്തന്നെ പേരെടുത്തതെയുളളു. ഈ മറവഞ്ചേരി വർഗ്ഗക്കാർക്കു 'വെള്ളർക്കാട്ട് 'എന്ന മൂലഗൃഹദേവാലയത്തിന്നുപുറമെ,ചന്ദനക്കാവ് എന്നൊരു ഭഗവതി ക്ഷേത്രവും പ്രതേകപരദേവതാലയമായിട്ടുണ്ട് . കാലാന്തരംകൊണ്ട് ഈ

ക്ഷേത്രവും ഇവരുടെ തനതുകൈവശം വിട്ടു മാറുചിലഊരാളന്മാരുടെ ആക്രമണത്തിന്നധ്‍നമാകാതിരുന്നില്ല. കലുക്കമില്ലവൂർ ഗൃഫത്തിന്റെറ മൂന്നാം ശഖയിൽപ്പെട്ടവരെന്നു പറയപ്പെടുന്ന പാക്കം ,പാഴിയോട് എന്നീ മനക്കാരായ ഭട്ടതിരിപ്പാടന്മാർ ചന്ദനക്കാവുകൈവശത്തിലകപ്പെടുത്തിക്കൊണ്ടാണിപ്പോൾ കഴിയുന്നത്.ഈ മറവഞ്ചേരി വർഗ്ഗക്കാരുടെ മഹാത്മൃം പറയുകയാണെങ്കിൽ പലതുമുണ്ട്. വളരെ ദീർഘകാലത്തെ അകലം പിടിയ്ക്കാ തെ മുന്നൂറുമുന്നൂറ്റിചില്വാനം സംവത്സരത്തന്നിങ്ങോട്ടു നോക്കിയാൽ ത്തന്നെ, ഇവരിൽ മേൽപ്പത്തുർ മനക്കൽ നാരായണഭട്ടതിരിപ്പാട് എന്നൊരാളുടു കഥമാത്രം എഴുതുകയാണെങ്കിൽ കൂടി ഒരു ചെറിയ പുസ്തകത്ത വകയാവും. അദ്ദേഹം സാഹിതൃവിഷയത്തിൽചെയ്തിട്ടുളള പരിശ്രമത്തന്റെ ഫലങ്ങളായ ചില പുസ്തകങ്ങൾ മാത്രം വായിച്ചാൽകൂടി ഒരുവന്ന് ഇന്ന് സംസ്കൃതഭാഷയിൽ നല്ല വ്യുല്പന്നനാവാൻസാധിക്കും; വൈയാകരണനാവാൻ കഴിയും ; സരസകവിധർമ്മം പരിചയിപ്പാൻ പറ്റും ; പരമദക്തനായി പരഗതി നേടുവാനും കൂടും എന്നു മാത്രം പറഞ്ഞു നിർത്തുവാനെ ഇപ്പോൾ തരമുള്ളു. ഈ മന ഇപ്പോൾ മറവഞ്ചേരിത്തെക്കേടംഎന്ന മനയിൽ ലയിക്കത്തക്കവിധം കുററിമുടിഞ്ഞുപോയിരിക്കുന്നു , തെക്കേടത്തു ഭട്ടതിരിപ്പാട്ടിലെ വംശം, അമ്പലപ്പുഴ രാജാവിന്റെ സ്ഥാനം വഹിച്ചുവരുന്നു.തിരുവിതാങ്കൂർ മഹാരാജാവ് ആ രാജൃം പിടിച്ചടക്കിയകാലത്ത് ആ സ്ഥാനം കുല്പിചുകൊടുത്തതാണെന്നു മററൂം ഐതിഹമുണ്ട്. അതിപ്രസിദ്ധനായ നടവിൽപാട്ടു ഭട്ടതിരരിപ്പാട്ടിലെ ജേഷ്ടിത്തങ്ങാം കേൾക്കാത്ത മലയാളികൾ കുറയും എന്നു പറയേണ്ടതില്ലല്ലൊ. ആ മനയും കററിമുടിഞ്ഞു തെക്കേടത്തു മനയിലൊതുങ്ങി. വടക്കേടത്തുഭട്ടതിരിപ്പാട്ടിലെ മനയുംഅങ്ങിനെതന്നെ തെക്കേടത്തു ഭട്ടതിരിപ്പാടുതന്നെയു ഇപ്പോൾ കക്കട്ടുനമ്പൂതിരിപ്പാട്ടിലെ മനക്കക്കൽനിന്നു ദത്തെടുക്കപ്പെട്ടതാണിരിക്കുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/333&oldid=165678" എന്ന താളിൽനിന്ന് ശേഖരിച്ചത്