ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹിന്തുക്കളുടെ സത്യനിഷ്ഠ ൩൪൭

                         	ഹിന്തുക്കളുടെ സത്യനിഷ്ഠ    
     മനുഷ്യർ ന്യായമായ ആത്മാഭിമാനത്തിന്നു ഹേതുവായ പൂർവ്വസ്മരണയെ ഉപേക്ഷിക്കുന്നതു തീർച്ചയായും വലിയകഷ്ടമാണ് . ആത്മാഭിമാനം ഉത്സാഹത്തേയും , സന്തോഷത്തേയും വർദ്ധിപ്പിക്കുന്നതാണല്ലോ,തന്റെ പ്രപിതാമഹൻ പോലും ദുഷ്ടനായിരുന്നു എന്നു കേൾക്കുമ്പോൾ അല്പമെങ്കിലും കുണ്ഠിതം ഇല്ലാതെ ഒരുവൻ ഉണ്ടോ എന്നു സംശയമാണ് . നേരെമറിച്ച് , അയാൾ ശിഷ്ടനായിരുന്നു എന്നാണ് കേട്ടതെങ്കിൽ  , അവന്റെ അപ്പോഴത്തെ മുഖപ്രസാദവും കാണേണ്ടതുതന്നെ.കേൾവി നേരായാലും പൊളിയായാലും ,ഫലത്തിൽ വ്യത്യാസമില്ല . ഇങ്ങിനെയുള്ള ഒരു വെറും കേൾവിയിൽ പോലും നമുക്കു യഥാവസ്ഥാരസനീരസങ്ങൾ ഉത്ഭവിക്കുകയാണെങ്കിൽ  , അവ ഗാഢമായി നമ്മുടെ ഹൃദയത്തിൽ പതിയതക്കവണ്ണം , നമ്മുടെ പൂർവ്വചരിത്രത്തെ ഒരാൾ നിർവ്യാജമായി തെളിയിക്കുന്നതിൽ നിന്നു നമ്മുടെ ഭാവിജീവിതത്തിൽ ഉണ്ടാകാവുന്നമാറ്റം നിസ്സാരമെന്നു വെച്ച് തളളുവാൻ പാടുളളതല്ല, കുറച്ചു കാലം മുമ്പു എത്രയോ മാന്യനായ ഒരാൾ 'കഴ്സൻപ്രഭു' എത്രയും മാന്യമായ ഒരു സ്ഥലത്തുവെച്ചു പ്രാചീനഹിന്തുക്കുളുടെ സത്യനിഷ്ഠയെ ആക്ഷേപിച്ചു  പറഞ്ഞ ഘട്ടമാണ്  ഇപ്പോൾ എന്റെ ഓർമ്മയിൽ  ഇരിക്കുന്നത് . തന്റെ ബ്രിട്ടീഷ് ഇന്ത്യ ചരിത്രത്തിൽ , ഹിന്തുക്കളെ ദുഷിച്ചു പറയുന്നിടത്തു 'ബ്രാഹ്മണൻ എന്നു പറഞ്ഞാൽ പൊളികളുടെ ഒരു കൂട് ' എന്ന് അർത്ഥമാണെന്നു വിവരിച്ചിരിക്കുന്ന 'മിൽ' എന്ന പാശ്ചാത്യസഹോദരനെ അദ്ദേഹം അനുവർത്തിച്ചത് ഒരു വിധത്തിൽ യുക്തമായിരിക്കാം .എന്നാൽ ഒരു രാജപ്രതിനിധിയുടെ നിലയിൽ വിചാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആ അഭിപ്രായപ്രകടനം തീരെ അയുക്തമാണെന്നു പറയേണ്ടതില്ലല്ലോ.ഇത്തരംഅയഥാർഥവാദങ്ങ കൊണ്ടു നിരാശപ്പെട്ടിരിക്കാനിടെയുള്ള യുവാക്കൻമാർ തങ്ങളുടെ പൂർവകൻമാരുടെ ഓരോ സൽഗ്ഗുണങ്ങളെ അറികയും , അനുസരിക്കുകയും ചെയ്യുന്നതു കൊണ്ടു വളരെ പ്രയോജനമുണ്ടാവാനുണ്ട്. ഹിന്തുക്കളുടെ  സ്യനിഷ്ഠയെപറ്റി പ്രസ്തവിപ്പിക്കാൻ പുറപ്പെട്ടതിൽ എനിക്ക് ഇൗ ഉദ്ദേശം ഇവിടെ വ്യക്തമായല്ലോ.
   ഹിന്തുക്കൾ സർവ്വോപരി വിശ്വസിക്കുകയും , ബഹുമാനിക്കുകയും ചെയ്തിരുന്ന പ്രമാണം 'സത്യമേവ ജയതീ നാനൃതം'(സത്യം തന്നെ ജയിക്കുന്നു അസത്യമല്ല)എന്നുളളതായിരുന്നു. അവരുടെ എല്ലാ ധർമ്മശാസനങ്ങളിലും സത്യം പറയണം എന്ന വാക്യം മുന്നിട്ടു നിൽക്കണം. ആയിരം അശ്വ:മേധയാഗത്തിന്റെ ഫലവും , സത്യവും കൂടെ തൂക്കി നോക്കിയാൽ സത്യത്തിന്റെ ഭാഗം അധികം കനം തൂങ്ങുമെന്ന് അവർ വിശ്വസിച്ചു വന്നു . 'അസത്യം പറയുന്നതിനാൽ ഒരുവൻ അശുദ്ധനായി ഭവിക്കുന്നു.'* എന്നാണ് അവർ സിദ്ധാന്തിച്ചിരുന്നത്. ഒരു കുഴിയുടെ മുകളിൽ 

ശതപ൧ബ്രാഹ്മണം [310211 ച്ചിരിക്കുന്ന വാളിന്റെ വായ്ഞലയിൽ നക്കുമ്പാലെ അസത്യവാദം അത്ര ആപൾ

83 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/339&oldid=165684" എന്ന താളിൽനിന്ന് ശേഖരിച്ചത്