ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിടവരാറുണ്ടെന്നു പ്രസ്താവിയ്ക്കാതിരിപ്പാൻ നിവൃത്തിയില്ല. വാസ്തവത്തിൽ - പരിഷാകാരം എന്നുവച്ചാൽ വിദ്യാഭ്യാസം മുതലായതുകൊണ്ട് സിദ്ധിക്കുന്ന മാനസിക പരിഷ്കാരമാണെന്നും, ബാഹ്യങ്ങളായ പരിഷ്കാരങ്ങൾ അതിനെ മോടി പിടിപ്പിക്കുവാൻ മാത്രമേ ഉപകരിക്കുന്നുള്ളുവെന്നും, മാത്രമാണ് ഈ മാതിരിക്കാരോട് ഉപദേശിക്കുവാനുള്ളത്.മാനസിക പരിഷ്കാരം കേവലം സിദ്ധിയ്ക്കാത്ത ഒരുവന്റെ പരിഷ്കാരമോടികൾ വിരൂപമായ ദേഹത്ത് അണിഞ്ഞ ആഭരണങ്ങളെപ്പോലെയോ, വെറും മുക്കുപണ്ടങ്ങളെപ്പോലെയോ അകന്നു നിൽക്കുന്നവരെ പകിട്ടിയേക്കാമെങ്കിലും, അടുത്തു സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ചെമ്പു പുറത്തായിപ്പോവുന്നതിന്നെളുപ്പമാണ്. അപ്പോൾ ഇവർ പരിഷ്കൃതന്മാരുടേയും സാധാരണന്മാരുടേയും പരിഹാസത്തിന്ന് ഒരുപോലെ പാത്രമായി തീരുന്നതും അസാധാരണമല്ല.

              ഈ ലോകം നശ്വരവും സുഖദുഃഖമിശ്രവുമാകുന്നു. അതിന്റെ ഗതി ഗഹനമായിരിക്കുന്നു. ഇതിൽ മനുഷ്യജന്മം സുകൃതമാത്രസിദ്ധവും  കൃത്യബഹുലവുമാകുന്നു. സമയം ക്ഷണപ്രഭാസദൃശവും, ജീവകാലം ക്ഷണഭംഗുരവുമാണ്. ഇന്നു യുവാവായി ബാഹ്യാഡംബരങ്ങളിലും ഐഹികങ്ങളായ താൽക്കാലിക സുഖങ്ങളിലും ഭ്രമിച്ചു ലോലനായി കഴിഞ്ഞുകൂടുന്നവനെ, നാളെ വാർദ്ധക്യഗ്രസ്തനായും നിരുൽസാഹനായും കാണാം ഈ ചുരുങ്ങിയ കാലത്തിനിടയ്ക്ക് ഒരുവന്നുണ്ടായേക്കാവുന്ന സുഖദുഃഖങ്ങൾ അയാളുടെ പ്രവൃത്തികളെ ആശ്രയിച്ചുതന്നെ ഉത്ഭവിക്കുന്നവയാകുന്നു. ലോകത്തിൽ നടക്കുന്ന യാതൊരു കാര്യവും കാര്യകാരണബന്ധത്തെ അതിക്രമിയ്ക്കുന്നില്ലെന്നുള്ളതുകൊണ്ടുതന്നെ, ഒരുവന്നു വർത്തമാനകാലത്തിലുണ്ടാവുന്ന സുഖദുഃഖാവസ്ഥകൾ ഭൂതകാലത്തിലെ പ്രവർത്തികളുടെ ഫലമാണെന്നും, അപ്പോഴത്തെ കർമ്മങ്ങളുടെ ഫലമാണ് ഭാവികാലത്തിൽ അനുഭവിയ്ക്കാനിടവരുന്നതെന്നും സ്പഷ്മാവുന്നുണ്ടല്ലോ. ജീവിതകാലത്തെ സുഖഭൂയിഷ്ഠമായി കഴിച്ചുകൂട്ടന്നതിൽ ആർക്കും ആഗ്രഹമുണ്ടാവാൻ തരമില്ല എന്നതുകൊണ്ടു തന്നെ സുഖജീവിതത്തിനാണെല്ലാവരും ശ്രമിക്കേണ്ടതെന്നും വരുന്നു. സുഖം എന്നത്, സ്വകൃത്യങ്ങളെ ശരിയായി നിർവ്വഹിച്ചിട്ടുണ്ടെന്നുള്ള കൃതകൃത്യതയും, തൽഫലങ്ങളെ അനുഭവിക്കുന്നതിൽ നിന്നു മനസ്സിന് ഉണ്ടാവുന്ന ആഹ്ലാദവും തന്നെ.
              പ്രധാനമായി അസംതൃപ്തി, അസൂയ എന്നീ ദുർഗ്ഗുണങ്ങളാകുന്നു ഇതിന്റെ വിരോധികൾ . മേൽപറഞ്ഞ ദുർഗ്ഗുണപിശാചികളുടെ അധീനത്തിൽ പെടാതെ സുഖമനുഭവിയ്ക്കാനുള്ള മാർഗ്ഗമാലോചിയ്ക്കേണ്ടുന്ന മുഖ്യാവസരമാകുന്നു യൌവനദശം.
               ഈ ലോകം മുഴൂവൻ ഒരു രംഗഭൂമിയാണെന്നും, ഇതിലെ നിവാസികൾ അതിൽ ഓരോവിധ നാടകങ്ങളഭിനമയിക്കുന്ന വിവിധ നടൻമാരാണെന്നും വിചാരിക്കാം. അല്ലെങ്കിൽ - ഈ ലോകത്തെ ഒരു യുദ്ധഭൂമിയായും, ലോകയാത്രയെ പലതരത്തിലുള്ള അനവധി ആപൽസൈന്യങ്ങളോടു നേരിടേണ്ടി വരുന്ന ഒരു ഭയങ്കര യുദ്ധമായും സങ്കല്പിക്കാം. യുവജനത്തെ ആ നാടകത്തിൽ പല വേഷവുമെടുത്തു പല ഭാഗവും രസവും നടിക്കാൻ അഭ്യസിക്കുന്ന നടന്മാരാണെന്നോ, ലോകയാത്രായുദ്ധത്തിലേയ്ക്കു വച്ച് കെട്ടുന്ന ഭടന്മാരാണെന്നോ വിചാരിക്കാം .

ഭാവിയിലിരിക്കുന്ന അവരുടെ അഭിനയം കാണികൾക്കു രസപ്രദമായും ലോകയാത്ര ജയമായും കലാശിക്കുന്നത്, ആദ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/35&oldid=165696" എന്ന താളിൽനിന്ന് ശേഖരിച്ചത്