ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൩൫൮ യുടെ ശൈഥില്യംകോണ്ടും രാജാക്കന്മാരുടെ ദൌർബ്ബല്യംകൊണ്ടും ഇന്ത്യാചരിത്രത്തിലെ മദ്ധ്യകാലീനരാജവംശങ്ങൾ ഏറ്റവും അസ്ഥിരങ്ങളും ക്ഷണഭംഗുരങ്ങളും ആയിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്ന സംഗതിയാണ്. രാജവംശംങ്ങളുടെ ഉന്നതിയും അധോഗതിയും നിത്യസംഭവമായിരുന്ന കാലത്ത് ഒരു പുതിയ രാജവംശത്തിന്റെ സംഗതിയാണ് . രാജവംശങ്ങളുടെ ഉന്നതിയും അധോഗതിയും നിത്യസംഭവമായിരുന്ന കാലത്ത് ഒരു പുതിയ രാജവംശത്തിന്റെ സംസഥാപനത്തെപ്പറ്റി ഒരു പ്രത്യേകവിശേഷത്തോടുകൂടി വിചാരിപ്പാനില്ലെങ്കിലും വിശ്വനാഥന്റെ അനന്യസാധാരണങ്ങളായ അത്ഭുതകൃത്യങ്ങൾക്ക് ഗുണാഗുണജ്ഞന്മാരായ ചരിത്രകാരന്മാരുടെ ശ്രദ്ധയെ ആകർഷിക്കത്തക്കതായ ഒരു പ്രത്യേകവിശേഷമുണ്ടെന്നു നിസ്സംശയം പറയാം. വിശ്വനാഥനോളം യോഗ്യതയില്ലാത്തവർ പലരും തങ്ങളുടെ പരാക്രമംകൊണ്ടോ, അല്ലെങ്കിൽ പ്രബലന്മാരായ പാർശ്വജനങ്ങളുടെ സഹായംകൊണ്ടോ രാജാക്കന്മാരായിത്തിർന്നിട്ടുണ്ടെങ്കിലും അവർക്കാർക്കും വിശ്വനാഥനെപ്പോലെ തങ്ങളുടെപ്രവൃത്തിയുടെ സ്മാരകചിപ്നംങ്ങൾ നിലനിർത്തുവാൻ സാധിച്ചിട്ടില്ല . തന്റെ കൃത്യങ്ങൾകൊണ്ടു തന്റെ കീഴിലുള്ള സൈന്യങ്ങളുടെ നിരതിശയമായ പ്രീതി സമ്പാദിക്കാൻ കഴിഞ്ഞ ഒരു യോദ്ധാവാണെന്നു കാണിച്ചതിന്നു പുറമെ ജനങ്ങളുടെ സ്വഭാവത്തെപ്പറ്റി നല്ല പരിജ്ഞാനവും രാജ്യകാർയ്യവിഷയങ്ങളിൽ അസാമാന്യമായ നൈപുണ്യവും മഹത്തായ ഏർപ്പാടുകൾ ചെയ്യുന്നതിൽ നല്ല സാമർത്ഥ്യവും തനിക്കുണ്ടെന്നു വിശ്വനാഥൻ തെളായിച്ചു. കാലോചിതമായ കാർയ്യങ്ങളും ആവശ്യങ്ങളും അദ്ദേഹം ശരിയായി അറിഞ്ഞ് അവയെ നിറവേറ്റാനുള്ള ഉപായങ്ങളും വഴികളും കണ്ടുപിടിച്ചു , താറുമാറായി കിടന്നിരുന്ന കാർയ്യങ്ങളെ ലേശം ചാഞ്ചല്യം കൂടാതെ വ്യവസ്ഥപ്പെടുത്തി. പ്രതാപമെല്ലാം നശിച്ചു രാജാക്കന്മാരെന്നപേരു മാത്രം ശേഷിച്ച പാണ്ഡ്യരാജാക്കന്മാരുടെ കീഴിലുണ്ടായിരുന്ന സ്യമന്തന്മാർ അവർക്കു കീഴടങ്ങാതെയും അവരെ ധിക്കരിച്ചും സ്വതന്ത്രരാജാക്കന്മാരെപ്പോലെ തങ്ങളുടെ രാജ്യം വാണിരുന്നു. ഇപ്രകാരം പലെ ചെറുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന മധുരാ രാജ്യത്തെ തന്റെ ഏകശാസനയിൻ കീഴിലാക്കി വിശ്വനാഥൻ അതിനെ ഒരു പ്രബലരാജ്യമാക്കിത്തീർത്തു. മധുരാരാജ്യത്തലുണ്ടായിരുന്ന ചെറുരാജ്യങ്ങളെല്ലാം ഒന്നാക്കി ചേർത്ത് അതിനെ നല്ല സ്തിതിയിൽ വരുത്തുവാൻ വിശ്വനാഥൻ ചെയ്ത പ്രയത്നങ്ങളുടെ പരിപൂർത്തിനിമിത്തം രാജ്യപരിവർത്തനങ്ങൾ സർവ്വസാധാരണമായിരുന്നു ആ കാലത്തുകൂടി അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരിൽ വളരെ പേർ കൊള്ളരുതാത്തവരായിരുന്നിട്ടും അദ്ദേഹം സ്ഥാപിച്ച രാജ്യം ഇരുനൂറു കൊല്ലത്തോളം നിലനിന്നുപോന്നു.

ക്രിസ്താബ്ദം 1530 മുതൽ 1567 വരെ വിജയനഗരത്തിൽ ചക്രവർത്തികളായി വാണിരുന്ന അച്ചുതരായന്റെയും സദാശിവരായന്റെയും സേനാപതിയുടെ നിലയിൽ വളരെ പ്രസിദ്ധി നേടിയവനും തന്റെ സാമർത്ഥ്യംകൊണ്ടും പരിശ്രമംകൊണ്ടും വിജയനഗരം രാജ്യത്തിലെ പ്രഭുക്കന്മാരുടെ ഇടയിൽ പ്രധാനിയായിത്തീർന്നവനും ആയ നാഗപ്പനായ ഡുവാണ് വിശ്വനാദന്റ അച്ഛൻ. ചക്രവർത്തിയുടെ അധീനത്തിലുള്ള 40000 കുതിരപ്പടയാളികളുടെയും 4000 ആനപ്പടയാളികളുടെയും 10000 ഒട്ടകപ്പടയാളികളുടെയും നേതാവായിരുന്നതിന്നു പുറമെ നാഗപ്പനു സ്വന്തമായി 6000 കുതിരപ്പടയാളികളും 20000 കാലാൾ പടയും ഉണ്ടായിരുന്നു.നാഗപ്പന്റെ സ്വന്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/350&oldid=165697" എന്ന താളിൽനിന്ന് ശേഖരിച്ചത്