ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪൬

                                മംഗളോദയം  
   

ഗുരുനാഥനായ പട്ടരെ മലയാളത്തിൽ കുടികേറ്റിപ്പാർപ്പിപ്പാൻ ശ്രമിച്ചതും, വരാഹമൂർത്തിയുടെ പഴയ ശാസനത്തിനു വിരോധമായികേരളാചാരം സ്വീകരിക്കാത്ത അദ്ദേഹത്തെ ഇവിടെ പാർപ്പിച്ചാലുണ്ടാകുന്ന ദൈവകോപത്തെ ഭയപ്പെട്ടുങ്കൊണ്ട് ആ ഗ്രാമപരദൈവമായ വരാഹമൂർത്തിയുടെ ചൈതന്യം ക്ഷയിപ്പിപ്പാൻ പുറപ്പെട്ടതും ഒടുവിൽ വരാഹമൂർത്തിയെത്തന്നെ ചുട്ടുപൊട്ടിച്ചതും പ്രസിദ്ധമായ ഐതിഹ്യമാണല്ലോ.'ചിത്തചലനം'എന്ന കലി വർഷകാലത്താണ് ഈ മഹാസാഹസദുഷ്കുർമ്മം നടത്തിയത്. ഈ ദുഷ്കർമ്മത്തിന്നു പന്നിയൂർഗ്രാമത്തിലെ ചില അടുത്ത ഊരാളപ്രമാണകുടുംബക്കാർ തന്നെ ഒരുങ്ങിപ്പുറപ്പെട്ടിരുന്നതിനാൽ മറ്റുളളവർക്ക് അതു തടുക്കുവാൻ സാധിച്ചില്ല. സജ്ജനങ്ങളായ പലർക്കും അഹിതവും വിരുദ്ധവും ആയിരുന്നു താനും. ഇതില്ലായ്മചെയ്വാൻ കഴി കയില്ലെന്നു വന്നപ്പോൾ ദുഷടന്മാരുടെ ദുസ്സ്വാതന്തൃം നടക്കുന്ന ഈ ഗ്രാമം തന്നെ വിട്ടൊഴിഞ്ഞു പോകുവാൻ അധികപക്ഷം ആളുകളും തീർച്ചപ്പെടുത്തി, ഓരോ വർഗ്ഗക്കാർ കൂട്ടം കൂട്ടമായി കുടിവിട്ടിറങ്ങിപ്പോകയും ചെയ്തു.ഇക്കൂട്ടത്തിൽ പന്നിയൂർഗ്രാമത്തിലുള്ള അഷ്ടഗ്രഹത്തിലുൾപ്പെട്ട അഞ്ചു ഗൃഹക്കാരും ഒഴിഞ്ഞു പോയി.മാത്തൂർ ഗൃഹക്കാർ തമ്പുരാക്കളോടും കൂടി ഓടിപ്പോയി പെരുമനം ഗ്രാമത്തിൽ ചേർന്നു. ചെമ്മങ്ങാട്ടു ഗ്രഹക്കാർ ചൊവ്വരത്തു തന്നെ ചേർന്നു. പാഴൂർ ഗൃഹക്കാർ മൂഴിക്കുളം ഗ്രാമത്തു പോയിക്കൂടി. മുരിങ്ങോത്തിൽ ഗൃഹക്കാർ വെന നാട്ടുഗ്രാമത്തിൽ ചെന്ന് അഭയം പ്രാപിച്ചു. വെള്ളഗൃഹക്കാരും പലവഴിക്കു തിരിഞ്ഞുപോയി. കക്കാട്ടു വർഗ്ഗക്കാരും മാവഞ്ചേരിവർഗ്ഗക്കാരും ചൊവ്വരത്തെക്കു ചെന്നുങ്കൊണ്ടു നിന്ന സ്വദേശം വിടാതെ കഴിച്ചുകൂട്ടിയതെയുള്ളൂ പൂർവ്വമുള്ള വെള്ളവർഗ്ഗത്തിലും ഇക്കാലത്തു വളരെ മനകളണ്ടായിരുന്നു. അവരെപ്പറ്റി ഇതുവരെ ഒന്നും പറഞ്ഞിട്ടുമില്ലല്ലൊ. ഇവരിൽ അല്പം ചിലർ സഹജമായ മാത്സര്യം നിമിത്തം ചൊവ്വരത്തു ചേരുവാൻ മടികൊണ്ടോ, വരാഹമൂർത്തിയിൽ ചെയ്ത ദുഷ്കൃത്യത്തിന്നനുകൂലിച്ചു നിന്നതുകൊണ്ടൊ, കേവലം ഉദാസീനതകൊണ്ടൊ എന്തൊ പന്നിയൂർ ഗ്രാമത്തിൽ തന്നെ ഇളകാതെ കൂടി. വെള്ള, തിരുമശ്ശേരി(കോട്ടയിലെ രാജാവ്) എന്നിങ്ങിനെയുള്ളവർ ഈവിധം പന്നിയൂർഗ്രാമം വിടാത്ത വകയിൽ പെട്ടവരാണ്. ഇവരിൽ ഭൂരിപക്ഷം നൂറില്ലത്തിൽ താഴെ മനക്കാർ നാടുവിട്ടോടിപ്പോയി പറവൂർ ഗ്രാമത്തിൽ ചെന്നു ചേരുകയാണു ചെയ്തത്. ഇവരെയാണ് ഇന്നും പ്രധാനമായി വെള്ളഗ്രഹക്കാരായി ഗണിച്ചു വരുന്നത്. ഇതുപോലെ മറ്റനേകം നമ്പൂതിരി കുടുംബങ്ങൾ നാടുവിട്ടോടിപ്പോയി അങ്ങുമിങ്ങും അലഞ്ഞുലഞു നടന്നു തെക്കും വടക്കും കണ്ട ഗ്രാമങ്ങളെ ചെന്നു ശരണം പ്രാപിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട, പെരുമനം, പൊവ്വരം എന്നിവയിലും മറ്റുപല ഗ്രാമങ്ങളിലുമായി കടന്നുകൂടിക്കഴിച്ചുകൂട്ടുക എന്നായി തീർന്നു. പ്രസിദ്ധപ്പെട്ട പന്നിയൂർ ഗ്രാമക്കാരായ നമ്പൂതിരിമാരടെ സ്ഥിതി നോക്കൂ. അക്കാലത്തു നമ്പൂതിരിമാരുടെ എടയിൽ ഉണ്ടായ ഒരു ഭൂകമ്പം എല്ലാം കൂടി മലയാളത്തിലൊരിളക്കം എന്നേ പറയേണ്ടു.

                                                                            (തുടരും)

കൊടുങ്ങല്ലൂർ കഞ്ഞികുട്ടൻതമ്പുരാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/338&oldid=165683" എന്ന താളിൽനിന്ന് ശേഖരിച്ചത്