ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

ത്തു സ്വരുപിച്ചു വർദ്ധിക്കയോ,അല്ലെങ്കിൽ രക്തക്കുഴലുകൾ വഴിയായി ദേഹമാസകലം വ്യാപിക്കയോ ചെയ്ത് അവ രോഗത്തെ ഉണ്ടാക്കിത്തീർക്കുന്നത്. കുരു മുതലായ പഴുപ്പുകൾ അവ ഒരു സ്ഥലത്തു സ്വരൂപിക്കുന്നതു കൊണ്ടുണ്ടാകുന്നതാണ്. ന്യുമൊണിയ(Pneumonia)എന്നു പറയുന്ന ദീനത്തിൽ അവയുടെ മുഖ്യമായ ആവാസം ശ്വാസകോശങ്ങളിലാണ്.ടൈഫോയ്ഡ്(Typhoid)എന്നു പറയുന്ന രോഗത്തിൽ അവയുടെ ഉഗ്രത മുഴുവൻ പക്വാശയത്തിലാണ് പ്രത്യക്ഷമായി കാണുന്നത് എങ്കിലും,ക്രമേണ, ഈ ജീവികൾ ദേഹമാസകലം വ്യാപിക്കയും ചെയ്യുന്നുണ്ട്.

    മുക്കാലും സാംക്രമികരോഗങ്ങളുടെ പ്രാഥമികചിഹ്നം ജ്വരമാകുന്നു. എന്നാൽ ചിലപ്പോൾ ശരീരത്തിലെക്കുള്ള ഇവയുടെ പ്രവേശനം തീരെ നിഷ്ഫലമായിട്ടും കണ്ടുവരുന്നുണ്ട്. ശരീരത്തിനു ഇവയെ നശിപ്പിക്കുവാനുള്ള ഒരു ശക്തി സ്വാഭാവികമായി സിദ്ധിച്ചിട്ടുണ്ട്. ദേഹം എത്രയും ആരോഗ്യത്തോടുകൂടി ഇരിക്കുന്നുവോ അത്രയും ഈ ജീവികളുടെ ആക്രമം നിഷ്ഫലമായി വരുന്നു. ശരീരത്തിൽ പ്രവേശിക്കുമ്പോൾ തന്നെ രക്തത്തിലുള്ള ചില വസ്തുക്കൾ ഈ വർഗ്ഗക്കാരോടു യുദ്ധം വെട്ടി നിൽക്കുന്നു. രക്തത്തിലുള്ള മറ്റു ചില അംശങ്ങൾ ഇവ നിർമ്മിക്കുന്നതായ വിഷവസ്തുവിനെ നശിപ്പിക്കാനും ഉത്സാഹിക്കുന്നു. ആരോഗ്യം വർദ്ധിച്ചിരിക്കുന്ന കാലത്തു രക്തത്തിന്നുള്ള മേൽപ​റഞ്ഞ ശക്തി ഇവയെ ജയിപ്പാൻ വേണ്ടടത്തോളം ഉണ്ടായിരിക്കും. എന്നാൽ ശരീരം ക്ഷയിച്ചിരിക്കുമ്പോൾ ഈ ശക്തി വളരെ കുറയുകയും, അതുകൊണ്ടു ദേഹം രോഗന്നധീനമായി വരികയും ചെയ്യുന്നു.
  വിവിധങ്ങളായ ബാധകളെ തടുക്കുവാൻ ജന്തുക്കൾക്കുള്ള ശക്തി പലപ്രകാരത്തിലാണ്. ചിലരുടെ ദേഹപ്രകൃതിക്ക് ചില ദീനങ്ങൾ പിടിപെടുവാൻ ഒരു 'വാസന'യുണ്ടെന്നാണ് പറയു്ന്നത്.മാതാപിതാക്കൻമാരിൽ ആരെങ്കിലും ക്ഷയരോഗിയായിരുന്നാൽ ഉണ്ടാവുന്ന സന്തതികളുടെ ശരീരപ്രകൃതിക്ക് ആ രോഗം ബാധിപ്പാൻ ഒരു 'വാസന'യുണ്ടന്നു ശാസ്ത്രജ്ഞന്മാർ സിദ്ധാന്തിക്കുന്നു. മനുഷ്യവർഗ്ഗത്തിൽ തന്നെ പ്രത്യേകം ചില ജാതിക്കാരുടെ ദേഹപ്രകൃതിക്ക് പ്രത്യേകം ചില ദീനങ്ങൾ പിടിക്കുവാൻ ഒരു 'വാസന'യുണ്ടത്ര. ജൂതൻമാർക്ക് ക്ഷയരോഗത്തിന്നുള്ള വാസന മറ്റുള്ളവരെക്കാൾ തുലോം അധികമാണ്.വാസനയുണ്ടായാലും ഇല്ലെങ്കിലും, പട്ടിണികൊണ്ടോ ക്ഷീണം കൊണ്ടോ ദഹനക്ഷയം കൊണ്ടോ ശരീരത്തിന് ബലം നശിച്ചുവരുന്ന അവ സ്ഥാന്തരങ്ങളിൽ, ആരോഗ്യകാലങ്ങളിൽ കടക്കുവാൻ പ്രയാസമായ ഈ ജീവികൾ മനുഷ്യന് ആജന്മസിദ്ധമായ ജാതിഭേദവും, വംശശുദ്ധിയും ഗണ്യമാക്കാതെ തരം

പോലെ ക്ഷയിച്ച ശരീരത്തിൽ വന്നുകൂടുമെന്നു നിസ്സാശയമായും പറയാം

എന്നാൽ ചില രോഗങ്ങൾ തീരെ ബാധിക്കാതിരിക്കാൻ ചിലർക്ക് ഒരു ശക്തിയുണ്ടെന്ന് ശാസ്ത്രം ഘോഷിക്കുന്നു. രോഗം പിടിപെടുവാനുള്ള പല സന്ദർഭങ്ങളിലും പെരുമാറി, ആരോഗ്യദൃഢഗാത്രരായി ജയിച്ച് പോന്ന ജനങ്ങൾ വളരെയുണ്ട്. രോഗബാധയിൽ നിന്ന് നിവൃത്തി പലപ്രകാരമാകാം. ചില രോഗങ്ങൾ ഒരാളുടെ ആയുഷ്കാലത്തിൽ ഒരിക്കലെയുണ്ടാവുകയുള്ളൂ. മറ്റു ചിലതു പരമ്പര്യമായി അനുഭവമണെങ്കിലും സന്താനങ്ങലിൽ ഉഗ്രത കുറ്ഞ്ഞു ഒടുവിൽ ഒരു കാലത്തു ആംത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/346&oldid=165692" എന്ന താളിൽനിന്ന് ശേഖരിച്ചത്