ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪൨ മംഗളോദയം

അതുകൊണ്ടു മു൯പറഞ്ഞ കാക്കാട്ടു  ശാഖക്കാരുമായി പുലസംബന്ധവും വിടതെനിലക്കുന്നു.      
      പന്നിയൂർ കഴകത്തിൽ വാൾ നമ്പി സ്ഥാനം ഭരിച്ചുവന്നിരുന്ന കക്കാട്ടുഭട്ടതിരിപ്പാട്ടിലെ സ്ഥിതിയാണല്ലൊ സവ്വോർന്നതമായി നിലക്കുന്നത്.ഈ നമ്പിയാതിരിപ്പാട്ടിലെ മേലന്വേഷണത്തിൽ തിരുനാവായിൽ വെച്ചു പന്തീരാണ്ടുതോറും  നടത്തിവന്നിരുന്ന മാമാങ്കമഹോത്സവമദ്ധ്യത്തിൽ ഏ൪പ്പെട്ടുകഴിയുന്ന മഹാ ജനസഭയിൽ പലപല വ്യവസ്ഥകളും ചെയ്തുവന്നിരുന്നു.എല്ലാ മലയാളികളും മുൻപിൽ കുടുമ മുങ്ങിക്കുളി , വെള്ളവസ്ത്രം മുതലായിട്ടുള്ള കേരളാചാരചിഹ്നങ്ങളെ സ്വീകരിച്ചു വരുന്നതും,പന്തീരാണ്ടുകൂടുമ്പോൾ ജന്മികുടിയാന്മാർ  തമ്മിൽ അവകാശം സ്ഥിരപ്പെടുത്തി പൊളിച്ചെടുത്തു കഴിച്ചുവരുന്നതും, പലജാതിക്കാർക്കും പരസ്പരാക്ഷേപനടപടികൾകാണുന്നതും , മറ്റുപലതും അന്നത്തെ മഹാ ജനസഭാനിശ്ചിയങ്ങളുടെനിലനിൽപ്പിന്റെ ലക്ഷങ്ങളാകുന്നു.
      ഇങ്ങിനെയൊക്കൊയാണൊങ്കിലും ഗ്രാമകലഹങ്ങൾ പുറപ്പെട്ടു. അതു കഴകവ്യവസ്ഥകൊണ്ടു ശമിച്ചു.. വീണ്ടും ശുകപുരവും പന്നിയൂരും തമ്മിൽ മത്സരം ജനിച്ചു . തമ്പുരാക്കൻമാരുടെ അവരോധംകൊണ്ട് അതു ഒരുവിധം നശിച്ചു . പിന്നെയും നാലുകഴകക്കാർ തമ്മിൽ കിടമത്സരം ഉണ്ടായിതുടങ്ങി . ഇതിന്നും , മഹാ ജനസഭയിൽ സമാധാനമാർഗ്ഗം കണ്ടുപിടിച്ചു . ഇരുകൂറ്റിലേയും തമ്പുരാക്കൾമാർപോലും ഭിന്നിച്ചുപോയ ഈ കലക്കിന്റെ സമാധാനമാർഗ്ഗം മലയാളത്തിൽ ഒരു വലിയ മാറ്റത്തിന് കാരണമായി തീർന്നു . നമ്പുതിരിമാരുടെ സ്വതന്ത്രാധികാരത്തിന് ഇവിടെവെച്ചാണ് ഒരു ഭംഗം  സാഭവിപ്പാനിടയായത് ,ഇക്കാലത്താണു പെരുമാക്കൻമാരുടെ അവരോധത്തിന്റെ ഉത്ഭവം . കേരളത്തിന്റെ സർവ്വാധിപത്യം വഹിക്കുന്ന ഒരു ക്ഷത്രിയ (കോവിൽ) രാജാവിനെ പരദേശത്തുനിന്നു കൊണ്ടു വന്നു മലയാളയാക്കി പന്ത്രീരാണ്ടയ്ക്കു മാത്രം അവരോധിക്കുകയായിരുന്നു ആ നിശ്ചയത്തിന്റെ സ്വരൂപം . ഇപ്രകാരം ആദ്യത്തെ പെരുമാളെ അവരോധിച്ചകാലത്തെ കലിവഷസംഖ്യ 'ദദുദ്ധരാം' എന്നാണ് . ഭ്രമികൊടുത്തു എന്നർത്ഥത്തിലുള്ള ഈ സംഖ്യ പ്രകാരം കലിവഷം ൨൯൮൮ ആകയാൽ ഇന്നയ്ക് രണ്ടായിരത്തിരുപത്തിനാലു  സംവത്സരം മുമ്പാണ് ഈ അവരോധം കഴിഞ്ഞതെന്നു സ്പഷ്ടമാകുന്നു . ഈ അവ:രോധ:ത്തോടു കൂടിയാണ് മലയാളത്താൽ ഇന്നുള്ള ക്ഷത്രിയകുലങ്ങൾ കടന്നുകൂടിതുടങ്ങിയത് . ഇക്കാർയ്യത്തിൽ ,കാക്കാട്ടുഭട്ടതിരിപ്പാടായ പന്നിയൂർവാൾനമ്പി,പ്രവർത്തകന്മാരിൽ ഒന്നാമനായിരുന്നു എന്നു മാത്രമല്ല , ഇങ്ങിനെ പന്തീരാണ്ടുതോറും വന്നുകൂടുന്ന ക്ഷത്രിയർക്കു കുടിപ്പാൻ സ്വന്തം ഭൂമിയിൽ വന്നേരിനാട് എന്നൊരംശം വിട്ടുകൊടത്തതും ഈ മഹാനുഭാവൻ തന്നെയാണ്. മലയാളത്തിൽ ഇന്നുളള സകല ക്ഷത്രിയർക്കും ഈ മൂലസ്ഥാനമാണ്. കാക്കാട്ടുഭട്ടതിരിപ്പാടു ജന്മിയുടെ നിലയിലും കൂടി മാന്യനുകാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

പെരുമാക്കന്മാരെ അവരോധിക്കുന്നതിന്ന് , മുമ്പവരോധിക്കപ്പെട്ട രണ്ടു തമ്പുരാക്കൾമാരോടുകൂടി നാലു കഴകത്തിലെ വാൾ നമ്പിമാരായ തളിയാതിരിമാരും ഒത്തൊരുമിച്ചു മാമാങ്കമഹാജനയോഗത്തിൽ വെച്ചു 'പെരുമാളായി വാഴ്ക ' എന്നു വിളിച്ച് പറയുകയാണ് പതിവ് . 'വാചായേഷാം ഭവതി'










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/334&oldid=165679" എന്ന താളിൽനിന്ന് ശേഖരിച്ചത്