ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രോഗകാരണങ്ങളായ ജീവികൾ ൩൪൭ മറയൂടെമുരടിപ്പതിവായ് മറയൂമിതിന്നിത്രബുദ്ധിയില്ലെന്നോ? പായണ'മെന്നുപറഞ്ഞാ- പ്പറയപ്പെണ്ണിൽപ്പിറന്നവൻനിന്നു, നോക്കീട്ടൊരുപോത്തിനെയാ- ദ്ദിക്കിൽക്കാണാഞ്ഞുകോപമൊടുവിപ്രൻ 'പോക്കിരി‌!നീബ്രഹ്മത്തിനെ നേർക്കിഹകളിയാക്കയോയിതെ'ന്നായി. പിടയാതതിനേതുംവില പിടിയാനപടിയ്ക്കുപാർത്തൊരശ്ശുദ്രൻ അടിയന്നുള്ളടൽതൊട്ടാ - പ്പടിയുടെനേർക്കൊന്നുനോക്കുകെന്നോതീ, അതുപോലെനോക്കിയപ്പോ- ഴതുലാത്ഭുതഭക്തിഭാരമൊടുവിപ്രൻ മുതുകണിമാറാപ്പെഴുമൊരു മുതുപോത്താപ്പടികടപ്പതായ്ക്കണ്ടു. 'ശിവനേ!ബ്രഹ്മാവുമിങ്ങിനെ യിവനുടെമാറാപ്പെടുക്കുകെന്നായാൽ ഭുവനപ്രഥിതഗുണംപെടു- മിവനൊടുഞാൻചെയ്തതെറ്റിനില്ലറ്റം, എന്നോർത്തവനെവണങ്ങി- ടുന്നോത്തിൽകേളികേട്ടകെങ്കേമൻ ഒന്നോതി'നീപൊറുക്കണ- മിന്നോളംഞാൻപിഴച്ചപിഴയെല്ലാം' അതിനഥനായരുരച്ചാൻ 'മതിയിച്ചാപല്യമരുതുടാസങ്കൽ ക്ഷിതിസുരിമമവാനേറു- ന്നതിനുള്ളൊരുവഴിയടച്ചുകെട്ടരുതേ.' ചിരിച്ചേവംചൊല്ലുന്നവനെയതുനാൾ തൊട്ടുഗുരുവായ് വരിച്ചേറെബ്ഭക്ത്യാവിപുലഗുണവാ-

രാശിവിബുധൻ

മരിച്ചാൽമോക്ഷംകൈവരുവതിനുവേ ണ്ടുംവിധമവൻ സ്മരിച്ചാൻപോത്തിൽച്ചേർത്തെളിവിലെഴു മോത്തിൻപൊരുളിനെ കുണ്ടൂർ നാരായണമേനോൻ

രോഗകാരണങ്ങളായ ജീവികൾ

ആകൃതിയിൽ വലിപ്പവൂം പ്രകൃതിയിൽ ചാപലവും പ്രതക്ഷമായികാണിക്കുന്ന സസ്യമൃഗാദിവർഗ്ഗങ്ങളെ നമുക്കു  കണ്ടും കേട്ടും പരിചയമാകുന്നു.

എങ്കിലും, വലിപ്പത്തിൽ ​എത്രയോ കുറഞ്ഞവയും ,ദോഷം ചെയ് വാൻ എത്രയോ ശക്തിയുള്ളവയും ആയ ഒരു കൂട്ടം സക്ഷ്മജീവികളെപ്പറ്റി വളരെ ആളുക ൾധരിച്ചിണ്ടായിരിക്കയില്ല. നമുക്കുവെറും കണ്ണുകൾ കൊണ്ടു ഇവയെ കാണുവാൻ കൂടി സാധിക്കുന്നതല്ല. ചക്ഷുരിന്ദ്രിയത്തിന്നു സൂക്ഷമവസ്തുക്കളെക്കാണ്മാനുള്ള ശക്തി ആറിരട്ടിച്ചുണ്ടായിരുന്നു എങ്കിൽ ഇവയിൽ ചിലതിനെ കഷ്ടിച്ചു കാണാമായിരുന്നു. നാം ശ്വസിക്കുന്ന വായുവിൽ ഈ ജീവികൾ അനേകായിരക്കണക്കായി സഞ്ചരിക്കുന്നുണ്ടെന്നു പറഞ്ഞാൽ,അതു വിശ്വാസ:യോഗ്യമോ എന്നുകൂടി സംശയിക്കാൻ ഇടയുള്ളതാണ്. എന്നാൽ കണ്ണുകൊണ്ടു കാണ്മാൻ പാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/343&oldid=165689" എന്ന താളിൽനിന്ന് ശേഖരിച്ചത്