ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൩൪൮ ക്കരമാണമെന്നു തൈത്തരീയാരണ്യകത്തിൽ പറ‌‌ഞ്ഞിരിക്കുന്നു.ശതപഥബ്രാഹ്മണത്തിൽ ഒരാൾ മറ്റൊരാളോടു 'യാഗാഗ്നിയെ ജ്വലിപ്പിക്കണം' എന്നു പറയുമ്പോൾ 'സംസാരിക്കരുത്'എന്നാണല്ലോ ഇപ്പോൾ അങ്ങുപദേശിച്ചത്'എന്നാണ് അതിന് ഇതരൻ ഉത്തരം പറയുന്നത് എത്രതന്നെ മനസ്സിരുത്തിയാലും 'സംസാര'ത്തിൽ അസത്യസംഗം കൂടാതെ കഴിപ്പാൻ പ്രയാസമാണെന്നുള്ള തത്വമാണ് ഇതിൽ അന്തഭവിച്ചി ട്ടുള്ളത്.ഇതുകൊണ്ടാണല്ലോ ഇന്ത്യാരാജ്യത്തിൽ നിവ്രത്തി നിരതന്മാരായ അത്ര വളരെ മുനീശ്വരന്മാർ ഉണ്ടാകുവാൻ എട വന്നത്.'സര്യായമിതഭാഷ ണാം'എന്നു കാളിദാസമഹാകവി രഘുവംശരാജാക്കന്മാരെ വർണ്ണിച്ചിട്ടുള്ളതിന്റ അർത്ഥവും മറ്റൊന്നുമല്ല

                                                         മനപ്പൂർവ്വമല്ലാതെ ചെയ്ത്പോയ വാഗ്ദാനങ്ങളെപോലും നിറവേറ്റുവാൻ നിർബന്ധിതന്മാരെന്നു തോന്നത്തക്കവണ്ണം പ്രചീനഹിന്തുക്കൾ അത്ര വളരെ സത്യനിർഷ്ഠയുള്ളവരായിരുന്നു.ദൃഷ്ടാന്തത്തിനു ദശരഥ,ഹരിശ്ചന്ദ്രൻ ,,ഭ്രീഷ്മർ മുതലായ പലരുടെയും ചരിത്രങ്ങളുണ്ടല്ലൊ. തന്റ പ്രിയതമയായ കൈകേയി ആവശ്യപ്പെടുമെന്നു സ്വപ്നേപി താൻ വിചാരിക്കാത്ത രണ്ടു വരങ്ങളാണ് ദശരഥൻ സത്യഭംഗഭയം കൊണ്ടു മാത്രം അവൾക്കു കൊടുതത്തത് .'ചണ്ഢലികളെ വിവാഹം ചെയ്യുന്നതിന് പകരം,രാജ്യമാസകാലം തരുവാൻ കല്പിച്ചാലും 

വിരോധമില്ലാ അ ങിനെ ചെയ്യാം'എന്നു പറഞ്ഞു ഹരിചന്ദ്രൻ നിശ്ചയമായും തന്റെ അടുത്ത ഭാവിയെകുറിച്ചു് ഒന്നും വിചാരിച്ചിട്ടുണ്ടായിരുന്നില്ല. ഒരുവന്റെ ധനം,സ്വതന്ത്രം ജീവിതം എന്നിവയുടെ രക്ഷ, ഒരൊറ്റ അസത്യവചനത്തെ മാത്രം അവലാബിച്ചിരുന്നട്ടും സത്യത്തെ ഉപേക്ഷിക്കാത്ത അനവധി കേസുകൾ (ഇന്ത്യയയിൽ)താൻ കണ്ടിട്ടുണ്ടെന്നു കർണ്ണം സ്ൾമാൻ പറഞ്ഞതിൽ എന്താണുളളത്?

                                        ഹിന്തുക്കളുടെ സമുദായികമായ പ്രതേക സ്വഭാവങ്ങളെ വിവരിപ്പാൻ ശ്രമിച്ചിട്ടുളള ഏതു വിദേശിയനും ഹിന്തുക്കളുടെ സത്യനിഷ്ഠയെ പ്രതേകം ശ്ലാഘിക്കാതിരുന്നിട്ടില്ല. ചന്ദ്രഗൂപ്തന്റ അരമനയിൽ ഗ്രീഷ്യർ സ്ഥാനപതിയായിരുന്ന 'മഗാസ്തനിസ്സ'ഹിന്തു

ക്കളുടെ ഇടയിൽ മോഷണം വളരെ കുറവായിരുന്നു എന്നും, അവർ സത്യത്തേയും സൽഗുണങ്ങളെയും ബഹുമാനിച്ചിരുന്നു എന്നും പറയുന്നു. 'എപ്പികററീററസ്സിന്റെ ശിഷ്യനായ ആയ്യൻ ,ഒരേടത്തു 'ഹിന്തുക്കളുടെമേൽ അസത്യവാദം ഒരിക്കലും ചുമത്തിയുരിന്നില്ല 'എന്നു പ്രസ്താവിച്ചിട്ടുണ്ട് . ചൈനയിലെ ബുദ്ധമതതീർത്ഥ സേവികളിൽ വെച്ച് ഏറ്റവും കീർത്തിമനും, ക്രസ്താബ്ദം ഏഴാം നൂറ്റാണ്ടിൽ ഇന്തയെ സന്ദർഷിച്ച ദേഹവുമായ ഹിയോണ് സാങ് ഹിന്തുക്കളെ കുറിച്ച് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്.' അവരുടെ രാജ്യഭരണത്തിന്റെ വിശേഷവിധിയായ ഗുണം അർജ്ജവമാണ്'.ഇഡ്രിസ്സ് എന്ന പണ്ഡിതൻ പതിനൊന്നാം നൂറ്റാണ്ടിൽ എഴുതിയ തന്റെ ഭ്രമിശാസ്രത്തിൽ മുഹമ്മദീയക്രമികൾക്ക് ഇന്ത്യയെക്കുറിച്ചുണ്ടായ അഭിപ്രായം ഇങ്ങിനെ ചുരുക്കി

‌എഴുതിയിരിക്കുന്നു.ഇഡ്യക്കാർ പൊതുവെ നീതി തല്പരന്മാരും ,യാതൊരു പ്രവർത്തിയിലും ആ ഗുണത്തിൽ നിന്നും വ്യതിചലിക്കത്തവരും ആണ്.അവരുടെ നിഷ്കാപട്യം,മര്യാദ,സത്യനിഷ്ഠ എന്നിതുകൾ സുപ്രസിദ്ധങ്ങളാണ്.നാലുപുറത്തുനിന്നും എവരുടെ രാജ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/340&oldid=165686" എന്ന താളിൽനിന്ന് ശേഖരിച്ചത്