ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെള്ള ൩൪൩

നൃപതിർന്നായകോ രാജ്യലക്ഷ്മ്യാ: ' എന്നു ശുകസന്ദേശത്തിൽ പറഞ്ഞിട്ടുള്ളത് ഈ പെരുമാളവരോധക്രമത്തെക്കുറിച്ചാകുന്നു. അവരോധത്തോടു കൂടി പെരുമാക്കന്മാർ മഹാജനസഭയിൽ വെച്ചു നാട്ടുകാരിൽ ഓരോവർഗ്ഗക്കാർക്കും ചില വാഗ്ദത്തങ്ങൾ ചെയ്തു കൊടുക്കണം എന്നും പതിവുണ്ട് . ഈ വക സത്യങ്ങൾക്കുപോലും ലംഘനം വരുത്തി സ്സ്വോതന്ത്രാ പ്രവത്തിച്ചിരുന്ന ആറാമത്തെപ്പെരുമാളായ ചോളപ്പെരുമാളെക്കൊണ്ടുപലക്കാ സങ്കടത്തിന്നിടയായി . അക്കാലത്തു തളിയാതിരിമാരുടെ ഊജ്ജിതം പെരുമാളുടെ പ്രഭുശക്തിക്കു കീഴടങ്ങി നിന്നിരുന്നതിനാൽ ഇവരുടെ ഐകമത്യം കൊണ്ടും പറയാത്തക്ക ഫലമൊന്നുമുണ്ടായില്ല . തമ്പുരാക്കളുടേയും മറ്റുപല മഹാബ്രാഹ്മണരുടേയും ഒരു ഗൂഢസദസ്സിൽ വെച്ച് , ഈ ചെരുമാളെ എങ്ങിനെയെങ്കിലും ഇല്ലായ്മചെയ്യേണ്ടതിന്നുള്ള ഭാരം പന്നിയൂർ വാൾനമ്പിയായ കക്കാട്ട ഭട്ടതിരിപ്പാടുതന്നെ കയ്യേൽക്കേണ്ടിവന്നു .അദ്ദേഹം ആവീരപ്പെരുമാളെഗത്യന്തമില്ലാഞിട്ട ചതിയിൽ വെട്ടിക്കൊന്ന് ' ചത്തോനില്ല ' എന്ന കലിവഷസംഖ്യാകാലത്ത് ഇല്ലായ്മച്ചെയ്തയും ചെയ്തൂ തമ്പുരാക്കൾ മുതലായ മഹാബ്രാഹ്മണർ പൂവ്വാധികം ആദരിച്ച എങ്കിലും , ' വഞ്ജനയാൽ വീരഹത്യ മഹാചാതകവും കുറവുമാണ് ' എന്നുള്ള വിചാരത്തിന്മേൽ കക്കാട്ട ഭട്ടതിരിപ്പാടായ ഈവാൾനമ്പി സ്വയം ഇടഞ്ഞു ' നമ്പിടി 'യായി വേറെ പിരിഞ്ഞിരുന്നതെ ഉള്ളൂ ഇങ്ങിനെ കക്കാട്ടു ഭട്ടതിരിപ്പാട്ടിലെ കലവും രണ്ടായി തിരിഞ്ഞതിൽ ജ്യേഷ്ഠവംശം നമ്പിടിനിലയിൽ വാൾനമ്പിസ്ഥാനവും വഹിച്ചുവന്നു. ഈ ചരിത്രത്തിന്റെ സൂചനകൾ ഇന്നും കക്കാട്ടുകാരണവപ്പാട്ടിലെ സ്ഥാനാരോഹണത്തിലുള്ള ചടങ്ങുകൾകൊണ്ടു വ്യക്തമാകുന്നുണ്ട് . ഈ നമ്പിടിയായ കക്കാട്ടുവംശം കാലാന്തരംകൊണ്ട് എലിയങ്ങാടെന്നും , ആയനിക്കൂറെന്നും രണ്ടായിത്തിരിഞ്ഞു. അതിൽ വാൾനമ്പിസ്ഥാനം അല്ലെങ്കിൽ നമ്പിയാതിരിപ്പാടുസ്ഥാനം എലീയങ്ങാട്ടെക്കും , കക്കാട്ടു കാരണവപ്പാടുസ്ഥാനം ആയനിക്കൂറ്റിലെക്കും സ്ഥിരപ്പെട്ടു. വളരെക്കാലലം ഈ സ്ഥാനം രണ്ടും കാരണവപ്പാട്ടിലേക്കായിരുന്നു എങ്കിലും , കാലാന്തരംകൊണ്ടു വന്നുകൂടി വദ്ധിച്ചുനിന്നിരുന്നതായ ' ഏറാടുപെരുമ്പടപ്പ് ' മത്സരത്തിൽ ഇവർ തിരിഞ്ഞ് ഓരോ ഭാഗത്തുപങ്കുകൊള്ളുകയാൽ, ഇങ്ങിനെ സ്ഥാനവും കൂടി പങ്കിടുവാൻ എളുപ്പത്തിൽ സംഗതിയായിത്തീന്നു. ഇതിൽ എലിയങ്ങാട്ടുവഗ്ഗക്കാർ ഇന്നും സാമൂതിരിപ്പാട്ടിലെക്കീഴിൽ ' മാലിഖാൻ ' വാങ്ങി വരുന്നതും , ആയനിക്കൂറ്റുകാർ കൊച്ചിരാജാവിന്റെ പ്രത്യേകം ആപ്തനിലയിൽ അനുഭവം പററിവരുന്നതും ഇതിന്നു സൂചകങ്ങളാണെന്നു നിസ്സംശയം പറയാം . ഈ എലിയങ്ങാട്ടുകക്ഷിയും ആയനിക്കൂറുകക്ഷിയും തമ്മിൽ പലപല കലഹങ്ങൾ നടത്തിയതായും പ്രസിദ്ധിയുണ്ട്. ഇവർ ഇരുവഗ്ഗക്കാരും ക്രമേണ പല ശാഖകളായിപ്പിരിഞ്ഞിട്ടുണ്ട് . എലിയങ്ങാട്ടുവർഗ്ഗം, എലിയങ്ങാടു , പുന്നത്തൂർ, മണക്കളം, ചിറ്റഞ്ഞൂർ എന്നിങ്ങിനെ വേർതിരിഞ്ഞു. ആയനിക്കൂറുവർഗ്ഗം, ചെറളയം, കമരപുരം, ആനായ്ത്തൽ എന്നും മറ്റുമായും പിരിഞ്ഞു. ഇവരെല്ലാം ഒരുപോലെ പുല സംബന്ധമുള്ളവരായും, മരുമക്കത്തായസംപ്രദായം അനുവത്തിക്കുന്നവരായും, ജാതിയിൽ അന്തരാളക്കാരായും കഴിഞ്ഞുവരുന്നു. ഇവരെ വന്നേരിനമ്പിയാതിരിവംശക്കാരെന്നും, തലപ്പിള്ളിരാജവംശക്കാരെന്നും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/335&oldid=165680" എന്ന താളിൽനിന്ന് ശേഖരിച്ചത്