ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിശ്വനാഥനായകൻ

  തെ ഭദ്രമായി സൂക്ഷിപ്പാൻ കപ്പലിലെ തലയാളി ചുമതലപ്പെട്ടിരിക്കുന്നു. ശത്രുക്കൾ തങ്ങളുടെ കപ്പൽ പിടിച്ചടക്കുവാൻ ഇടയാകുമെന്നു തോന്നിയാൽ പുസ്തകം  സമുദ്രത്തിലേക്ക് എറിഞ്ഞുകളയേണമെന്നാണു നിശ്ചയം.  അങ്ങിനെ എറിയപ്പെടുന്ന പുസ്തകം വേഗം വെള്ളത്തിൽ ആണ്ടുപോകുന്നതിന്നായി അതിൻറെ ചട്ടകളെ കനമുള്ള ലോഹംകൊണ്ടു നിർമ്മിച്ചിട്ടുമുണ്ടാകാം.  ഒരുനൂറു കൊല്ലങ്ങൾക്കിപ്പുറം ബ്രിട്ടീഷുനാവിക സൈന്യത്തിലെ സങ്കേതപുസ്തകം മറ്റുള്ളവർക്കു കിട്ടുവാനിടവന്നിട്ടില്ലെന്നുള്ള സംഗതി അതിലെ ഉദ്യോഗസ്ഥന്മാർക്ക് അഭിമാനഹേതുവായിരിക്കുന്നു.  ഒരിക്കൽ മദ്യപാനം ചെയ്തു തൻറേടമില്ലാതായ ഒരു പുസ്തകസൂക്ഷിപ്പുകാരൻ പുസ്തകം കടലിൽ കളഞ്ഞുവെങ്കിലും, അതിനെ സൈന്യത്തിലെ വളരെ ആളുകൾകൂടി മുങ്ങിത്തപ്പി വീണ്ടും കരസ്ഥമാക്കുകയാൽ അത്തവണ പുസ്തകം മാറാതെ തന്നെ കഴിഞ്ഞുകൂടി.  ഒരു പുസ്തകം മാറുന്നതായാൽ അതിന്നു വളരെ അദ്ധ്വാനവും ചിലവും വേണ്ടിവരുന്നതാണ് .
   കമ്പിയില്ലാക്കമ്പി കണ്ടുപിടിച്ചതോടുകൂടി യുദ്ധക്കപ്പലുകളിൽ വെക്കുന്ന പുസ്തകങ്ങളുടെ ആവശ്യം കുറഞ്ഞു   തുടങ്ങിയിരിക്കുന്നു .  കമ്പിയില്ലാക്കമ്പിമൂലം വർത്തമാനം അറിയിക്കുമ്പോൾ ആരെ  അറിയിക്കേണമെന്നുദ്ദേശിക്കുന്നുവോ ആയാൾക്കല്ലാതെ മറ്റൊരാൾക്കും അതറിവാൻ പാടില്ലാത്ത വിധത്തിലാണ്  കമ്പിയില്ലാക്കമ്പിയുടെ നിർമമാണം.  അതുകൊണ്ട് വർത്തമാനം രഹസ്യമാക്കിത്തീർപ്പാൻവേനവേണ്ടി ഭാഷ മാറുക തുടങ്ങിയുള്ള കൗശല പ്രയോഗങ്ങൾ ഒന്നും കൂടാതെ കഴിപ്പൻ  സാധിക്കുന്നതാണ്.

ഇങ്ങിനെ നേരിട്ടറിയിപ്പാൻ സൌകര്യം കിട്ടുന്നത് കൊണ്ടു വളരെ ഗുണങ്ങളുണ്ട് വർത്തമാനം അറിയിപ്പാൻ അധികം താമസം നേരിടുകയില്ലന്നളളുതാണ് അവയിൽ പ്രധാനമായിട്ടുള്ള ഒന്നാകുന്നു.ഒരു മിനിട്ടു നേരത്തിന്റെ അന്താംകൊണ്ടു കായ്യങ്ങൾ തല കീഴുമറിയുവാൻ തക്കവണ്ണം അത്ര അതി വേഗത്തിൽ ലോകചക്രം തിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ ഇരുപതാം നൂറ്റാണ്ടിൽ മേല്പറഞ്ഞ ഗുണം എത്രമാത്രം അമൂല്യമായിരിക്കുന്നു. ഇതിന്നും പുറമെ പുസ്തക സൂക്ഷിപ്പാനുള്ള ബുദ്ധിമുട്ടുകളും കരുതലുകളും മേലിൽ വേണ്ടിവരികയില്ലെന്നുള്ള അംശവും ആശാസ്യമായ ഒന്നുതന്നെയാണ്. പാശ്ചാത്യലോകം പുതിയ പുതിയ കല്പനാകൌശലങ്ങളെക്കൊണ്ടു ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന കഥയെ നാം അറിഞ്ഞഭിനന്ദിപ്പാൻപോലും അശക്തന്മാരായിരിക്കുന്നതിൽപരം അനുശോചനീയമായിട്ടെന്താണുള്ളത് ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/349&oldid=165695" എന്ന താളിൽനിന്ന് ശേഖരിച്ചത്