ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൩൪൮

 ടില്ലാത്ത അസംഖ്യം സൂക്ഷ്മവസ്തുക്കളെ ശാസ്ത്രജ്ഞന്മാർ ഭൂതക്കണ്ണാടികൊണ്ടു കണ്ടു പിടിച്ചതോടുകൂടി അവരുടെ ദൃഷ്ടി ഈ ജീവവർഗ്ഗങ്ങളിലും എത്തിയിരിന്നു എന്നു മാത്രമല്ല, ഇവയെപ്പറ്റി ഒരു  ശാസ്ത്രവും അടുത്ത കാലത്തിന്നുള്ളിൽ വെളിപ്പെടുത്തിയിരിക്കുന്നു. 'സൂക്ഷ്മമ ബീജങ്ങൾ' അല്ലെങ്കിൽ 'സൂക്ഷ്മ ജീവികൾ' എന്ന ധാത്വർത്ഥത്തോടുകൂടിയ 'മൈക്രോബ്സ്'[MICROBES]എന്ന ഇംഗ്ലീഷുനാമം

കൊണ്ടാണ് ശാസ്ത്രജ്ഞന്മാർ ഇവയെ വ്യപദേശിക്കുന്നത്.

        ബാധാഗോഷ്ടി'എന്നു പറഞ്ഞാൽ, ധാരാളമായി സർവ്വസമ്മതമായി കണ്ടറിയീത്ത ഒരുകൂട്ടം ദുർദ്ദേവത മനുഷ്യരെ ആക്രമിക്കുമ്പോൾ അവരിൽ പ്രത്യക്ഷമാകുന്ന ചില വികൃതഗോഷ്ടികളെയാണ് ജനങ്ങളിൽ മിക്കവരും ധരിക്കുന്നത്. മനുഷ്യശരീരത്തിലേക്കുള്ള അസ്പഷ്ടമായ പ്രവേശനം കൊണ്ടു ഈ

ദുശ്ചേഷ്ടിതങ്ങലൾക്കു പൈശാചികത്വം കല്പിച്ചില്ലെങ്കിൽ, 'ബാധ' എന്ന സംജ്ഞ ഇതിലും ഉചിതമായ ഒരു സംഗതിക്കു യോജിക്കുമായിരുന്നു. വാസ്തവത്തിൽ പടർന്നു വ്യാധികൾക്കു 'ബാധ'എന്നു ധാരാളം പറയുന്നുണ്ട്. ഇങ്ങിനെ പകരുന്ന വ്യാധികൾ മേൽപ്രസ്താവിച്ച ജീവികൾ ഉണ്ടാക്കുന്നവയാണെന്നാണ് ശാസ്ത്രജ്ഞന്മാർ സിദ്ധാന്തിക്കുന്നത്. ജലദോഷം എന്നോ, നീർവീഴ്ച എന്നോ, വേണ്ട കഷ്ടകാലം എന്നോ, അസംഗതിയായി വരന്നവയെന്നു നാം ഇപ്പോൾ വിചാരിക്കുന്ന മിക്ക രോഗങ്ങളും, മേൽപറഞ്ഞ ജീവികൾ ശരീരത്തെ ബാധിക്കുന്നതുകൊണ്ടുണ്ടാകുന്ന വയാണെന്നു സൂക്ഷ്മമായും കണ്ടറിഞ്ഞിരിക്കുന്നു

     'ബാധ'എന്നു പറയുന്ന സാംക്രമികരോഗങ്ങളും, പകരുന്ന വ്യാധികളും തമ്മിൽ അല്പം വ്യത്യാസമുണ്ട്. മുമ്പിൽ പ്രസ്താവിച്ച  ചെറിയ ജീവികൾ ശരീരത്തിൽ പ്രവേശിച്ചുണ്ടാകുന്ന രോഗങ്ങൾക്കു 'ബാധ'എന്നു ഫറയാം. എന്നാൽ എല്ലാ ബാധകളും പകർച്ചവ്യാധികളല്ല. നടപ്പദീനം ഒരു ബാധയാകുന്നു എങ്കിലും, അങ്ങനെയുള്ള  ദീനക്കാരനെ തൊട്ടു എന്നുള്ള​​ ഏകസംഗതികൊണ്ടുമാത്രം തൊട്ടവന്ന് ആ ദീനം ബാധിച്ചോളണം എന്നില്ല. വസൂരി, നേരെ മറിച്ചു, സ്പർശംകൊണ്ടു വളരെ വേഗത്തിൽ പകരാവുന്ന ഒരു ദീനമാകുന്നു. അതുകൊണ്ടു നടപ്പദീനം ഒരു പകർച്ചവ്യാധിയായിട്ടും ധരിക്കേണ്ടതാകുന്നു.

രോഗകാരണങ്ങളായ ഈ ജീവികളിൽ മിക്കവയും സസ്യവർഗ്ഗത്തിൽ പെട്ടവയാണ്. താരണതരം ജന്തുവർഗ്ഗത്തിൽപെട്ട വകക്കാരും ഇന്നില്ല. ആകൃതിയിൽ എത്രയോ ലഘുവായിരുന്നാലും ജീവികളാക കൊണ്ടു മറ്റുള്ള സസ്യമ്യഗാദികളെപ്പോലെ തന്നെ ഇവയും ജീവധർമങ്ങളാകുന്ന ആഹാരവിഹാരങ്ങൾ അനുഷ്ടിച്ച. പോരുന്നുണ്ടെന്നുതന്നെ വിചാരിക്കേണ്ടിയിരിക്കുന്നു സ്വഭാവംകൊണ്ടു ജീവനുള്ളധാതുക്കളിൽ മാത്രമെ ഇവയിൽ ചില വകക്കാർക്കു വസിപ്പാൻ, ത്രാണിയുള്ള, മറ്റുചില വകക്കാർ ചത്തു ചീഞ്ഞഴിഞ്ഞു പോകുന്ന ശവശരീരങ്ങലിൽ മാത്രമേ ജീവിക്കുന്നുള്ളൂ. അവയുടെ സൂക്ഷ്മമായ ആക്രതിയും, മനുഷ്യന്റെ ശരീരത്തിൽ പ്രവേശിപ്പാൻ അവയ്ക്കുള്ള സാമർത്ഥ്യവും, പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ ഉണ്ടാക്കിത്തീർക്കുന്ന മാരണവും, എല്ലാം ക്കൂടി ആലോചിച്ചു നോക്കുമ്പോൾ ദേഹിവർഗ്ഗത്തിന്ന് ഒരു ശത്രു സൈന്യത്തെ കൌശലത്തോടുകൂടി നിർമ്മിക്കേണമെന്നുള്ള ഏകോദ്ദേശത്തോടുകൂടിയോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/344&oldid=165690" എന്ന താളിൽനിന്ന് ശേഖരിച്ചത്